എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
-
വയലിൻ മോയി ഹാജി, വയലിൽ കുഞ്ഞാലി ഹാജി, വയലിൽ ബീരാൻകുട്ടി ഹാജി, വി സി മമ്മദ് ഹാജി , വയലിൻ മൊയ്തീൻ കോയ ഹാജി, ( മുക്കം മുസ്ലിം ഓർഫനേജ് സ്ഥാപകർ)
-
മൊയ്തീൻ കോയ ഹാജി മുക്കം മുസ്ലിം ഓർഫനേജ് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും ആദ്യത്തെ മാനേജർ,ഇദ്ദേഹത്തിൻറെ പേരിലാണ് ഈ സ്ഥാപനം ഇന്ന് അറിയപ്പെടുന്നത്
മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഹൈസ്കൂൾ മണാശ്ശേരി
മുക്കം മുസ്ലിം അനാഥശാലക്ക് കീഴിൽ മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഹൈസ്കൂൾ. 1956 ൽ 22 അനാഥ മക്കൾക്ക് അഭയം നൽകി തുടക്കം കുറിച്ചതാണ് മുക്കം മുസ്ലീം ഓർഫനേജ്. 1992 വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹൈസ്കൂൾ പഠനം മുക്കം മുസ്ലീം അനാഥശാല കമ്മിറ്റിക്ക് കീഴിൽ മുക്കത്ത് പ്രവർത്തിക്കുന്ന ഇന്നത്തെ ഗേൾസ് ഹൈസ്കൂളിൽ വെച്ചായിരുന്നു. മണാശ്ശേരിയിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന ആൺകുട്ടികൾ അന്ന് നടന്നായിരുന്നു സ്കൂൾ പഠനത്തിന് വേണ്ടി മുക്കത്ത് എത്തിയിരുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് ആൺകുട്ടികൾക്ക് മാത്രമായി മണാശ്ശേരിയിലെ നെല്ലിക്കുന്നിൽ പുതിയ സ്കൂൾ ആരംഭിച്ചത്. ഹൈസ്കൂൾ പഠനത്തിന് ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിച്ചിരുന്ന പരിസര പ്രദേശത്തുള്ള കുട്ടികൾക്കും ഈ വിജ്ഞാനാനകേന്ദ്രം ഇന്ന് ഒരു അനുഗ്രഹമായിമാറി. പിന്നീട് പെൺകുട്ടികൾക്കും ഈ സ്ഥാപനത്തിൽ പ്രവേശനം വേണമെന്ന് ആവശ്യം നാട്ടുകാരിൽ നിന്നും ഉയർന്നു വന്നു . തുടർന്ന് പിടിഎയും മാനേജ്മെൻറും ഇടപെട്ട് സർക്കാറിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരികയും 2006 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാം എന്ന ഉത്തരവിറങ്ങുകയും ചെയ്തു. മാത്രമല്ല 2006 മുതൽ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളും ആരംഭിച്ചു . ഇന്ന് യുപി ,ഹൈസ്കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഇവിടെ വളരെ നല്ല രീതിയിൽ പഠനം നടന്നുവരുന്നു.
1993 സെപ്റ്റംബർ മാസം ആറാം തീയതി മുതലാണ് ഈ സ്ഥാപനത്തിൽ പഠനം ആരംഭിക്കുന്നത്. മുക്കത്തെ എം കെ എച്ച് എം എം ഓ വി എച് എസ് എസ്സിലെ ആൺകുട്ടികളെ മണാശേരിയിലെ പുതിയ സ്കൂളിലേക്ക് മാറ്റിയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ബിൽഡിങ്ങ് പണി പൂർണ്ണമാവാത്തതിനാൽ താൽകാലികമായി 1993-1994 അധ്യായന വർഷം മുക്കത്ത് വെച്ച് തന്നെയായിരുന്നു പഠനം. എം കെ എച്ച് എം എം ഓ എച്ച് എസ് ഫോർ ബോയ്സ് എന്ന നാമകരണത്തിലാണ് ഈ വിദ്യാലയം അന്ന് അറിയപ്പെട്ടത്. 1994 ഏപ്രിൽ മാസം ഒമ്പതാം തീയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി മുഹമ്മദ് ബഷീർ സാഹിബ് ഈ സ്കൂൾകെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു . പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ കെ ബാവ സാഹിബ് ആയിരുന്നു ഉദ്ഘാടന പരിപാടി നിയന്ത്രിച്ചിരുന്നത്. മുക്കത്ത് ജോലി ചെയ്ത് വരുന്ന26 അധ്യാപകരും രണ്ട് ഓഫീസ് സ്റ്റാഫും ആദ്യഘട്ടത്തിൽ തന്നെ മണാശ്ശേരി ബോയ്സ് ഹൈസ്കൂളിൻറെ ഭാഗമായി . ടി എ അംബിക ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ്. കാരണം പുതിയ ഹെഡ്മാസ്റ്റർ തസ്തിക 5 വർഷത്തിന് ശേഷമാണ് അനുവദിക്കപ്പെട്ടത്. മൂസാക്കയാണ് ആദ്യത്തെ പ്യൂൺ.ശ്രീ കുട്ടിയസ്സൻ ആദ്യത്തെ ക്ലർക്കും . അംബിക ടീച്ചറുടെ നേതൃത്വത്തിൽ പ്രഗൽഭരായ അധ്യാപകരുടെ ഒരു നിര തന്നെ ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കാൻ ഉണ്ടായിരുന്നു. സിസിലി ടീച്ചർ ,സുഹറ ടീച്ചർ ,ചിന്നമ്മ ടീച്ചർ ടി വി മാഷ്, സുകുമാരൻ മാഷ്, എം ആമിന ടീച്ചർ, ഷാനവാസ് സർ, ലൈല ടീച്ചർ അബ്ദുൽ നാസർ മാഷ്, കെ റഷീദ് സാർ, മരക്കാർ മാഷ് ,മൈമൂന ടീച്ചർ, മുഹമ്മദലി മാഷ് ,മുകുന്ദൻ മാഷ്, പോക്കർ മാഷ്, എന്നീ അധ്യാപകർ ഹൈസ്കൂൾ വിഭാഗം കൈകാര്യം ചെയ്തു.യുപി വിഭാഗത്തിൽ മജീദ് മാഷ് ,ഷൗക്കത്തലി സാർ, മുഹമ്മദ് മാസ്റ്റർ, അബ്ദുൽ അലി മാഷ്, ടി യൂസുഫ് മാഷ് , എ കെ സക്കീനടീച്ചർ, കെ സൈനബ ടീച്ചർ ,വി റഷീദ് മാസ്റ്റർ, ടി കെ നഫീസ ടീച്ചർ വി നിസാർ മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു.
1- 3 -1997 മുതൽ 31 -5-1998 വരെ മുക്കം ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു കെ.എച്ച് സൈനബ ടീച്ചർക്കായിരുന്നു ഈ സ്കൂളിൻറെ കൂടി അധിക ചുമതല.1-6-1998 മുതൽ 13-7-1998 വരെ സിസിലി കെ തേമസ് ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജായിരുന്നു. പുതിയ ഹെഡ്മാസ്റ്റർ തസ്തിക അനുവദിച്ചശേഷം 14 -7 -1998 മുതൽ 7 -1 -2006 വരെ പി വി ഷാനവാസ് സാർ ഇവിടെ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റെടുത്തു. തുടർന്ന് യു എ അബ്ദുറഹ്മാൻ സാർ, ടി വി മുഹമ്മദ് മാസ്റ്റർ, ഓ വി ചിന്നമ്മ ടീച്ചർ ,സുകുമാരൻ സാർ ,എം ആമിന ടീച്ചർ ,എ വി സുധാകരൻ സാർ, എം പി ജാഫർ സാർ എന്നിവരും വിവിധ ഘട്ടങ്ങളിൽ പ്രധാന അധ്യാപക ചുമതല നിർവ്വഹിച്ചു. 1/6/2022 മുതൽ മൻസൂർ അലി ടി പി ഹെഡ്മാസ്റ്ററായി തുടരുന്നു.
ഈ സ്ഥാപനത്തിൽ പഠിച്ചവർ ഇന്ന് സമൂഹത്തിന്റെ അഭിമാനകരമായ നേതൃത്വങ്ങളിൽ പ്രശംസനീയമാം വിതം പ്രവർത്തിച്ചുവരുന്നു. എൻഞ്ചിനിയർമാരും ഡോക്ടർമാരും മതപണ്ഡിതരും ടെക്നീഷൻമാരും അധ്യാപകരും തുടങ്ങി.ഐ എ എസ് വരെ പൂർത്തിയാക്കി യവർ ഈ സ്ഥാപനത്തിൻറെ വിജയകരമായ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളാണ്.
ഓർഫനേജ് അന്തേവാസിയായിരുന്ന മുഹമ്മദലി ശിഹാബ് IAS ന്റെ ഹൈസ്കൂൾ പഠനം ഈ വിദ്യാലയത്തിൽ വച്ചാണ് . MAMO കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഒ എം അബ്ദുറഹ്മാൻ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് ഹെഡ് മുഹമ്മദ് റാഷിദ് എംപി എന്നിവരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .ഓർഫനേജിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുഹമ്മദ് റാഫി , മുഹമ്മദ് നൗഫൽ പി പി ,മുഹമ്മദ് സാദിഖ്, ഫൈസൽ എം എം ഒ. അബ്ദു റസാഖ് എം വി .ഷറഫുദ്ധീൻ, സുനിൽബാബു. എ ഷമീർ , നൗഫൽ പി കെ ,ഫർഹാൻ, ഹർഷൽ, മീരാൻ, യാക്കൂബ് ,സിദാൻ ..അങ്ങനെ നിരവധി പേർ ഈ സ്ഥാപനത്തിലൂടെ പഠിച്ചിറങ്ങി ജീവിതത്തിലെ നല്ല നാളകളിലേക്ക് നടന്നു നീങ്ങിയവരാണ്.
2022 ൽ കേരള പി എസ് സി നടത്തിയ കോളേജ് അസിസ്റ്റൻറ് പ്രെഫസർമാർക്കുള്ള പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നീനു എട്ടാം ക്ലാസ് മുതൽ എസ്എസ്എൽസി വരെ പഠിച്ചത് ഈ വിദ്യാലയത്തിലാണ്.സംസ്ഥാന കല കായിക ശാസ്ത്ര മേളകളിലേക്ക് നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനും അവർക്ക് എഗ്രേഡുകൾ ലഭിക്കാനും നിർണ്ണായക പങ്ക് വഹിച്ചു. 2016 മുക്കം നഗരസഭയിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച ഏക വിദ്യാലയമാണ് എം കെ എച്ച് എം എം എച്ച്എസ്എസ് മണാശ്ശേരി. കഴിഞ്ഞ അഞ്ചുവർഷമായി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും ഏറ്റവും മികച്ച മാർക്കോടെ വിജയിപ്പിച്ചെടുക്കാൻ ഈ സ്ഥാപനത്തിലെ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്.പഠനത്തോടൊപ്പം തന്നെ ധാർമിക ബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ സ്ഥാപനം എന്നും മുന്നിൽ നിൽക്കുന്നു.
മുക്കം മുസ്ലിം ഓർഫനേജിന്റെ 68ാം വാർഷികവുമായി ബന്ധപ്പെട്ട് ഈ സ്ഥാപനം കടന്നുപോയ വഴികൾ എഴുതുന്ന 29 -12 -2023 വരെ ഇവിടെ 4680 വിദ്യാർത്ഥിക്ക് പ്രവേശനം നൽകി എന്നത് ഏറെ ചാരിതാർത്ഥ്യത്തോടെ ഓർമിക്കാൻ ഈ ചരിത്ര നിമിഷം ഉപയോഗപ്പെടുത്തുകയാണ്. ഇനിയും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വരാനും പഠിക്കാനും അവർക്ക് ജീവിതത്തിലെ ഒരു വഴികാട്ടി ആവാനും വാതിലുകൾ തുറന്നു വെച്ചിരിക്കുകയാണ് ഈ അക്ഷരമുറ്റം. നെല്ലിക്കുന്നിലെ ശാന്തമായ അന്തരീക്ഷവും ഹൃദ്യമായ ഇളംകാറ്റും പ്രകൃതി കെട്ടിയ പച്ചക്കോട്ടയുടെ മനോഹാരിതയും ഈ സ്കൂളിൽ പഠിച്ച ഓരോ നിഷ്കളങ്ക ബാല്യങ്ങളുടെയും മായാത്ത ഓർമകളാണ്.
വി കുഞ്ഞാലി ഹാജി പ്രസിഡൻറും വി ഇ മോയി ഹാജി സെക്രട്ടറിയുമായ
മാനേജ്മെന്റ് കമ്മറ്റി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള കംപ്യൂട്ടർ ലാബ്, ക്ലാസ്സ് റൂം , ലാബ് , സ്റ്റാഫ് റൂം. ഓഡിറ്റോറിയം തുടങ്ങിയവ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്നു. ഈ വർഷം ആരംഭിച്ച എ സി മിലാൻ ഫുഡ്ബോൾ അക്കാദമി, ഫുഡ്ബോൾ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ നൽകുന്നു. കാൽപന്തിൽ വിസ്മയം തീർക്കുന്ന കുട്ടികൾക്ക് വളർന്ന് വരാൻ ഇലവൻസ് പച്ചപ്പുൽമൈതാനം ഒരുക്കിയിട്ടുണ്ട്. കായിക രംഗത്തിന്റെ വളർച്ചക്ക് മാനേജ്മെന്റ് നൽകുന്ന പ്രാധാന്യത്തിന്റെ മികച്ച മാതൃകയാണ് ഈ ഫിഡ്ബോൾ ഗ്രൗണ്ട്.
ഇന്ന് ഇവിടെ 440 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.യുപി യിലും ഹൈസ്കൂളിലുമായി 26 അധ്യാപകരും 4 അനധ്യാപകരും ജോലി ചെയ്യുന്നു. പി ടി എ പ്രസ്ഡൻറ് സാദിഖ് കൂളിമാടിൻറേയും എം പി ടി എ പ്രസ്ഡൻറ് ഉമ്മു ഹബീബയുടെയും നേത്രത്വത്തിൽ നല്ല ഒരു പി ടി എ ഈ സ്ഥാപനത്തിനുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് പുറമെ മണാശ്ശേരി മുത്താലം മലയമ്മ കളൻതോട്, അമ്പലക്കണ്ടി, താതതൂർ പാഴൂർ തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളും പഠിക്കുന്നു.
മൊയ്തീൻ കോയ ഹാജിയുടെ നാമധേയത്താൽ അനുഗ്രഹീതമായ ഈ കലാലയം എന്നുമെന്നുെം ഉയരങ്ങളിലെത്തട്ടെ.... അറിവിൻ പ്രകാശഗോപുരമായി തിളങ്ങട്ടെ......
മൻസൂർ അലി ടി പി
പ്രധാനാധ്യാപകൻ
എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ് എസ് ,മണാശ്ശേരി
ഈ സ്ഥാപനത്തിലെ മുൻ പ്രധാനാധ്യാപകരെ കുറിച്ചറിയാൻ ഇവിടെ അമർത്തുക
-
പി . വി ഷാനവാസ്
-
ടി.വി. മുഹമമദ്
-
സുകുമാരൻ
-
ആമിന. എം
-
സുധാകരൻ എ.വി
പഴയകാല അധ്യാപകന്മാർ
എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സിൽ പ്രവർത്തിച്ച ആദ്യകാല അധ്യാപകരുടെ അപുർവ്വ ചിത്രം
1993 എം കെ എച്ച് എം ഒ എച്ച് എസ് എസ് മണാശ്ശേരി യിൽ ആരംഭിക്കുന്നതിനുമുമ്പ് ഇന്നത്തെ മുക്കം ഓർഫനേജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ഗേൾസ് സ്കൂളിൻറെ ഭാഗമായിരുന്നു. അന്ന് അവിടെ പ്രവർത്തിച്ച അധ്യാപകർ പിന്നീട് ഈ സ്ഥാപനത്തിൽ എത്തുകയും അവരിൽ പലരും ഈ സ്ഥാപനത്തിന് ഹെഡ്മാസ്റ്റർ പദം അലങ്കരിക്കുകയും ഉണ്ടായി. അന്നത്തെ അധ്യാപകരുടെ അപൂർവ്വ ഫോട്ടോയിൽ കാണുന്നവരെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഏറ്റവും മുൻനിരയിൽ ഇടത് എന്ന് ആദ്യത്തെ റസിയ ടീച്ചർ സിസിലി ടീച്ചർ യേശു അമ്മ ടീച്ചർ സുലൈഖ ടീച്ചർ കെ സൗദാമിനി ടീച്ചർ സൈനബ ടീച്ചർ, ട്രീസ ടീച്ചർ, എം ആമിന ടീച്ചർ, സരോവരം ടീച്ചർ സേ ബാ ഡേവിഡ് ടീച്ചർ, സലാം, സുകുമാരൻ മാഷ് എന്നിവരാണ്രണ്ടാമത്തെ നിരയിൽ ഇടതു ഭാഗത്തു നിന്ന് , ഉമാദേവി ടീച്ചർ, ഭാനുമതി ടീച്ചർ എമ്മാനുവൽ, സൗദ ടീച്ചർ, ചിന്നമ്മ ടീച്ചർ, ഫാത്തിമ ടീച്ചർ , തങ്കമണി ടീച്ചർ, റോസമ്മ ടീച്ചർ, എം എം ജമീല ടീച്ചർ, ബിയത്തു ടീച്ചർ അംബികാദേവി ടീച്ചർ, സുലൈഖ ടീച്ചർ, സൈനബ ടീച്ചർ, പി ആമിന ടീച്ചർ എന്നിവരാണ്
പിൻനിരയിൽ ആദ്യത്തേത് ടിവി മാഷ്, ഇബ്രാഹിം മാഷ്, രാജൻ മാഷ്, മൂസാക്ക, ഷാനവാസ് മാഷ്, മുഹമ്മദ് മാഷ്, മജീദ് മാഷ്, മരക്കാര് മാഷ്, അൻവർ മാഷ്, വിജയൻ മാഷ്, ഷൗക്കത്തലി മാച്ച് എന്നിവരാണ്
ഈ കൂട്ടത്തിൽ ഈ സ്ഥാപനത്തിലെ ഹെഡ്മാസ്റ്റർമാർ ആയവരാണ് ടിവി മാഷ്, ഷാനവാസ് സാർ, ചിന്നമ്മ ടീച്ചർ ആമിന ടീച്ചർ സൈനബ ടീച്ചർ സുകുമാരൻ മാഷ് എന്നിവർ
മുക്കം മുസ്ലിം ഓർഫനേജ് കമ്മറ്റി അന്നും ഇന്നും
ആയിരക്കണക്കായ അനാഥകൾക്കും അഗതികൾക്കും ജീവിതത്തിന്റെ ദിശാബോധം നൽകി കലക്ഷ്യത്തിലൂടെ സമൂഹത്തിന്റെ ഉന്നത തല ങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ അതുല്യവും ചരിത്രത്തിൽ സമാനതകളില്ലാ അതുമായ മഹത്തായ ഒരുസ്ഥാപനമാണ് മുസ്ലിം അനാഥശാല സ്ഥാ സെക്രട്ടറിയും അന്നത്തെ മലബാർ മേഖല ഡിസിസി പ്രസിഡന്റ് മായ വി മൊയീൻ കോയ ഹാജി തന്റെ സ്വന്തം വീട്ടിൽ 22 അനാഥകൾക്ക് അഭയം നൽകി. 1958 ൽ വളരെ ലളിതമായി സമാരംഭം കുറിച്ച് സ്ഥാപനം ഇന്ന് വളർന് പന്തലിച്ച് ആയിരക്കണക്കായ കുടുംബങ്ങളുടെ അത്താണിയും അവലംബ മായി മാറികഴിഞ്ഞിരിക്കുന്നു. ധനാഢ്യനും ധർമ്മിഷ്ഠനുമായ മർഹൂം വയലിൽ മോയി ഹാജി തന്റെ 100 ഏക്കർ ഭൂമിയും 1000 രൂപയും ഈ സംവിധാനത്തി നൽകിയാണ് ഈ മഹാ സത്തിന് അടിത്തറ പാകിയത് സ്ഥാപക പ്രസിഡന്റായി ജനാണ് വയലിൽ കുഞ്ഞാലി ഹാജിയും സെക്രട്ടറിയായി ജനാണ് വി യ്തീൻകോയ ഹാജിയും ട്രഷറർ വി വിൻകുട്ടി ഹാജിയും സമാപനത്തിന് ഊർജവും ഉണർവും നൽകി നോക്കി വളർത്തിയെടുത്തു
ജീവിക്കാൻ കഷ്ടപ്പെടുന്ന സമൂഹത്തിന്റെ അടിത്തട്ടിലുള്ള അനാഥ കളെയും അഗതികളെയും ഏറ്റെടുത്ത് ആറരപതിറ്റാണ്ടായി പ്രവർത്തിച്ച് വരുന്ന സ്ഥാപനം ഇന്ന് അനവധിയാളുകളുടെ താങ്ങും തണലുമാണ്. ഈ സ്ഥാപനത്തിൽ അന്തേവാസികളായി കഴിഞ്ഞവർ ഇന്ന് സമൂഹത്തിന്റെ അഭിമാനകരമായ നേതൃത്വങ്ങളിൽ പ്രശംസനിയമാം വിതം പ്രവർത്തിച്ചുവരുന്നു. എൻഞ്ചിനിയർമാരും ഡോക്ടർമാം മതപണ്ഡിതരും ടെക്നീഷൻമാരും തുടങ്ങി.ഐ എ എസ് വരെ പൂർത്തിയാക്കി യവർ ഇതിന്റെ വിജയകരമായ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലുകളാണ്. ഇന്ന് എൽ.കെ.ജി മുതൽ പി.ജി വരെയുള്ള വിവിധ കോഴ്സുകളും ആൺകുട്ടി കൾക്കും പെൺകുട്ടികൾക്കും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാമ്പസുകളും ഈ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. പി.ജി പഠനം പൂർത്തിയാക്കിയ കുട്ടികൾ ഇന്ന് രാജ്യത്തിന്റെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ തുടർ പഠനം നടത്തി കൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
മുക്കം, മുസ്ലിം ഓർഫനെൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്തും പരിസരത്തുമായി 25ലധികം സ്ഥാപനങ്ങൾ ഇന്ന് നടന്നുവരുന്നു അന്തേവാസികൾക്കായി സ്ഥാപിക്കപ്പെട്ട ആർട്സ് & സയൻസ് കോളേജ്, സാങ്കേതിക സ്ഥാപനങ്ങൾ, സ്കൂളുകൾ, ട്രെയ്നിങ് സ്കൂളുകൾ, വിവിധ മത സ്ഥാപനങ്ങൾ എന്നിവ ചിലതുമാത്രം.
റെഡ് ക്രസന്റിന്റെ നോഡൽ ഏജൻസിയായ മുക്കം യത്തീംഖാനയുടെ ഹോം കെയർ യൂണിറ്റു മുഖേന അയ്യായിരത്തോളം അനാഥ മക്കൾക്ക് വീട്ടി നിന്ന് പഠിക്കുവാൻ ഒരു കുട്ടിക്ക് മാസം 2300 രൂപ നിരക്കിൽ ഗ്രാന്റ് നൽകി രുന്നുണ്ട്. പുതുതായി ഈ ഹോം കെയർ പദ്ധതിയിലേക്ക് 4500ലധികം അപേക്ഷകൾ ആണ് ഇപ്പോൾ തന്നെ ലഭ്യമായത്. ഇതുകൂടാതെ 40 മഹല്ലുകളിൽ ഇഫ്താറും റമളാൻ മാസങ്ങളിൽ റിലീഫ് കിറ്റുകളും ഉളുഹിയ്യത്തും നടത്തി വരുന്നു.
നിർധനരായ അനാഥകൾക്ക് വീട് നിർമ്മിച്ചു നൽകുകയും ആവശ്യമാ സാമ്പത്തിക സഹായങ്ങൾ നൽകിയും ഇന്നും ഈ സ്ഥാപനം അവർക്ക് കരുത്തു പകർന്നു കൊണ്ടിരിക്കുന്നു.മുപ്പതിലധികം വർഷങ്ങളായി മുക്കം ഹെൽത്ത് സെന്ററിലെത്തുന്നത രോഗികൾക്ക് സൗജന്യഭക്ഷണം വിതരണം , ഓർഫനേജിലെ കുട്ടികൾക്ക് വിവാഹ ആവശ്യത്തിനുള്ള സഹായം , സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നിവ എടുത്തു പറയേണ്ട കാര്യങ്ങളാണ്.
മലബാറിലെ ഏറ്റവും ശ്രദ്ധേയങ്ങളിൽ ഒന്നായ നാക്കിന്റെ എ ഗ്രേഡോടു കൂടി പ്രവർത്തിക്കുന്ന എം.എ.എം.ഒ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്ന ക്ലിനിക്ക്, റഫ്, മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ ദ്രത ഗതിയിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.
മുക്കം മുസ്ലീം അനാഥശാല കമ്മറ്റിയുടെ പ്രവർത്തന മികവിന്റെ അം ഗീകാരമായി നിരവധി നേട്ടങ്ങളും അംഗീകാരങ്ങളും നേടിയെടുക്കാൻ കഴി ഞ്ഞിട്ടുണ്ട്. 1982 ൽ സ്ഥാപന സെക്രട്ടറിയായിരുന്ന ജനാബ് വി മൊയ്തീൻ കോ യ ഹാജി അന്നത്തെ ഇന്ത്യൻ പ്രസിഡന്റായ ശ്രീ ഗ്യാനി സെയിൽ സിംങിൽ നിന്നും തുടർന്ന് 2008ൽ ഇപ്പോഴത്തെ സെക്രട്ടറി ജനാബ് വിമോയിമോൻ ഹാജി യുപിഎ ചെയർ പേഴ്സൺ ശ്രീമതി സോണിയാഗാന്ധിയിൽ നിന്നും ഏ റ്റവും മികച്ച അനാഥാലയത്തിനുള്ള ശിശു ക്ഷേമ അവാർഡും ഏറ്റുവാങ്ങുക യുണ്ടായി. 2012 ൽ സ്ഥാപനം നേടിയ കേന്ദ്ര സർക്കാറിന്റെ രാജീവ് ഗാന്ധി ഗ്ലോബൽ അവാർഡും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ഈ സ്ഥാപനത്തിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ 78 കുട്ടികൾ ഈ കമ്മറ്റിയുടെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും അധിക പേരും സർക്കാറിൽ നിന്നും നേരിട്ട ശമ്പളം പറ്റുന്ന വരുമാണ്.
ഇങ്ങനെ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം വിവിധ പ്രവർത്തന ങ്ങളാൽ സമ്പന്നമാണ് മൂക്കം മുസ്ലിം അനാഥശാല, വർഷങ്ങളായി വിദ്യാ ഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സ്ഥാപനം ഇനി ആരോഗ്യ മേഖലയിലേക്കും അതിന്റെ പ്രവർത്തനങ്ങളെ വ്യാപിപ്പിക്കുകയാ ണ്. അതിന്റെ ഭാഗമായാണ് മുക്കം കേന്ദ്രീകരിച്ച് തുടങ്ങുന്ന കോടികൾ മുതൽ മുടക്കുള്ള ഡയാലിസിസ് സെന്റർ, മലയോര മേഖലയിൽ ആയിരക്കണക്കായ രോഗികൾക്ക് സമാശ്വാസവും സാന്ത്വനവും പകരുന്ന ഡയാലിസിസ് സെന്റർ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു.
പൂർവ്വ വിദ്ദ്യാർത്ഥികളെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കീളിൽ പണ്ട് നടന്ന വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മുഹമ്മദലി ശിഹാബ് ഐ.എ.എസ് ന്റെ സ്കൂൾ ജീവിതം ഇവിടെയായീരുന്നു
ആറാം തരം മുതൽ എസ് എസ് എൽസി വരെ മുഹമ്മദലി ശിഹാബ്.ഐ.എ.എസ് പഠിച്ചത് ഈ വിദ്യാലയത്തിലായിരുന്നു
സ്കൂൾ കാലം മുതൽ ഡിഗ്രി വരെ രണ്ടാം ഭാഷ അറബിക്. എന്നിട്ടും സിവിൽ സർവീസസ് പരീക്ഷയ്ക്കു മുഹമ്മദലി ശിഹാബ് മലയാളം ഓപ്ഷനൽ വിഷയമാക്കി. ഇന്റർവ്യൂവും മലയാളത്തിൽ. ആദ്യ ശ്രമത്തിൽ തന്നെ 226–ാം റാങ്ക്
നേടിയ ആ ‘തനി മലയാളി’ ഇപ്പോൾ ജില്ലാ കലക്ടറാണ്; അതും, ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡിൽ !
എന്തുകൊണ്ട് മലയാളം ?
മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ശിഹാബ് സിവിൽ സർവീസസ് പരീക്ഷ എഴുതുന്നതിനു മുൻപ് 21 പിഎസ്‌സി പരീക്ഷകൾ എഴുതിയിരുന്നു; എല്ലാം മലയാളത്തിൽ. എല്ലാറ്റിലും നിയമന ഉത്തരവും ലഭിച്ചു. ചില പിഎസ്‌സി
പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള അവസരം നേരത്തേ തന്നെയുണ്ടായിരുന്നതാണു ശിഹാബ് പ്രയോജനപ്പെടുത്തിയത്. സിവിൽ സർവീസസിനു ജ്യോഗ്രഫിയും ഹിസ്റ്ററിയും ഓപ്ഷനൽ വിഷയങ്ങളാക്കിയാണു പരിശീലനം തുടങ്ങിയത്. പ്രിലിമിനറി കഴിഞ്ഞ് മെയിനിനു ജ്യോഗ്രഫിക്കു പകരം മലയാള സാഹിത്യം ഓപ്ഷനലാക്കി. ഭാഷയിലെ അവഗാഹത്തിനു അധ്യാപകന്റെ പ്രശംസ ലഭിച്ചതു പ്രോത്സാഹനമായി; മെയിൻ പരീക്ഷയിലെ എല്ലാ പേപ്പറും ഇന്റർവ്യൂവും മലയാളത്തിൽ മതിയെന്നും തീരുമാനിച്ചു.
എങ്ങനെ മലയാളം?
ഇംഗ്ലിഷ് പുസ്തകങ്ങളെ ആധാരമാക്കിയാണു പഠിച്ചതെങ്കിലും മലയാളത്തിൽ കുറിപ്പുകൾ തയാറാക്കി. ഇംഗ്ലിഷിലെ തത്തുല്യ പദങ്ങൾ മലയാളത്തിൽ കണ്ടെത്താൻ നിഘണ്ടുവിന്റെ സഹായം തേടി. എൻസിഇആർടി പാഠപുസ്തകങ്ങളുടെ പരിഭാഷയും സഹായിച്ചു. എല്ലാറ്റിനും തത്തുല്യപദങ്ങൾ കണ്ടെത്തണമെന്നില്ലെന്നും ആശയം ഫലിപ്പിക്കുകയാണു പ്രധാനമെന്നും ശിഹാബ് പറയുന്നു. മലയാളം വേഗത്തിൽ എഴുതാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ കൃത്യമായ സമയം ക്രമീകരിച്ചു. തീരാത്തവ അക്കമിട്ട് അടുത്തതെഴുതി. ബാക്കിയായ ഭാഗങ്ങൾ ശേഷിച്ച സമയത്തു പൂർത്തിയാക്കി. ഇന്റർവ്യൂവിനു ദ്വിഭാഷിയുണ്ടായിരുന്നു. ഇടയ്ക്കു പരിഭാഷ അപര്യാപ്തമെന്നു തോന്നിയപ്പോൾ ബോർഡ് ചില ചോദ്യങ്ങൾ ഇംഗ്ലിഷിൽ നേരിട്ടു ചോദിച്ചു; മറുപടിയും ഇംഗ്ലിഷിൽ.
ഇന്ത്യയിൽ ഇംഗ്ലിഷ് മാത്രം ഔദ്യോഗിക ഭാഷയായ രണ്ടു സംസ്ഥാനങ്ങളിലൊന്നാണു നാഗാലാൻഡ് (മറ്റൊന്ന് അരുണാചൽ പ്രദേശ്). നാഗാലാൻഡിലെ ട്യുവൻസങ് ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോൾ ശിഹാബിന് ഇംഗ്ലിഷ് പ്രശ്നമേയല്ല.
ലാസ്റ്റ് ഗ്രേഡ് മുതൽ ഐഎഎസ് വരെ സിവിൽ സർവീസസ് ഇന്റർവ്യൂ വരെ മലയാളത്തിൽ എന്നു കേൾക്കുമ്പോഴുള്ള കൗതുകത്തിനപ്പുറം അറിയേണ്ടതാണു മുഹമ്മദലി ശിഹാബിന്റെ ജീവിതകഥ (അല്ല, അതിജീവനകഥ). അനാഥാലയത്തിൽ വളർന്ന്, 22–ാം വയസ്സിൽ മാത്രം സിവിൽ സർവീസസ് പരീക്ഷയെക്കുറിച്ചു ചിന്തിച്ച്, അതിനുള്ള യോഗ്യത നേടാനായി പ്രൈവറ്റായി ഡിഗ്രി പഠിച്ചയാളുടെ വിജയകഥയാണത്. വീടുകളിൽ മുറവും കുട്ടയും വിൽക്കുകയായിരുന്നു ശിഹാബിന്റെ വാപ്പയുടെ
ജോലി. പിന്നീട് എവടണ്ണപ്പാറയിലെ വഴിവക്കിൽ ഉന്തുവണ്ടിയിലായി കച്ചവടം. ശിഹാബ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വാപ്പ മരിച്ചതോടെ ജീവിതം മാറി. 11 വയസ്സു മുതൽ 21 വയസ്സു വരെ ശിഹാബിന്റെ ജീവിതം അനാഥാലയത്തിലായി.
പത്താം ക്ലാസ് കഴിഞ്ഞ് കുറച്ചുകാലം കൂലിപ്പണി. ശേഷം അനാഥാലയത്തിന്റെ കീഴിൽത്തന്നെ പ്രീഡിഗ്രി, ടിടിസി. വളവന്നൂർ ബാഫഖി യതീംഖാനയിൽ അധ്യാപകനായി. സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷകളെഴുതിത്തുടങ്ങി.
ഇതിനിടെയാണു സിവിൽ സർവീസ് മോഹമുദിച്ചത്. ബിഎ ഹിസ്റ്ററിക്കു പ്രൈവറ്റായി റജിസ്റ്റർ ചെയ്തു. 2004ൽ ജലവിഭവ വകുപ്പിൽ ലാസ്റ്റ് ഗ്രേഡായി ആദ്യ പിഎസ്‌സി ജോലി. ഫോറസ്റ്റർ, റെയിൽവേ ടിക്കറ്റ് കലക്ടർ, ഫോറസ്റ്റ് ഗാർഡ്, എൽപി/യുപി സ്കൂൾ
അധ്യാപകൻ തുടങ്ങി ലഭിച്ച ജോലികളുടെ പട്ടിക നീളുന്നു. ബിരുദം ഒന്നാം ക്ലാസിൽ ജയിച്ചതോടെ സിവിൽ സർവീസ് സ്വപ്നത്തിനു ജീവൻവച്ചു. മുക്കം യതീംഖാന അധികൃതർ പിന്തുണയുമായെത്തി. അങ്ങനെ ഡൽഹി സകാത്ത് ഫൗണ്ടേഷനിൽ പരിശീലനത്തിനു കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളായി. മലയാളം ഓപ്ഷനലായി തിരഞ്ഞെടുക്കാൻ ജീവിതപശ്ചാത്തലവും കാരണമാണ്. അനാഥാലയ കാലത്തെ കടുത്ത ഒറ്റപ്പെടലിനെ മറികടക്കാൻ കൂട്ടുപിടിച്ച
പുസ്തകങ്ങളാണു മലയാളവുമായി അടുപ്പിച്ചത്. 2011ൽ 30 ാം വയസ്സിൽ ആദ്യശ്രമത്തിൽ തന്നെ ഐഎഎസ്. എല്ലാ അനുകൂല സാഹചര്യങ്ങളുടെയും തുണയോടെ പഠിച്ച് ആദ്യശ്രമത്തിൽ വിജയിച്ച പലരുമുണ്ടാകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചൊരാളുടെ ഐഎഎസ് വിജയം അതിനെക്കാൾ എത്രയോ വലുത്.