എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
2021 22 അധ്യാന വർഷം വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുകയുണ്ടായി . ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി വീട്ടിൽ ഒരുതൈനടാം പദ്ധതി നടപ്പിലാക്കി .കൂടാതെ പോസ്റ്റർ നിർമ്മാണം നടത്തി .ജൂലൈ 15ന് ജനസംഖ്യ ദിനം ആചരിച്ചു .കാർട്ടൂൺ മത്സരം പ്രസംഗ മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു .ആഗസ്റ്റ് മാസത്തിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി .യുദ്ധവിരുദ്ധ പോസ്റ്ററുകൾ സഡാക്കോ കൊക്കുകളുടെ നിർമ്മാണം എന്നിവർ നടത്തി. സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനാഘോഷത്തിന് ഭാഗമായി 8 9 10 ക്ലാസ്സുകളിലെ സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന ടീച്ചേഴ്സ് ആയി കുട്ടികൾ മാറി. നവംബർ 14ന് ശിശുദിനാഘോഷ ത്തിന്റെ ഭാഗമായി മാഗസിൻ തയ്യാറാക്കി. ഇതിൻറെ ഭാഗമായി സ്കൂളിൽ സമൂഹ ചിത്രരചന നടത്തി. ചിത്രകലാ അധ്യാപകൻ നിയാസ് ഉദ്ഘാടനം നടത്തി മൻസൂർ സാർ മൈമൂന ടീച്ചർ സാർ എന്നിവർ പ്രഭാഷണം നടത്തി സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് വിവിധ ചിത്രങ്ങൾ കുട്ടികൾ കാൻവാസിലേക്ക് പകർത്തി
2021 സ്വാതന്ത്ര ദിനപ്രേഗ്രാം കാണുന്നതിന് ഇവിടെ അമർത്തുക
സമൂഹ ചരിത്ര ചിത്ര രചനോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ സമൂഹ ചരിത്ര ചിത്ര രചനോത്സവം സംഘടിപ്പിച്ചു.
'നമ്മുടെ സ്വാതന്ത്ര്യസമരവും അധിനിവേശത്തിനെതിരെയുണ്ടായ മുന്നേറ്റവും ' എന്ന വിഷയത്തിലാണ് ചിത്രരചന സംഘടിപ്പിച്ചത്. മുക്കം ഗേൾസ് ഹൈസ്കൂൾ ചിത്രകലാധ്യാപകനായ റിയാസ് സർ പരിപാടി ഉൽഘാടനം ചെയ്തു. ഏകദേശം 55 ഓളം കുട്ടികൾ പങ്കെടുത്ത ചിത്ര രചന കുട്ടികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായി..