"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 131: | വരി 131: | ||
|- | |- | ||
! ക്രമനമ്പർ!! പേര് !! കാലഘട്ടം | ! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം | ||
|- | |- | ||
| '''1''' ||'''ശ്രീ.ജോസഫ് കുര്യൻ'''||'''1919 | | '''1''' ||'''ശ്രീ.ജോസഫ് കുര്യൻ'''||'''1919''' | ||
|'''1922''' | |||
|- | |- | ||
| '''2''' ||'''ശ്രീ.പി.വി സൈമൺ'''||'''1922 | | '''2''' ||'''ശ്രീ.പി.വി സൈമൺ'''||'''1922''' | ||
|'''1926''' | |||
|- | |- | ||
| '''3'''||'''ശ്രീ.കെ എൻ ജോൺ'''||'''1926 | | '''3'''||'''ശ്രീ.കെ എൻ ജോൺ'''||'''1926''' | ||
|'''1946''' | |||
|- | |- | ||
| '''4''' ||'''ശ്രീ.എൻ ബി ഏബ്രഹാം'''||'''1946 | | '''4''' ||'''ശ്രീ.എൻ ബി ഏബ്രഹാം'''||'''1946''' | ||
|'''1947''' | |||
|- | |- | ||
| '''5''' ||'''ശ്രീ.സി വി വർഗീസ്'''||'''1947 | | '''5''' ||'''ശ്രീ.സി വി വർഗീസ്'''||'''1947''' | ||
|'''1949''' | |||
|- | |- | ||
|'''6''' ||'''ശ്രീ.കെ സി വർഗീസ്'''||'''1949 | |'''6''' ||'''ശ്രീ.കെ സി വർഗീസ്'''||'''1949''' | ||
|'''1959''' | |||
|- | |- | ||
|'''7''' ||'''ശ്രീ.എം.റ്റി മത്തായി'''||'''1959 | |'''7''' ||'''ശ്രീ.എം.റ്റി മത്തായി'''||'''1959''' | ||
|'''1966''' | |||
|- | |- | ||
| '''8'''||'''ശ്രീ.വി സി ചാക്കോ'''||'''1966 | | '''8'''||'''ശ്രീ.വി സി ചാക്കോ'''||'''1966''' | ||
|'''1983''' | |||
|- | |- | ||
|'''9''' ||'''ശ്രീമതി.മേരി കെ കുര്യൻ'''||'''1983 | |'''9''' ||'''ശ്രീമതി.മേരി കെ കുര്യൻ'''||'''1983''' | ||
|'''1986''' | |||
|- | |- | ||
|'''10''' ||'''ശ്രീ.തോമസ് പി തോമസ്'''||'''1986 | |'''10''' ||'''ശ്രീ.തോമസ് പി തോമസ്'''||'''1986''' | ||
|'''1988''' | |||
|- | |- | ||
| '''11''' ||'''ശ്രീ.വർഗീസ് തോമസ്'''||'''1988 | | '''11''' ||'''ശ്രീ.വർഗീസ് തോമസ്'''||'''1988''' | ||
|'''1992''' | |||
|- | |- | ||
| '''12''' ||'''ശ്രീ.സി പി ഉമ്മൻ'''||'''1992 | | '''12''' ||'''ശ്രീ.സി പി ഉമ്മൻ'''||'''1992''' | ||
|'''1993''' | |||
|- | |- | ||
| '''13'''||'''ശ്രീമതി.കെ കെ സുമതി പിള്ള'''||'''1993 | | '''13'''||'''ശ്രീമതി.കെ കെ സുമതി പിള്ള'''||'''1993''' | ||
|'''1996''' | |||
|- | |- | ||
| '''14''' ||'''ശ്രീ.ജോർജ് പി തോമസ്'''||'''1996 | | '''14''' ||'''ശ്രീ.ജോർജ് പി തോമസ്'''||'''1996''' | ||
|'''1998''' | |||
|- | |- | ||
|'''15''' ||'''ശ്രീ.ജേക്കബ് വർഗീസ്'''||'''1-4-1998 | |'''15''' ||'''ശ്രീ.ജേക്കബ് വർഗീസ്'''||'''1-4-1998''' | ||
|'''31-5-98''' | |||
|- | |- | ||
|'''16''' ||'''ശ്രീമതി.സാറാമ്മ ജോസഫ്'''||'''1998 | |'''16''' ||'''ശ്രീമതി.സാറാമ്മ ജോസഫ്'''||'''1998''' | ||
|'''2001''' | |||
|- | |- | ||
|'''17'''||'''ശ്രീമതി.റ്റി എസ് അന്നമ്മ'''||'''2001 | |'''17'''||'''ശ്രീമതി.റ്റി എസ് അന്നമ്മ'''||'''2001''' | ||
|'''2008''' | |||
|- | |- | ||
| '''18''' ||'''ശ്രീമതി.വിൻസി തോമസ്'''||'''2008 | | '''18''' ||'''ശ്രീമതി.വിൻസി തോമസ്'''||'''2008''' | ||
|'''2011''' | |||
|- | |- | ||
|'''19''' ||'''ശ്രീ.മാമ്മൻ മാത്യു'''||'''2011 | |'''19''' ||'''ശ്രീ.മാമ്മൻ മാത്യു'''||'''2011''' | ||
|'''2015''' | |||
|- | |- | ||
| '''20''' ||'''ശ്രീമതി.കരുണ സരസ് തോമസ്(പ്രിൻസിപ്പൽ)'''||'''2006 | | '''20''' ||'''ശ്രീമതി.കരുണ സരസ് തോമസ്(പ്രിൻസിപ്പൽ)'''||'''2006''' | ||
|'''2020''' | |||
|- | |- | ||
|'''21''' | |'''21''' | ||
|'''ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം)''' | |'''ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം)''' | ||
|'''2015-''' | |'''2015-''' | ||
| | |||
|- | |- | ||
|'''22''' | |'''22''' | ||
|'''ശ്രീമതി.ലാലി ജോൺ''' | |'''ശ്രീമതി.ലാലി ജോൺ''' | ||
|'''2020-''' | |'''2020-''' | ||
| | |||
|- | |- | ||
|} | |} |
21:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള | |
---|---|
വിലാസം | |
ഇടയാറൻമുള എ.എം.എം.എച്ച്.എസ്സ്.എസ്സ് , ഇടയാറൻമുള പി.ഒ. , 689532 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04682319276 |
ഇമെയിൽ | ammhssedl@gmail.com |
വെബ്‍സൈറ്റ് | http://ammschooledayaranmula.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 37001 (സമേതം) |
എച്ച് എസ് എസ് കോഡ് | 3033 |
യുഡൈസ് കോഡ് | 32120200201 |
വിക്കിഡാറ്റ | Q87592001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5മുതൽ12വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 370 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 622 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 162 |
പെൺകുട്ടികൾ | 168 |
ആകെ വിദ്യാർത്ഥികൾ | 330 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. ലാലി ജോൺ |
പ്രധാന അദ്ധ്യാപിക | ശ്രീമതി.അന്നമ്മ നൈനാൻ എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ എൽദോസ് വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.തുളസി ജോസഫ് |
അവസാനം തിരുത്തിയത് | |
30-01-2022 | Asha Aranmula |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ് മേഖലയിലെ ഒരു വിദ്യാലയമാണ് എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ .
ചരിത്രം
കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ ഇടയാറന്മുള യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെപ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു.
1919 ജൂൺ മാസത്തിൽഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ.ജോസഫ് കുര്യൻ, ശ്രീ.കെ. സി. വർഗീസ് എന്നിവർ സാരഥികൾ ആയിരുന്നു. 1948-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു.1991-ൽ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ പ്രഥമ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം ആണ്. ഇന്ന് സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാ സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.
പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. കാണാൻ ക്ലിക്ക് ചെയ്യുക
എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്
- സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- ശാസ്ത്ര രംഗം
- കരിയർ ഗൈഡൻസ്
- ഗണിത ലാബ്
- ക്ലാസ് മാഗസിൻ.
- കൈയ്യെഴുത്ത് മാസിക
- ഡിജിറ്റൽ മാഗസിൻ നിർമ്മാണം
- ചിത്രരചനകൾ
- ഷോർട് ഫിലിം നിർമ്മാണം
- വായനാക്കുട്ടം
- വായന മൂല
- അസാപ്പ്
- ടാലന്റ് ലാബ്
- കാർഷീക പ്രവർത്തനങ്ങൾ
- പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
- ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
- അമ്മ മനസ്സ്
- പ്രവൃത്തിപരിചയമേള
- സ്കൂൾ പാർലമെന്റ്
- സ്കൂൾ സുരക്ഷാ ക്ലബ്
- മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ
- പഠനോത്സവം
- സ്ക്കൂൾ ബ്ളോഗ്
ലിറ്റിൽകൈറ്റ്സ് | പഠന യാത്ര | ശാസ്ത്രമേള | കൗൺസിലിങ് ക്ലാസുകൾ | ദിനാഘോഷങ്ങൾ | നേർക്കാഴ്ച |
കോവിഡ് കാലത്തെ അദ്ധ്യയനം
കേരളത്തിലെ വിദ്യാഭ്യാസ മേഖല നാളിതുവരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടം ആണ് 2020 മാർച്ച് മുതൽ നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19 വൈറസ് രോഗബാധ തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയും നിശ്ചലമായി. എന്നാൽ ആധുനിക സാങ്കേതികവിദ്യകളെ കൂട്ടുപിടിച്ചുകൊണ്ട് വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരാൻ അദ്ധ്യാപകർ പരിശ്രമിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ വരുന്നതിനു മുമ്പ് തന്നെ സമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് വിദ്യാർത്ഥികളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും സ്കൂൾ എത്തിച്ചേർന്നു. വിവിധങ്ങളായ കലാപ്രവർത്തനങ്ങളും, കരകൗശല ഉത്പന്നങ്ങളുടെ നിർമാണവും, പരിശീലനവും, കൃഷി പാഠങ്ങളും,അക്ഷരവൃക്ഷം പദ്ധതിയിലേക്ക് കഥ, കവിത, ലേഖനം തയ്യാറാക്കൽ തുടങ്ങിയവ ഏപ്രിൽ, മെയ് മാസങ്ങളിൽ അരങ്ങേറി.
ജൂൺ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ഉള്ള ക്ലാസുകൾക്കൊപ്പം വാട്സാപ്പ് ഗ്രൂപ്പുകൾ, ഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി. സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് എന്നിവ അർഹരായവരിലേക്ക് എത്തിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോടൊപ്പം അദ്ധ്യാപകർ പഠനപിന്തുണയും ഉറപ്പാക്കി. കൃത്യമായ ഇടവേളകളിൽ വെർച്വൽ അദ്ധ്യാപക രക്ഷകർതൃ സംഗമങ്ങൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തുന്നു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉപയോഗിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തി. വെർച്വൽ മീറ്റിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് അദ്ധ്യാപകർ ക്ലാസുകൾഎടുക്കുന്നു.എൻസിസി,എസ്.പി.സി, ലിറ്റിൽകൈറ്റ്സ്,എൻഎസ്എസ്,സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി തുടങ്ങിയ ക്ലബ്ബുകൾ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വിഷയാടിസ്ഥാനത്തിലുള്ള മറ്റ് ക്ലബ്ബുകളും തങ്ങളുടെ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി. പൊതു പരീക്ഷകൾക്കായി കുട്ടികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിരിക്കുന്നു.
മാനേജ്മെന്റ്
ഇടയാറൻമുള മാർത്തോമ്മ ചർച്ചിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ.എബി ടി മാമ്മൻ പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എംഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ലാലി ജോൺ ആണ് .
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ.ജോസഫ് കുര്യൻ | 1919 | 1922 |
2 | ശ്രീ.പി.വി സൈമൺ | 1922 | 1926 |
3 | ശ്രീ.കെ എൻ ജോൺ | 1926 | 1946 |
4 | ശ്രീ.എൻ ബി ഏബ്രഹാം | 1946 | 1947 |
5 | ശ്രീ.സി വി വർഗീസ് | 1947 | 1949 |
6 | ശ്രീ.കെ സി വർഗീസ് | 1949 | 1959 |
7 | ശ്രീ.എം.റ്റി മത്തായി | 1959 | 1966 |
8 | ശ്രീ.വി സി ചാക്കോ | 1966 | 1983 |
9 | ശ്രീമതി.മേരി കെ കുര്യൻ | 1983 | 1986 |
10 | ശ്രീ.തോമസ് പി തോമസ് | 1986 | 1988 |
11 | ശ്രീ.വർഗീസ് തോമസ് | 1988 | 1992 |
12 | ശ്രീ.സി പി ഉമ്മൻ | 1992 | 1993 |
13 | ശ്രീമതി.കെ കെ സുമതി പിള്ള | 1993 | 1996 |
14 | ശ്രീ.ജോർജ് പി തോമസ് | 1996 | 1998 |
15 | ശ്രീ.ജേക്കബ് വർഗീസ് | 1-4-1998 | 31-5-98 |
16 | ശ്രീമതി.സാറാമ്മ ജോസഫ് | 1998 | 2001 |
17 | ശ്രീമതി.റ്റി എസ് അന്നമ്മ | 2001 | 2008 |
18 | ശ്രീമതി.വിൻസി തോമസ് | 2008 | 2011 |
19 | ശ്രീ.മാമ്മൻ മാത്യു | 2011 | 2015 |
20 | ശ്രീമതി.കരുണ സരസ് തോമസ്(പ്രിൻസിപ്പൽ) | 2006 | 2020 |
21 | ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം) | 2015- | |
22 | ശ്രീമതി.ലാലി ജോൺ | 2020- |
അദ്ധ്യാപകർ
എ. എം .എം. ഹയർസെക്കണ്ടറി സ്കൂളിൽ പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ 45 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഉണ്ട്.
പ്രധാന അദ്ധ്യാപകർ | ഹയർ സെക്കൻററിവിഭാഗം | എച്ച്.എസ്സ് വിഭാഗം | യു.പി വിഭാഗം | അകാലത്തിൽ കൊഴിഞ്ഞുപോയവർ | മറ്റു സ്റ്റാഫ് |
വിരമിച്ച അദ്ധ്യാപകർ
ഹയർ സെക്കൻഡറി | എച്ച്.എസ്സ് | യു.പി | അനദ്ധ്യാപകർ | സെൻറ് ഓഫ് ചടങ്ങുകൾ |
മഹദ് വ്യക്തികൾ
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.
ഭിന്നശേഷിക്കാർക്കുള്ള പിന്തുണ
2020-21 അക്കാദമിക് വർഷത്തിൽ കോവിഡ് 19 എന്ന മഹാമാരിയുടെ സമൂഹ വ്യാപനതാൽ നമ്മുടെ വിദ്യാലയങ്ങൾ എല്ലാംതന്നെ അടഞ്ഞുകിടക്കുകയാണല്ലോ.നമ്മുടെ വിവിധ ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്നു. ഗവൺമെൻറ് പ്രത്യേകിച്ചും സമഗ്ര ശിക്ഷ കേരള, അവർക്ക് വേണ്ടി ഒരുപാട് നൂതന പ്രവർത്തനങ്ങൾ നടത്തി വരുന്നു. നമ്മുടെ സാധാരണ കുട്ടികൾക്ക് ജൂൺ ആദ്യവാരം മുതൽ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ ഈ കുട്ടികൾക്ക് വേണ്ടിയും സമഗ്ര ശിക്ഷക് കേരള (എസ്.എസ്.കെ) യുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി അവരുടെ ഡിസബിലിറ്റി കാറ്റഗറി ക്ലാസ് വിഷയം എന്നിവ അനുസരിച്ച് ക്ലാസുകൾ നൽകി വരുന്നു.ഇവർക്ക് നൽകുന്നപിൻന്തുണ അറിയാൻ......
ഉപതാളുകൾ
വിദ്യാർത്ഥികളുടെ വിവിധ ലോക്ക് ഡൗൺ പ്രവർത്തനങ്ങൾ| ആർട്ട് ഗാലറി| അദ്ധ്യാപക സൃഷ്ഠികൾ കവിതകൾ| കഥകൾ| ഉപന്യാസം| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി| മലയാള തിളക്കം| ശ്രദ്ധ| അക്ഷരമുറ്റം ക്വിസ്| ഐ.ടി പരീക്ഷ| നവ കേരള മിഷൻ| വാക്‌സിനേഷൻ| പഠനോത്സവം| സുരീലി| യു പി ഐ .ടി ലാബ് ഉദ്ഘാടനം| ചിത്രശാല | പ്രതിഭകൾക്ക് പ്രണാമം |പൂർവ അദ്ധ്യാപക സംഗമം |പൂർവ വിദ്യാർത്ഥി സംഗമം | സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല | സന്ദർശക ദിനസരി | സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി| ആഘോഷങ്ങൾ | മക്കൾക്കൊപ്പം | കനിവ് 2021 | |അതിജീവനം | ഗുരു വന്ദനം|
അവലംബം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.32681790739906,76.66636561157524| zoom=10}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37001
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5മുതൽ12വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ