എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

2020 2021  കോവിഡ കാരണത്താൽ  കായികമത്സരങ്ങൾ  സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.  2019 20 അധ്യായന വർഷം മുതൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് പ്രാപ്തരാക്കുകയും  ഫുട്ബോൾ  റസ്‌ലിംഗ്  ജൂഡോ  ചെസ്സ്  ബാഡ്മിൻറൺ  ക്രിക്കറ്റ്      നീന്തൽ  അത്‌ലറ്റിക്സ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു ഇതിൽ വിവിധ ഗെയിമുകളിൽ ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ ലഭിക്കുകയും അത്‌ലറ്റിക് മത്സരത്തിൽ മുക്കം സബ്ജില്ലാ സബ്ജൂനിയർ വിഭാഗത്തിൽ ഫസ്റ്റ് വിത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിക്കുകയും ചെയ്തു

കോഴിക്കോട് റവന്യു ജില്ലാ  റസ്‌ലിംഗ് മത്സരത്തിൽ വിവിധ കാറ്റഗറിയിൽ മൂന്ന് കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ഇവർ സ്റ്റേറ്റ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്

കോഴിക്കോട് റവന്യൂ ജില്ല അത്‌ലറ്റിക് മീറ്റിൽ ഫോർ ഇൻടു  വൺ ഹൺഡ്രഡ് മീറ്റർ റിലേ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ  ഒന്നാം സ്ഥാനം ലഭിച്ചു

മുക്കം സബ്ജില്ല  ഫുട്ബോൾ  ടീമിൽ സീനിയർ വിഭാഗത്തിൽ നമ്മുടെ കുട്ടികൾക്ക്  കളിക്കുന്നതിനുള്ള അവസരം ലഭിക്കുകയും  കോഴിക്കോട് ജില്ലയിൽ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു

2021 2022 അധ്യയനവർഷം സ്പോർട്സ് ക്ലബ് രൂപീകരിക്കുകയും കൺവീനർ ആയി 10 യിൽ പഠിക്കുന്ന ഷാജഹാനെ തിരഞ്ഞെടുക്കുകയും ചെയ്തു  ആഗസ്റ്റ് 29 നാഷണൽ സ്പോർട്സ് ഡേ  യുടെ ഭാഗമായി  മുൻ ഇന്ത്യൻ ഹോക്കി താരം  മേജർ  ധ്യാൻചന്ദിൻറെ  ജീവിത ചരിത്രം വാട്സാപ്പിലൂടെ പങ്കുവെക്കുകയും  ചെയ്തു . ടോക്കിയോ ഒളിമ്പിക്സ്   2021  ആൽബം തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു

നീന്തൽ പരിശീലനം സർടിഫിക്കറ്റ് വിതരണം
നീന്തൽ പരിശീലനം സർടിഫിക്കറ്റ് വിതരണം
നീന്തൽ പരിശീലനം സർടിഫിക്കറ്റ് വിതരണം
നീന്തൽ പരിശീലനം സർടിഫിക്കറ്റ് വിതരണം
നീന്തൽ പരിശീലനം
ഹൈസ്കൂൾ തല ഫുഡബോൾ മത്സര വിജയികൾ
ഹയർസെകന്ററി തല ഫുഡബോൾ മത്സര വിജയികൾ
സ്കൂൾ ഫുഡബോൾ ടീം
കോഴിക്കോട് റവന്യൂ ജില്ലാ   റസ്‌ലിംഗ് മത്സരത്തിൽ  വിവിധ കാറ്റഗറിയിൽഒന്നാം സ്ഥാനം   നേടിയവർ
കോഴിക്കോട് റവന്യു ജില്ലാ മത്സരത്തിൽ ഹൈജംപിൽ ഒന്നാം സ്ഥാനം മുഹമ്മദ് സഫുവാൻ