എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം

മുക്കം മുനിസിപ്പാലിറ്റിയിലെ പ്രശസ്തമായ വിദ്യാലയമാണ് എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു നീണ്ട 16 വർഷമായിമുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റിക്ക്ചേ അഭിമാനമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു. മത നിരപേക്ഷതയുടെ വിളനിലമാണ് ഈ വിദ്യാലയം . മാത്രമല്ല തിളക്കമുള്ള വ്യക്തിത്വങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിൽ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിസ്കൂളിന് സഹജമായ ശേഷിയാണുള്ളത്.ഇന്ന് വിവിധ വിഭാഗങ്ങളിലായി 18 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും സ്ഥാപനത്തിൽ പ്രവർത്തിച്ച് വരുന്നു. സയൻസ് കോമേഴ്സ് ,ഹ്യുമാനിറ്റിസ് ബാച്ചുകളിലായി 363 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.നാടിന്റെ സാംസ്കാരിക, പുരോഗമന ,മതേതര ആശയങ്ങളുടെ സംഗമകേന്ദ്രം കൂടിയാണീ വിദ്യാലയം. സാധാരണ ജനവിഭാഗത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ഈ സ്കൂളിലെ മാനേജ്‌മെന്റും അധ്യാപകരും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.

ഒരു വ്യക്‌തിയുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അജ്ഞതയും അന്ധകാരവും അകറ്റി വെളിച്ചത്തിലേക്കും നന്മയിലേക്കുമുള്ള പ്രയാനത്തിൽ കാലിടറാതെ, കരുത്തുറ്റവരായി മറ്റുള്ളവർക്ക് മാതൃകയായി സമൂഹത്തിന്റെ വഴി വിളക്കുകളായി മാറുവാൻ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. ഹയർ സെക്കണ്ടറി സ്കൂൾ ശ്രദ്ധ പുലർത്തി വരുന്നു. ഇനിയും ഈ വിദ്യാലയത്തിന്റെ യശ്ശസ്സുയർത്താൻ  വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും ഒത്തുചേർന്ന് കഠിനപ്രയത്നം നടത്തി മുന്നോട്ട് കുതിക്കുന്നു.

പ്ലസ് ടു പഠന ക്യാമ്പിന് തുടക്കം

05/03/2022: മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു പരീക്ഷ തയ്യാറെടുപ്പിന്റെ ഭാഗമായുള്ള  ക്യാമ്പിന് തുടക്കമായി. നൂറ്മേനി ലക്ഷ്യം വെച്ചുള്ള വൈവിധ്യമാർന്ന പദ്ധതികളാണ് ജയ് ഹോ എന്ന പേരിൽ നടക്കുന്ന  ക്യാമ്പിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ആഗ്രോ ഇൻഡസ്ട്രിസ് ചെയർമാൻ വി കുഞ്ഞാലി ജയ് ഹോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ സാദിഖ് കൂളിമാട് അധ്യക്ഷനായി. പ്രിൻസിപ്പാൾ സന്തോഷ്‌ മൂത്തേടം ആമുഖ പ്രഭാഷണം നടത്തി. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഇ. സത്യനാരായണൻ മാസ്റ്റർ പഠന സന്ദേശം നൽകി. കോമേഴ്‌സിൽ ജെ ആർ എഫ് നേടിയ സ്കൂൾ പൂർവ്വ വിദ്യാർഥി മുഹമ്മദ്‌ റാഫിയെ ചടങ്ങിൽ അനുമോദിച്ചു.

മുക്കം മുസ്ലിം ഓർഫനേജ് മാനേജ്മെന്റ് പ്രതിനിധി വി മരക്കാർ മാസ്റ്റർ, ഹെഡ് മാസ്റ്റർ എം പി ജാഫർ, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി ടി രവീന്ദ്രൻ,  സീനിയർ അധ്യാപിക ജയ ജേക്കബ് സംസാരിച്ചു.ക്യാമ്പ് കോ ഓർഡിനേറ്റർ ജി.പ്രീത സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി കെ കെ ഷൗക്കത്ത് നന്ദിയുംപറഞ്ഞു.

പാസ് വേഡിന് മണാശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം


മുക്കം: സംസ്ഥാന ന്യുനപക്ഷ വകുപ്പ് ജില്ലാ ന്യുനപക്ഷ വിഭാഗം മുഖേന ന്യുനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി  സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പിന് മണാശ്ശേരി എം. കെ. എച്ച്. എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 120 ഓളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

ജീവിത നൈപുണി, വ്യക്തിത്വ വികാസം,കരിയർ ഗൈഡൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുത്തു. ലിന്റോ ജോസഫ് എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ സന്തോഷ്‌ മൂത്തേടം അധ്യക്ഷനായി. സി സി എം വൈ പ്രിൻസിപ്പാൾ ഡോ. പി പി അബ്ദുൽ റസാഖ്‌ ക്യാമ്പ് വിശദീകരണം നടത്തി. മുക്കം നഗരസഭ കൗൺസിലർ ബിജുന,ജില്ലാ കളക്ട്രേറ്റ് ഹുസുർ ശിരസ്താദർ ബാബു ചാണ്ടുള്ളി, ഹെഡ് മാസ്റ്റർ  എം.പി ജാഫർ, സീനിയർ അധ്യാപിക ജയ ജേക്കബ് സംസാരിച്ചു. ക്യാമ്പ് കോ-ഓർഡിനേറ്റർ എം. പി റോബിൻ ഇബ്രാഹിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ ഷൗക്കത്ത് നന്ദിയും പറഞ്ഞു.

സർക്കാർ നിർദ്ദേശത്തിന് മുമ്പ് ജിസ്യൂട്ട് നടപ്പാക്കി മണാശ്ശേരി സ്കൂൾ

കോ വിഡ് കാലത്തെ പഠന പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞവർഷം മുതൽ വിക്ടേഴ്സ് ചാനൽ വായി ക്ലാസുകൾ ലഭ്യമാക്കിയ സംസ്ഥാന സർക്കാർ ഒരുപടി കോടി കടന്നു ഗൂഗിൾ വിദ്യാഭ്യാസ സാമഗ്രികൾ ഉപയോഗിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിച്ചു വരുമ്പോൾ ഒരു വർഷം മുമ്പ് പദ്ധതി വിജയകരമായി നടപ്പാക്കി വരികയാണ് മണാശ്ശേരി എം കെ എച്ച് എം എം ഹയർ സെക്കൻഡറി സ്കൂൾ. വർഷ രണ്ടാംവർഷ ക്ലാസ്സുകൾക്ക് ജിയോ ഡ്രൈവർ വേറെ വെർച്ചൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് ക്ലാസുകൾ നൽകുന്നത്. വിദ്യാർഥികളും അധ്യാപകരും തൽസമയം ഒരേ പ്ലാറ്റ്ഫോമിൽ വരികയും വൈറ്റ് ബോർഡ് വരെ ഉൾപ്പെടുത്തുന്നതിന് നാൽ ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി വിദ്യാർത്ഥികൾക്ക് നൽകാനും ഇതുവഴി സാധിക്കുന്നു. കൂടാതെ പഠന അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അസൈമെൻറ് കൾ ക്ലാസ് നോട്ടുകൾ ഓൺലൈൻ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ എന്നിവ അപ്‌ലോഡ് ചെയ്യാനും ഉള്ള ജിഷ്ണു സൗകര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ ഒരുവർഷമായി പഠനപ്രക്രിയ പുരോഗമിക്കുന്നത്.

തകരാറുമൂലം തൽസമയ ക്ലാസുകൾ നഷ്ടമായ വർക്കായി ക്ലാസ്സുകൾ റെക്കോർഡ് ചെയ്ത് ലഭ്യമാക്കാനും സംവിധാനമുണ്ട് ഓരോ കുട്ടിക്കും സ്കൂൾ ഔദ്യോഗികമായി നൽകുന്ന ഐഡിയിൽ നിന്ന് മാത്രമേ ഗൂഗിൾ ക്ലാസ് റൂമിൽ പ്രവേശിക്കാനാകും എന്നതിനാൽ ഓൺലൈൻ ക്ലാസുകൾ ക്കിടയിൽ പുറത്തുനിന്നുള്ള അവർക്ക് നുഴഞ്ഞുകയറാൻ ഉം ആവില്ല. ഏഷ്യക്ക് മുന്നോടിയായി ടെർമിനൽ പരീക്ഷകളും തുടർന്ന് മാർക്ക് അവലോകനം ചെയ്യാനുള്ള പിടിഎ യോഗങ്ങളും വരെ ജി ഷൂട്ട് വഴി നടന്നു കഴിഞ്ഞു.

സംവിധാനം വഴിയുള്ള ക്ലാസുകളിൽ കുട്ടികളുടെ പങ്കാളിത്തം മികച്ചതാണെന്നും ഓരോ കുട്ടിയേയും വ്യക്തിപരമായി വിലയിരുത്താൻ ഏറെ പ്രയോജനകരമായ സംവിധാനം സർക്കാർ നിർദ്ദേശം വരുന്നതിനുമുമ്പ് നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം പറഞ്ഞു. ഇംഗ്ലീഷ് അധ്യാപകൻ റോബിൻ ഇബ്രാഹിം ഇൻറെ നേതൃത്വത്തിലാണ് ജിയോ ക്ലാസുകൾ ഏകോപിപ്പിക്കുന്നത്

ഓറിയന്റേഷൻ പ്രോഗ്രാം

പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് വേണ്ടിയുള്ള ഓറിയന്റേഷൻ പ്രോഗ്രാം  കോടഞ്ചേരി ഗവൺമെൻ്റ് കോളേജ് എക്കണോമിക്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ

ഡോക്ടർ ഓ സി അബ്ദുൽ കരീം ഉൽഘാടനം ചെയ്യുന്നു ചടങ്ങിൽ സന്തോഷ് മുത്തേടം അധ്യക്ഷത വഹിച്ചു. റോബിൻ സാർ സ്വാഗതവും ഫൈസൽ സർ നന്ദിയും പറഞ്ഞു


ചരിത്ര വിജയം ആവർത്തിച്ച് മണാശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ

ഉന്നത വിജയികളെ അനുമോദിച്ചു

മണാശ്ശേരി എം.കെ. എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉപഹാരം നൽകുന്നു.

മുക്കം: മണാശ്ശേരി എം. കെ.എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്റ്റാഫ്‌ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സന്തോഷ്‌ മൂത്തേടം അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, കൗൺസിലർ ബിജുന മോഹൻ, മുക്കം മുസ്‌ലിം ഓർഫനേജ് സെക്രട്ടറി വി.അബ്ദുള്ളക്കോയ ഹാജി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.മര ക്കാർ മാസ്റ്റർ എന്നിവർ ഉപഹാര സമർപ്പണം നടത്തി. പി.ടി.എ പ്രസിഡന്റ്‌ വിനോദ് കുമാർ, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ എം.പി ജാഫർ, അധ്യാപകരായ ജയ ജേക്കബ്, ഒ. വി അനൂപ്, ഇ.കെ മുഹമ്മദ്‌ ഷമീർ, കെ.പി ഫൈസൽ,

പൂർവ്വ വിദ്യാർഥി സംഘടന 'ആത്മ' പ്രതിനിധികളായ ഹാഷ്മി നിയാസ്, ജാബിർ, റഫീഖ് സംസാരിച്ചു. ജി.പ്രീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ ഷൗക്കത്ത് നന്ദിയും പറഞ്ഞു.

പ്ലസ് വൺ വിദ്യാർത്ഥികൾ 2021-2022
ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
കൊമേഴ്സ് 37 23 60
ഹ്യൂമാനിറ്റീസ് 35 28 63
സയൻസ് 18 42 60
പ്ലസ് റ്റ‍‍ൂ വിദ്യാർത്ഥികൾ 2021-2022
കൊമേഴ്സ് 44 16 60
ഹ്യൂമാനിറ്റീസ് 33 27 60
സയൻസ് 32 28 60