എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/മറ്റ്ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബ് (21-22)
കൊറോണ വ്യാപനം മൂലം ഓൺലൈൻ ൽ ആരംഭിച്ച അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ക്ലബ് ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ജൂൺ 5, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമ്മാണം, സ്ലോഗൻസ്, വൃക്ഷങ്ങളുടെ ഇംഗ്ലീഷ് പേരുകൾ കണ്ടെത്തുക തുടങ്ങിയ പരിപാടികൾ നടത്തി.ജൂൺ 19വായനദിനവുമായി ബന്ധപ്പെട്ട് സ്പീച് കോമ്പറ്റിഷൻ, വാർത്താ വായന കോമ്പറ്റിഷൻ എന്നിവ നടത്തി. പി എൻ പണിക്കരുടെ പ്രൊഫൈൽ തയ്യാറാക്കാനുള്ള അവസരവും നൽകി.ബഷീർ ദിനവുമായി ബന്ധപ്പെട്ട് പ്രൊഫൈൽ ഉണ്ടാക്കിയതോടൊപ്പം ബഷീറിനെ കുറിച്ച് ഇംഗ്ലീഷ് ൽ വീഡിയോ യിലൂടെ പരിചയപ്പെടുത്തി. കുട്ടികളുടെ ഉച്ചാരണം വർധിപ്പിക്കുന്നതിനായി വേർഡ് ഓഫ് ദി ഡേ,വാർത്താ വായന എന്നിവ ഡെയിലി ആക്ടിവി ആയി നടത്തി. അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഇംഗ്ലീഷിൽ ക്ലാസ്സെടുത്തു.അതുമായി ബന്ധപ്പെട്ട കാർഡ് നിർമാണത്തിയി അവസരം നൽകിയപ്പോൾ മനോഹരമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമിച്ചു വിജയികളെ തിരഞ്ഞെടുത്തു. ഓഫ്‌ലൈൻ ക്ലാസ്സിലും കുട്ടികൾ ഓൺലൈൻ ൽ ചെയ്തുവന്ന വാർത്താ വായന ,വേർഡ് ഓഫ് ദി ഡേ തുടങ്ങിയവ തുടർന്നു.
ഉറുദ്ക്ലബ്ബ്
ഉറുദു ക്ലബ് 20 21..2022 അധ്യായന വർഷം, വിവിധ പ്രവർത്തനങ്ങൾ നടത്തി സ്വാതന്ത്ര്യ ദിനത്തോടനു
ബന ധിച്ച് ദേശ ഭക്തി ഗാനമത്സരം നടത്തി അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസെടുത്തു. പ്രേംചന്ദ് ദിനത്തിൽ 5556 കുട്ടികൾ പങ്കെടുത്ത
ക്വിസ് മത്സരത്തിൽ കുട്ടികൾ ഉന്നത വിജയം നേടി. നവംബർ 9 ഇക്ബാൽ ടാലന്റ് മീറ്റ് സ്കൂൾ തല മത്സരം നടത്തി ഇക്ബാൽ ടാലന്റ് മീറ്റ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് ഉന്നത വിജയം നേടി.
കേരള ഉർദു ടീച്ചേഴസ്, അക്കാദമി കൗൺസിൽ ഹിന്ദി അധ്യപക മഞ്ചു o സംയുക്തമായി സംഘടിപ്പിച്ച ഉറുദു നോട്ട്ബുക്ക് ബ്ലോഗ് ഓൺ ലൈൻ പ്രേം ചന്ദ് ദിന ക്വിസ്സ് യിൽ 6550 കുട്ടികൾ പങ്കെടുത്തതിൽ 9 ൽനിന്നു സിനാൻ 7 ൽ നിന്ന് മുഹമ്മദ് അസഷിദ് മുഴുവൻ മാർക്കും കരസ്ഥമാക്കി
അറബിക്ക് ക്ലബ്ഭ്
അലിഫ് മെഗാ ക്വിസ് മത്സരം ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി നടന്നു . ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിജയികളായ വിദ്യാർഥികൾക്ക് പ്രത്യേകം അനുമോദനങ്ങൾ നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം പി ജാഫർ സ്റ്റാഫ് സെക്രട്ടറി പി മുഹമ്മദ് ഇഖ്ബാൽ സീനിയർ അധ്യാപകൻ മൻസൂർ അലി തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 18 ഇന്റർനാഷണൽ അറബിക് ഡേ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സീനിയർ അസിസ്റ്റന്റ് ടിപി മൻസൂറലി പരിപാടി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപികമാരായ സാലി മുഹമ്മദ് മൈമൂന തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നൽകി. ശ്രീ അലി മുൻദസിർ നന്ദിയും പറഞ്ഞു.