എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(47089 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി
വിലാസം
മണാശ്ശേരി

മണാശ്ശേരി പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 9 - 1993
വിവരങ്ങൾ
ഫോൺ0495 2296521
ഇമെയിൽmkhmmohssmanassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47089 (സമേതം)
എച്ച് എസ് എസ് കോഡ്10090
യുഡൈസ് കോഡ്32040600613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ364
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ814
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ199
പെൺകുട്ടികൾ164
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് മൂത്തേടം
പ്രധാന അദ്ധ്യാപകൻമൻസുർ അലി ടി പി
പി.ടി.എ. പ്രസിഡണ്ട്സാദിഖ് കൂളിമാട്
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട്നഗരത്തിൽ നിന്നും 26 കിലോമീറ്റർ അകലെ മുക്കം മുൻസിപ്പാലിറ്റിയിൽ പ്രക്രതി രമണീയമായ മണാശ്ശേരി ഗ്രാമത്തിലാണ് എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി സ്ഥിതി ചെയ്യുന്നത്. മുക്കം മുസ്ലീം ഓർഫനേജ് കമമററി നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ് 1993-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.1956ൽ വയലിൽ മോയി ഹാജി, ബീരാൻ കുട്ടിഹാജി എന്നിവരുടെ മേൽ നോട്ടത്തിൽ വയലിൽ മൊയ്‌ദീൻ കോയ ഹാജി സ്ഥാപിച്ചതാണ് മുക്കം മുസ്‌ലിം അനാഥ ശാല. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന അനേകം പേർക്ക് തണലൊരുക്കി സേവന പാതയിൽ ആറര പതിറ്റാണ്ടിന്റെ തിളക്കവുമായി ദേശീയ അവാർഡ് ഉൾപ്പടെ  നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കി രാജ്യാന്തര ശ്രദ്ധ നേടിയ ഈ ഓർഫനേജിനു കീഴിൽ 25 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.അനാഥകളും അഗതികളും ഉൾപ്പെടെ മണാശ്ശേരിയിലും അയൽ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് പുറമേ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിയിൽ പഠിച്ചു വരുന്നു.

ചരിത്രം

മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക് കീഴിൽ മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എച്ച്.എം.എം.ഒ. എച്ച്. എസ്സ്.എസ്സ് .1956 ൽ 22 അനാഥ മക്കൾക്ക്അഭയം നൽകി തുടക്കം കുറിച്ച ഈ ഓർഫനേജിന് കീഴിൽ ഇന്ന് 500 അന്തേവാസികളുണ്ട്. 1992 വരേ ആൺകുട്ടികൾക്കം പെൺകുട്ടികൾക്കം ഹൈസ് കൂൾ പഠനം മുക്കം മുസ്ലിം അനാഥശാല കമ്മറ്റിക്ക്കീഴിൽ മുക്കത്ത് പ്രവർത്തിക്കുന്ന ഇന്നത്തെ എം.കെ.എച്ച്.എം.എം.ഒ. വി എച്ച്. എസ്സ്.എസ്സി ൽ‍ വെച്ചായിരുന്നു. മണാശ്ശേരിയിലെ ഹേസ്റ്റലി ൽ നിന്നും അന്ന് ആൺകുട്ടികൾ നടന്നായിരുന്നു മുക്കത്ത് എത്തിയിരുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് 1993 ൽ ആൺകുട്ടികൾക്ക് മാത്രമായി മണാശ്ശേരിയിൽ ഒരു ഹൈസ്കൂൾ ആരംഭിച്ചത് . എന്നാൽ ഹൈസ്കൂൾ പഠനത്തിന് മറ്റു സ്ഥലങ്ങളെ ആശ്രയിച്ചിരുന്നമണാശ്ശേരി പ്രദേശത്തുള്ള കുട്ടിക ൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി .കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാരഥികൾ

ഈ സ്ഥാപനത്തിന്റെ സർവ്വ പുരോഗതിക്കും പ്രവർത്തിക്കുന്ന മാതൃകാപരമായ കൂട്ടായ്മയാണ് മാനേജ്മെന്റും അധ്യാപകരും പി ടി എ യും. മുക്കം മുസ്ലീം ഓർഫനോജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് മുക്കം മുസ്ലിം ഓർഫനേജ് മാനേജ്മെൻറ് കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിയായ വി മോയി മോൻ ഹാജിയാണ് ഈ സ്ഥാപനത്തിന്റെ മാനേജർ. വി ഉമ്മർ കോയ ഹാജി പ്രസിഡണ്ടും മോയി ട്രഷററുമാണ്. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ 21 അംഗങ്ങളുണ്ട്. ഈ സ്ഥാപനത്തിന് വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും മാനേജ്മെൻറ് കൃത്യമായി ചെയ്തത് തരുന്നു. പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നല്ല സഹകരണമാണ് പിടിഎയുടെ ഭാഗത്തുനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാനേജ്മെൻറ്ഹൈസ്കൂൾ അധ്യാപകർഹയർ സെകന്റെറി അധ്യാപകർപി ടി എ ♦ വിദ്യാർത്ഥികൾ

എസ്.എസ്.എൽ.സി വിജയം

വിജയോത്സവം 2021-22

2021-2022 വർഷത്തെ പത്താം തരത്തിൽ 100 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.സർവ്വേ യുടെ അടിസ്ഥാനത്തിലാണ് കുട്ടികളിലേക്ക് പദ്ധതി ആവിഷ്കരണം ചെയ്യാൻ തീരുമാനിച്ചത്. സർവ്വേ യിൽ കുട്ടിയുടെ പഠന, ഭൗധിക, സാമ്പത്തിക പശ്ചാത്തലത്തെ അറിയുന്നതിനുള്ള ചോദ്യവാലികൾ ഉണ്ടായിരുന്നു. ഓൺലൈൻ പഠനത്തിന് അനുയോജ്യമായ സമയം എന്നിവ ഉൾപെടുത്തിയിരുന്നു.സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകലക്കി വേർതിരിച്ചു ഓരോ അധ്യാപകനും ചാർജ് നൽകി കുട്ടികൾക്കുള്ള പിന്തുണ നൽകാൻ തീരുമാനിച്ചു.കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പേര് മേഖല ചിത്രം
1 മുഹമ്മദലി ശിഹാബ്.ഐ.എ.എസ് ഐ.എ.എസ്
2 മുഹമ്മദ് സാദിഖ് പി എച് ഡി വിദ്യാർത്ഥി

ഫിസിക്കൽ എഡ്യുകേഷൻ,

ജെ ആർ എഫ് ,

നെറ്റ് ഹോൾഡർ

3 മുഹമ്മദ് പിലാശ്ശേരി അധ്യാപകൻ,വിജെപള്ളി എയുപിഎസ് ചേളാരി
4 അബ്ദുറഹിമാൻ . ഒ.എം അസിസ്റ്റൻറ്പ്രൊഫസർ, ഹിസ്റ്ററി ഡിപ്പാർട്ട്മെൻറ്

എം എം ഓ കോളേജ് മണാശ്ശേരി

5 മുഹമ്മദ് റാഷിദ് എം പി ഡിപ്പാർട്ട്മെൻറ് ഹെഡ്, കോമേഴ്സ്

എം എം ഓ കോളേജ് മണാശ്ശേരി

6 മുഹമ്മദ് നൗഫൽ പി പി ഓഫീസ് സ്റ്റാഫ്

എം എം ഓ കോളേജ് മണാശ്ശേരി

7 മുഹമ്മദ് റാഫി ജെ ആർ എഫ് ,

നെറ്റ് ഹോൾഡർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോഴിക്കോട് മുക്കം റോഡിൽ മണാശ്ശേരിയിൽ നിന്നും ചേന്ദമംഗല്ലൂർ റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് എം എ എം ഒ കോളേജിന്റെ വയലിൽ മൊയ്തീൻ കോയ ഹാജി സ്മാരക കവാടം കടന്ന് 200 മീറ്റർ മുന്നേട്ട് പേയാൽ വിദ്യാലയത്തിലേക്ക് എത്താം.കോഴിക്കോട് നിന്നും 26 കി.മീ.ദൂരം
  • അരീക്കോട്, മാവൂർ ഭാഗത്ത് നിന്നും വരുന്നവർ കൂളിമാട് , പാഴൂർ , പുൽപറമ്പ് വഴി മണാശ്ശേരി റോഡിലൂടെ പേയാൽ വിദ്യാലയത്തിലേക്ക് എത്താം,അരീക്കോട് നിന്നും 16 കി.മീ.ദൂരം
  • മുക്കം ഭാഗത്തുനിന്നും മണാശ്ശേരി യിൽ എത്തുക അവിടെനിന്നും ചേന്നമംഗല്ലൂർ റോഡിൽ എം എ എം ഒ കോളേജിന്റെ വയലിൽ മൊയ്തീൻ കോയ ഹാജി സ്മാരക കവാടം കടന്ന് മുന്നോട്ട് പോവുക. മുക്കത്ത് നിന്നും 5 കി.മീ.ദൂരം
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കി.മീ.ദൂരം
Map

ഭിന്നശേഷി സൗഹൃദവിദ്യാലയം

ഓർമച്ചിത്രങ്ങൾ പിടിഎ വാർത്ത ഗ്രൂപ്പ് ഫോട്ടോ ഫോട്ടോസ്