എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പഠനവിനോദയാത്ര

ശ്രീ സുനിൽ ജി എസ് കൺവീനറായിട്ടുള്ള ട്രാവൽ ആൻറ് ടൂറിസം ക്ലബ് വളരെ നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു .പഠനത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രോജക്ട് പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ഒപ്പം വിനോദവും കൂടി ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിൽ ക്രമികരിച്ചിരിക്കുന്ന ഒരു പഠന വിനോദയാത്ര എല്ലാവർഷവും സംഘടിപ്പിച്ചുവരുന്നു. വിജ്ഞാനം നൽകുന്നതും രസകരവുമായ പഠന വിനോദയാത്രകൾ നടത്തുകയും യാത്രകളെ കുറിച്ച് യാത്ര വിവരണം തയ്യാറാക്കാൻ വിദ്യാർഥിനികൾക്ക് നിർദ്ദേശം നൽകുന്നു .മികച്ച രീതിയിൽ  യാത്രവിവരണം തയ്യാറാക്കുന്ന വിദ്യാർഥിനിക്ക് സ്ക്കൂൾ അസംബ്ളിയിൽ വച്ച് സമ്മാനം നൽകി ആദരിക്കാറുണ്ട് .കൂടാതെ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തി സ്റ്റാഫ് ടൂർ നടത്തി വരുന്നു .ഇത്തരം യാത്രകളിൽ പൂർവ്വ അധ്യാപകരേയും കൂടെ കൂട്ടാറുണ്ട് .ഒത്തു ചേരലിന്റെയും മധുരസ്മരണകൾ  പങ്കുവയ്ക്കലിന്റെയും വേദി കൂടെയാകുന്നു ഓരോ യാത്രകളും .ചുരുക്കത്തിൽ വിദ്യാർഥിനികളുടെയും അധ്യാപകരുടേയും പൂർവ്വ അധ്യാപകരുടെയും ഓർമ്മകൾക്ക് വസന്തം പകരാൻ കഴിയുന്നവയാണ് ഓരോ യാത്രകളും .യാത്രകൾ ഉല്ലാസപ്രദവും വിജ്ഞാനപ്രദവുമാക്കി തീർക്കുവാൻ സദാ ജാഗരൂകരായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരും കൺവീനർ ശ്രീ സുനിൽ സാറും പ്രത്യേക  അഭിനന്ദനമർഹിക്കുന്നു ...

കാർഷിക കോളേജ് വെള്ളായണി

7 ,8 ക്ലാസുകളിലെ വിദ്യാർത്ഥിനികളുമായി എല്ലാവർഷവും പഠന യാത്ര നടത്തി വരുന്നു. മണ്ണ് മ്യൂസിയം ,വെർമിക മ്പോസ്റ്റ് നിർമ്മാണ യൂണിറ്റ്, വിള മ്യൂസിയം, ടിഷ്യൂ കൾച്ചർ ലാബ്, കൂൺ ലാബ് എന്നിവ സന്ദർശിച്ചു. കൃഷിയിലെ നൂതന വിദ്യ കളായ ബഡ്ഡിoഗ്, ലെയറിംഗ്, ഗ്രാഫ്റ്റിങ്ങ് എന്നിവ വിദ്യാർത്ഥിനികൾക്ക് പരിചയപ്പെടുത്തി.

ചിത്രശാല

പരിസ്ഥിതി ക്ലബ്ബ് പഠന വിനോദയാത്രയിൽ നിന്നും