എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിത ക്ലബ്ബ് രൂപീകരണം:

4 /6/ 2022 വിവിധ ക്ലാസ്സിലെ കുട്ടികളിൽ നിന്നും 25 പേരെ തെരഞ്ഞെടുത്തു ഹരിത സേന രൂപീകരിച്ചു. സ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം എല്ലാ വിദ്യാർഥികൾക്കും പൊതു സമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് ഈ ക്ലബ്ബിൻറെ പ്രധാനലക്ഷ്യം. ഈ വർഷത്തെ ഹരിത ക്ലബ്ബിന്റെ കൺവീനർ പി മൈമൂന ടീച്ചറാണ്. കൊറോണ കാരണം സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ ഓൺലൈൻ സംവിധാനം വഴിയാണ് ക്ലബ്ബ് മീറ്റിങ്ങുകൾ നടന്നത്. ഈ വർഷത്തെ പരിസ്ഥിതി ദിനം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഹെഡ്മാസ്റ്റർ നിർവഹിക്കുന്നതാണ്. ഓരോ വിദ്യാർത്ഥികളും അവരുടെ വീടുകളിൽ തൈകൾ നട്ട് അതിൻറെ ഫോട്ടോ അധ്യാപകർക്ക് അയച്ചു കൊടുക്കേണ്ടത് ആണെന്നും തീരുമാനിച്ചു

ഹരിത ക്ലബ്

പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു ഹെഡ്മാസ്റ്റർ ജാഫർ സാർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൊറോണ കാരണം കുട്ടികൾക്ക് ഒന്നും സ്കൂളിലെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഓരോ വിദ്യാർത്ഥികളും അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ട് അതിൻറെ ഫോട്ടോ അധ്യാപകർക്ക് അയച്ചുതന്നു. എന്നാൽ ജെ ആർ സി, ഗൈഡ് വിദ്യാർത്ഥികൾ സ്കൂളിലെത്തി പൂന്തോട്ടം നിർമ്മിച്ചു. പോഷൻ അഭിയാൻ എന്ന പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾ അധ്യാപകർ നൽകി. കൃഷിയുടെ ഫോട്ടോകളും വീഡിയോകളും അയച്ചുതന്നു.

കൃഷിഭവൻ സഹായത്തോടെ സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുന്നതിനാവശ്യമായ തൈകളും ഗ്രോ ബാഗുകളും ലഭ്യമാക്കുകയും അധ്യാപകരുടെയും വിദ്യാർഥികളുടെയും അനദ്ധ്യാപക രുടെയും കൂട്ടായ പ്രയത്നം കൊണ്ട് നല്ല രീതിയിൽ പരിപാലിക്കുന്നുണ്ട്. നല്ല വിളവ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അമിതമായ കീടനാശിനി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്താനും ജൈവരീതിയിൽ പച്ചക്കറി കൃഷി കുട്ടികളെ പരിശീലിപ്പിക്കാനും ഈ അവസരം ഏറെ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികളുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പച്ചക്കറി തോട്ട നിർമ്മാണം:

03/03/2022:ഹരിത ക്ലബ്ബിന് ആയി ലഭിച്ച 5000 രൂപ ഉപയോഗിച്ച് സ്കൂൾ മുറ്റത്തെ പച്ചക്കറി തോട്ടം നിർമ്മിക്കാൻ തീരുമാനിച്ചുആവശ്യമായ പാത്രങ്ങൾ വളങ്ങൾ ചകരിചോറ് എന്നിവ വാങ്ങുവാനും ഒരു കർഷകനെ വിളിച്ച് മണ്ണ് പാകപ്പെടുത്തി തരുവാനും തീരുമാനിച്ചു. വിവിധതരത്തിലുള്ള പച്ചക്കറി വിത്തുകൾ വാങ്ങി ഗ്രോബാഗുകളിലും പ്ലാസ്റ്റിക് പാത്രത്തിലും പച്ചക്കറി തൈകൾ വെച്ചു പിടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സാർ തൈകൾ നട്ടുകൊണ്ട് കൃഷി ഉദ്ഘാടനം ചെയ്തു ഹരിതസേന വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു