എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018ൽ നിർമ്മിച്ച അതിവിശാലമായ ഭക്ഷണ ഹാൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വളരെ സൗകര്യമായി. ഹൈടെക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും മൾട്ടിമീഡിയ ക്ലാസ് റൂമുകൾ ആയി മാറി. ഇൻറർനെറ്റ് സൗകര്യവും എല്ലാ ക്ലാസ് മുറികളിലും ലഭ്യമാണ്. ദൂരെ നിന്ന് വരുന്ന കുട്ടികൾക്ക് ബസ് സൗകര്യവുമുണ്ട്. മലയമ്മ മുത്താലം അമ്പലം കണ്ടി തുടങ്ങിയ ഭാഗത്ത് കൂടെയും താത്തൂര് കൂളിമാട് പാഴൂർ ഭാഗത്ത് കൂടെയും ബസ്സ് ഓടുന്നുണ്ട്. 2000 പേർക്ക് ഇരിക്കാവുന്ന സൗകര്യത്തിൽ വിശാലമായ ഓഡിറ്റോറിയം സ്കൂളിന് ഉണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സയൻസ് ലാബ്, കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബയോളജി ലാബ്, ലൈബ്രറി, വായനാമൂല എന്നിവ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് സൗകര്യപ്രദമാണ്. മാത്രമല്ല മുഴുവൻ സമയവും ഈ സ്ഥാപനം സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാണ്. സ്കൂളിനോട് ചേർന്ന് തന്നെ കുട്ടികൾക്കുള്ള പ്രാർത്ഥനാ സൗകര്യത്തിന് ഒരു മസ്ജിദ് മുണ്ട്. ഇൻറർലോക്ക് ചെയ്ത വിശാലമായ സ്കൂൾ മുറ്റം പാർക്കിങ്ങിനും പഠന പ്രവർത്തനങ്ങൾക്കും അസംബ്ലി കൂടുന്നതിനും വളരെ സൗകര്യപ്രദമാണ്. എൽപി സ്കൂൾ മുതൽ കോളേജ് വരെ അതായത് ഒന്നാം ക്ലാസ് മുതൽ പിജി തലം വരെ ഒരേ ക്യാംപസിൽ പഠിക്കാം എന്നതും ഇവിടത്തെ പ്രത്യേകതയാണ്.ശാന്തമായ അന്തരീക്ഷവും അത്യാധുനിക പഠന സൗകര്യങ്ങളും മികച്ച അധ്യാപകരും ഇവിടെ പഠിക്കുന്ന ഓരോ വിദ്യാർഥിയുടെയും ഭാവിജീവിതം സുന്ദരമാകും