എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഊട്ടി യാത്ര

2021 നവംബർ 13 ശനിയാഴ്ചയാണ് സ്കൂളിൽ നിന്ന് സ്റ്റാഫ് ടൂർ സംഘടിപ്പിച്ചത്. എല്ലാവരും ഒത്തുചേർന്ന് കൂടി ഇരിക്കുക, അടുത്ത വർഷം റിട്ടയർ ആകുന്ന ഹെഡ്മാസ്റ്റർ ജാഫർ മാസ്റ്റർക്കൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ പങ്കുവയ്ക്കുക എന്നതിനപ്പുറത്തേക്ക് വലിയ രീതിയിലുള്ള കാഴ്ചാസൗഭഗത്തെക്കുറിച്ചൊന്നും ഈ യാത്രയിൽ  ആരും ചിന്തിച്ചിരുന്നില്ല. അങ്ങനെ കുറെയേറെ ആലോചനകൾക്കൊടുവി ൽ വൺഡേ ടൂറിനായി ഊട്ടി തിരഞ്ഞെടുത്തു. രാവിലെ ഏകദേശം ആറരയോടു കൂടി യാത്ര ആരംഭിച്ചു. കുറേക്കാലമായി ഓൺലൈൻ ക്ലാസ്സുകളിലും സ്റ്റാഫ് റൂമുകളിലും മാത്രമായി ചിലവഴിച്ച ആവർത്തന വിരസതയിൽ നിന്ന് വിടുതൽ നൽകിക്കൊണ്ട് ബസ് പുറപ്പെട്ടു....

വിൻഡോ സീറ്റിൽ ഇരുന്ന് കാഴ്ച കാണുന്നവരെയും ചെറിയ ചെറിയ സംസാരങ്ങളിൽ ഏർപ്പെട്ട വരുടെയും ശ്രെദ്ധ,ഒരു മൈക്ക് കയ്യിലെടുത്തു ജൈഫർ മാഷ് തന്നിലേക്ക് തിരിപ്പിച്ചു... ഓത്തുപള്ളിയിൽ പോയ കാലം മുതൽക്ക് താൻ പഠിച്ച പാട്ടുകൾ ഓരോന്നും എണ്ണിപ്പെറുക്കി തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലിയിൽ റഷീദ് മാസ്റ്റർ പാടിക്കൊണ്ടിരുന്നു. എല്ലാ ചുണ്ടുകളിലും ചിരിയുടെ വെള്ളി കൊലുസുകൾ, പരസ്പരം കളിയാക്കിയും ചിരിച്ചും ചിരിപ്പിച്ചും ലഘുഭക്ഷണങ്ങൾ പങ്കുവെച്ചും ഇടതടവില്ലാതെ സംസാരിച്ചും യാത്രതുടർന്നു. വഴിയിലൊരിടത്തിറങ്ങി പ്രഭാത ഭക്ഷണം കഴിച്ചു. ആ ഹോട്ടലിലെ ഗ്ലാസ് വിൻഡോയിലൂടെ തൊട്ടപ്പുറത്ത് ഒഴുകുന്ന ഒരു കുഞ്ഞു പുഴ കാണാമായിരുന്നു,അവിടെ അലക്കാൻ വന്നിരുന്ന സ്ത്രീകൾ തമ്മിലെന്തൊക്കെയോ പരസ്പരം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു....

ചൂട് ചായ ഉള്ളിലെ തണുപ്പിനാക്കം തന്നു.... ആദ്യമെത്തിയത് ഊട്ടിയിലെ ഷൂട്ടിംഗ് പോയിന്റിലാണ്. കുന്നു കയറുമ്പോൾ മുന്നിൽ നടന്നവർ വേഗം കുറഞ്ഞവരെ കളിയാക്കി കൊണ്ടിരുന്നു, പച്ച പുൽമേടുകളിൽ അവിടവിടെയായി ചെറിയ മഞ്ഞ പൂക്കൾ കാണാമായിരുന്നു, അപ്പുറത്ത് വലിച്ചുകെട്ടിയ വലിയ സ്ക്രീൻ പോലെ നീലാകാശം,അവയിൽ വെള്ളാട്ടിൻ കുഞ്ഞുങ്ങളെപ്പോലെ തുള്ളിക്കളിക്കുന്ന പഞ്ഞി മേഘങ്ങൾ, തോളിൽ ക്യാമറ തൂക്കിയ നിരവധി ഫോട്ടോഗ്രാഫർമാർ ഞങ്ങൾക്ക് ചുറ്റും കൂടി, അങ്ങനെ യാത്രയുടെ ആ ഓർമ ഒരൊന്നാന്തരം ചിത്രമായി പകർത്തി....

ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും ടീ ഫാക്ട്ടറിയിലേക്ക് പോയി.കനച്ച തേയിലയുടെ മണം ആസ്വദിച്ചു കൊണ്ടു കൊളുന്തുകൾ ഉണക്കുന്നതും പൊടിക്കുന്നതും പ്രത്യേകം പ്രത്യേകം ചായപ്പൊടികളായി മാറ്റുന്നതും കണ്ടു. ചെറിയ സ്റ്റീൽ ഗ്ലാസിൽ കിട്ടിയ ടീ ഫാക്റ്ററിയിലെ ചായക്ക് നല്ല രുചിയുണ്ടായിരുന്നു...

ചെറിയ ചോക്ലേറ്റ് പൊതികളും, ചായപ്പൊടി പാക്കറ്റുകളും വാങ്ങി റോസ് ഗാർഡനിലേക്ക് പുറപ്പെട്ടു...

ഭംഗിയുള്ള നിറങ്ങളിൽ നിരകളായി വെട്ടിയൊതുക്കി വെച്ചിരിക്കുന്ന ചെടികൾ. പലതരം ചെമ്പരത്തി കളും, റോസകളും, ലൈലാക്കുകളും, ബോഗൻ വില്ലകളും, ലാവണ്ടർ നിറമുള്ള വള്ളിച്ചെടികളും, പേരറിഞ്ഞുകൂടാത്ത പിന്നെയുമൊരുപാട് ഭംഗിയുള്ള പൂക്കൾ.... നടന്നും ഇരുന്നും ഫോട്ടോകളെടുത്തും ഇരുട്ടാവുന്നത് വരെ അവിടെത്തന്നെ ചിലവഴിച്ചു.... ശേഷിച്ച സമയം റോസ് ഗാർഡനു പുറത്തെ ചെറിയ ചെറിയ ഷോപ്പുകൾ പർച്ചേസ്നായി തിരഞ്ഞെടുത്തു...

ഫ്രൂട്ട്സുകളും, പലഹാരങ്ങളും,ശില്പ വസ്തുക്കളും, ബാഗുകളും, സ്വെറ്ററുകളും, കളിപ്പാട്ടങ്ങളും, മാലകളും വളകളുമൊക്കെ വിൽക്കുന്ന ചെറിയ ചെറിയ ഷോപ്പുകൾ....

രാത്രി ഭക്ഷണം കഴിച്ച്, ടൂർ അവലോകനം നടത്തുമ്പോൾ സ്നേഹത്തിന്റെ തണുപ്പ് എല്ലാവരുടെയും വാക്കുകളെ നനച്ചിരുന്നു.... ഒരിക്കലും തീരരുത് എന്ന് തോന്നിപ്പിച്ച   മനോഹരമായ ഒരു ദിനത്തിന്റെ ഓർമ്മയ്ക്ക് ഇതിവിടെ കുറിച്ചിടുന്നു....

രാത്രി ഭക്ഷണം കഴിച്ച്, ടൂർ അവലോകനം നടത്തുമ്പോൾ സ്നേഹത്തിന്റെ തണുപ്പ് എല്ലാവരുടെയും വാക്കുകളെ നനച്ചിരുന്നു.... ഒരിക്കലും തീരരുത് എന്ന് തോന്നിപ്പിച്ച   മനോഹരമായ ഒരു ദിനത്തിന്റെ ഓർമ്മയ്ക്ക് ഇതിവിടെ കുറിച്ചിടുന്നു....2021 നവംബർ 13 ശനിയാഴ്ചയാണ് സ്കൂളിൽ നിന്ന് സ്റ്റാഫ് ടൂർ സംഘടിപ്പിച്ചത്. എല്ലാവരും ഒത്തുചേർന്ന് കൂടി ഇരിക്കുക, അടുത്ത വർഷം റിട്ടയർ ആകുന്ന ഹെഡ്മാസ്റ്റർ ജാഫർ മാസ്റ്റർക്കൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ പങ്കുവയ്ക്കുക എന്നതിനപ്പുറത്തേക്ക് വലിയ രീതിയിലുള്ള കാഴ്ചാസൗഭഗത്തെക്കുറിച്ചൊന്നും ഈ യാത്രയിൽ  ആരും ചിന്തിച്ചിരുന്നില്ല. അങ്ങനെ കുറെയേറെ ആലോചനകൾക്കൊടുവി ൽ വൺഡേ ടൂറിനായി ഊട്ടി തിരഞ്ഞെടുത്തു. രാവിലെ ഏകദേശം ആറരയോടു കൂടി യാത്ര ആരംഭിച്ചു. കുറേക്കാലമായി ഓൺലൈൻ ക്ലാസ്സുകളിലും സ്റ്റാഫ് റൂമുകളിലും മാത്രമായി ചിലവഴിച്ച ആവർത്തന വിരസതയിൽ നിന്ന് വിടുതൽ നൽകിക്കൊണ്ട് ബസ് പുറപ്പെട്ടു....

വിൻഡോ സീറ്റിൽ ഇരുന്ന് കാഴ്ച കാണുന്നവരെയും ചെറിയ ചെറിയ സംസാരങ്ങളിൽ ഏർപ്പെട്ട വരുടെയും ശ്രെദ്ധ,ഒരു മൈക്ക് കയ്യിലെടുത്തു ജൈഫർ മാഷ് തന്നിലേക്ക് തിരിപ്പിച്ചു... ഓത്തുപള്ളിയിൽ പോയ കാലം മുതൽക്ക് താൻ പഠിച്ച പാട്ടുകൾ ഓരോന്നും എണ്ണിപ്പെറുക്കി തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലിയിൽ റഷീദ് മാസ്റ്റർ പാടിക്കൊണ്ടിരുന്നു. എല്ലാ ചുണ്ടുകളിലും ചിരിയുടെ വെള്ളി കൊലുസുകൾ, പരസ്പരം കളിയാക്കിയും ചിരിച്ചും ചിരിപ്പിച്ചും ലഘുഭക്ഷണങ്ങൾ പങ്കുവെച്ചും ഇടതടവില്ലാതെ സംസാരിച്ചും യാത്രതുടർന്നു. വഴിയിലൊരിടത്തിറങ്ങി പ്രഭാത ഭക്ഷണം കഴിച്ചു. ആ ഹോട്ടലിലെ ഗ്ലാസ് വിൻഡോയിലൂടെ തൊട്ടപ്പുറത്ത് ഒഴുകുന്ന ഒരു കുഞ്ഞു പുഴ കാണാമായിരുന്നു,അവിടെ അലക്കാൻ വന്നിരുന്ന സ്ത്രീകൾ തമ്മിലെന്തൊക്കെയോ പരസ്പരം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു....

ചൂട് ചായ ഉള്ളിലെ തണുപ്പിനാക്കം തന്നു.... ആദ്യമെത്തിയത് ഊട്ടിയിലെ ഷൂട്ടിംഗ് പോയിന്റിലാണ്. കുന്നു കയറുമ്പോൾ മുന്നിൽ നടന്നവർ വേഗം കുറഞ്ഞവരെ കളിയാക്കി കൊണ്ടിരുന്നു, പച്ച പുൽമേടുകളിൽ അവിടവിടെയായി ചെറിയ മഞ്ഞ പൂക്കൾ കാണാമായിരുന്നു, അപ്പുറത്ത് വലിച്ചുകെട്ടിയ വലിയ സ്ക്രീൻ പോലെ നീലാകാശം,അവയിൽ വെള്ളാട്ടിൻ കുഞ്ഞുങ്ങളെപ്പോലെ തുള്ളിക്കളിക്കുന്ന പഞ്ഞി മേഘങ്ങൾ, തോളിൽ ക്യാമറ തൂക്കിയ നിരവധി ഫോട്ടോഗ്രാഫർമാർ ഞങ്ങൾക്ക് ചുറ്റും കൂടി, അങ്ങനെ യാത്രയുടെ ആ ഓർമ ഒരൊന്നാന്തരം ചിത്രമായി പകർത്തി....

ഉച്ച ഭക്ഷണം കഴിഞ്ഞു എല്ലാവരും ടീ ഫാക്ട്ടറിയിലേക്ക് പോയി.കനച്ച തേയിലയുടെ മണം ആസ്വദിച്ചു കൊണ്ടു കൊളുന്തുകൾ ഉണക്കുന്നതും പൊടിക്കുന്നതും പ്രത്യേകം പ്രത്യേകം ചായപ്പൊടികളായി മാറ്റുന്നതും കണ്ടു. ചെറിയ സ്റ്റീൽ ഗ്ലാസിൽ കിട്ടിയ ടീ ഫാക്റ്ററിയിലെ ചായക്ക് നല്ല രുചിയുണ്ടായിരുന്നു...

ചെറിയ ചോക്ലേറ്റ് പൊതികളും, ചായപ്പൊടി പാക്കറ്റുകളും വാങ്ങി റോസ് ഗാർഡനിലേക്ക് പുറപ്പെട്ടു...

ഭംഗിയുള്ള നിറങ്ങളിൽ നിരകളായി വെട്ടിയൊതുക്കി വെച്ചിരിക്കുന്ന ചെടികൾ. പലതരം ചെമ്പരത്തി കളും, റോസകളും, ലൈലാക്കുകളും, ബോഗൻ വില്ലകളും, ലാവണ്ടർ നിറമുള്ള വള്ളിച്ചെടികളും, പേരറിഞ്ഞുകൂടാത്ത പിന്നെയുമൊരുപാട് ഭംഗിയുള്ള പൂക്കൾ.... നടന്നും ഇരുന്നും ഫോട്ടോകളെടുത്തും ഇരുട്ടാവുന്നത് വരെ അവിടെത്തന്നെ ചിലവഴിച്ചു.... ശേഷിച്ച സമയം റോസ് ഗാർഡനു പുറത്തെ ചെറിയ ചെറിയ ഷോപ്പുകൾ പർച്ചേസ്നായി തിരഞ്ഞെടുത്തു...

ഫ്രൂട്ട്സുകളും, പലഹാരങ്ങളും,ശില്പ വസ്തുക്കളും, ബാഗുകളും, സ്വെറ്ററുകളും, കളിപ്പാട്ടങ്ങളും, മാലകളും വളകളുമൊക്കെ വിൽക്കുന്ന ചെറിയ ചെറിയ ഷോപ്പുകൾ....

രാത്രി ഭക്ഷണം കഴിച്ച്, ടൂർ അവലോകനം നടത്തുമ്പോൾ സ്നേഹത്തിന്റെ തണുപ്പ് എല്ലാവരുടെയും വാക്കുകളെ നനച്ചിരുന്നു.... ഒരിക്കലും തീരരുത് എന്ന് തോന്നിപ്പിച്ച   മനോഹരമായ ഒരു ദിനത്തിന്റെ ഓർമ്മയ്ക്ക് ഇതിവിടെ കുറിച്ചിടുന്നു....

യുപി വിദ്യാത്ഥികൾക്ക് മായാത്തഓർമകൾ സമ്മാനിച്ച്.........

ഹഫ്സത്ത് ടീച്ചർ

6/12/2018 വ്യാഴം രാവിലെ 9:30 ‍‍‍ഞങ്ങൾ മൻസൂർ സാറിന്റെ നേതൃത്വത്തിൽ യു.പി വിദ്വാർത്ഥികൾക്ക് പ്രകൃതിയുടെ നേർകാഴ്ചകൾ ഒട്ടും മായം കലരാതെയുള്ള ഒരു യാത്ര അഞ്ച് അധ്വാപികരും 55 വിധ്വാർത്ഥികളും അടങ്ങുന്ന ബസ്സ് സ്കുൾമുറ്റത്ത് നിന്ന് സന്തോഷത്തിന്റെ ആരവവുമായി ‍‍‍‍‍ഞങ്ങൾ ഗൈറ്റ് കടന്ന് മണാശ്ശേരിയോട് സന്തോഷം അറിയിച്ചു കൊണ്ട് കൈയടിയും പാട്ടുമായി യാത്ര ആരംഭിച്ചു .ആദ്യം ‍‍ഞങ്ങൾ പോയത് CWRDM എന്ന ജലവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിശദീകരിക്കാൻ നേരിൽ കണ്ട് കൊണ്ട് ആസ്വദിച്ച് കൊണ്ട് പലതും കണ്ടു.കേരളത്തിലെ നദികളുടെ മരണവും കായലും കുളവും വറ്റിവരളുന്നതിൻെറ പ്രധാന കാര‍‍ണവും മലകളും കുന്നുകളും ഇടിച്ചിടിച്ച് ഭൂമിയുടെ ഹൃദയം പിളർക്കുന്ന വേദനാജനകമായ പല കാഴ്ചകളും ഞങ്ങളെ തന്മയത്വം തോരാതെ ഗൈഡ് കാണിച്ചു. ശേഷം ജീവിതത്തിൽ ഇന്നേവരെ കാണാത്ത ഔഷധസസ്യങ്ങളടെ തോട്ടം കറുക, ചെറൂള, തഴുതാമ കീഴാർനെല്ലി തൊട്ടാവാടി തുടങ്ങിയ വിവിധ സസ്യങ്ങൾ കണ്ടു കേരളത്തിലെ പഴയകാല ആഢ്യത്വം വിളിച്ചോതുന്ന റാന്തൽ വിളക്ക് ഒറ്റൽ തണ്ണീർത്തടം വിവിധ വള്ളങ്ങൾ ഓലക്കുടകൾ രവിവർമ്മ ചിത്രം ഇന്നേ വരെ കാണാത്ത പ്രകൃതിയുടെ വരദാനം അവിടെവെച്ച് ഞങ്ങൾക്ക് കാണാൻ സാധിച്ചു. കൃഷിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും മറക്കാനാവാത്ത ഓർമ്മകൾ അറിവും സമ്മാനിച്ച ആ സ്ഥാപനം വരൻ തലമുറക്കും ഒരു വിളക്കായി ജ്വലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 12 മണിക്ക് പ്രകൃതിയുടെ വികൃതികൾ നെഞ്ചിലേറ്റി ഞങ്ങൾ നക്ഷത്ര ബംഗ്ലാവിലേക്ക് തിരിച്ചു. ഇടക്ക് ഉച്ചഭക്ഷണവും പ്രാർത്ഥനാ കർമ്മങ്ങളും കഴിച്ചു. ഞങ്ങൾ കയറിയത് ത്രീഡീ ഷോ അവതരിപ്പിക്കുന്ന മഞ്ഞുമലകളും മഞ്ഞിൽ ജീവിക്കുന്ന ജീവികളുടെ അതിജീവനവും ഞങ്ങളെ അതിശയം ജനിപ്പിക്കുന്ന ആയിരുന്നു അര മണിക്കൂർ സമയത്തെ മായാലോകം കാഴ്ചകൾ ഞങ്ങളിൽ വിസ്മയം വിതച്ചു. ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ വീണ്ടും മറ്റ് കാഴ്ചകളിലേക്ക് നീങ്ങി. കണ്ണാടി ഞങ്ങളുടെ കണ്ണട പ്പിക്കുകയും ഞങ്ങളുടെ പുതിയ ഉണർത്തുന്ന വരുമായിരുന്നു അതിലെ എങ്ങനെ പോകണമെന്നോ തിരിച്ചുവരണമെന്ന് ഒന്നുമറിയാതെ നടുങ്ങിയ നിമിഷങ്ങൾ മിറർ മാജിക്. ശേഷം ഞങ്ങൾ ശാസ്ത്ര തത്വങ്ങൾ വിളയാടുന്ന വിവിധ ശാസ്ത്ര പ്രവർത്തനങ്ങളുടെ തത്വം പ്രവർത്തിപ്പിച്ചു മനസ്സിലാക്കി ഒരിക്കൽക്കൂടി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്ന ആകാശക്കാഴ്ച, ആകാശഗംഗ, ക്ഷീരപദം പ്രപഞ്ച വിസ്മയങ്ങൾ കോർത്തിണക്കിയ മഹാത്ഭുതമാണ് ആകാശക്കാഴ്ച ഞങ്ങളിൽ പലരും അന്നേവരെ കാണാത്ത ഈ കാഴ്ച പലരെയും കൗതുകമുണർത്തി. ആർപ്പുവിളികളുടെയും ചിരിയുടെയും അരമണിക്കൂറിൽ ഞങ്ങൾ എല്ലാം മറന്നു ലഭിച്ചു ഷാ കഴിഞ്ഞിറങ്ങിയ ഞങ്ങളോട് നമുക്കിനി ബസ്സിൽ കയറാം എന്ന് പറഞ്ഞ് ആൻസർ സാറിനോട് അപ്പോൾ അല്പം നീരസം തോന്നി എങ്കിലും ഇങ്ങനെ ഒരു അവസരം അധ്യാപകനും ഒത്തുള്ള യാത്ര ഓർമച്ചെപ്പിൽ സൂക്ഷിക്കാനുള്ള അമൂല്യ നിമിഷമായി ഞാനോർക്കുന്നു ആദരവോടെ.......

ടിപ്പുസുൽത്താന്റെ നാട്ടിൽ

വൃന്ദ എം

                നവംബർ 25ന് രാത്രി 10 30ന് ഞങ്ങൾ സ്കൂളിൽ നിന്നും പുറപ്പെട്ടു . കർണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ് മൈസൂർ .ഒരു പ്രമുഖ നോദസഞ്ചാര കേന്ദ്രവുമാണ് ഇവിടം കർണാടകയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. മൈസൂർ കൊട്ടാരം ടിപ്പുസുൽത്താൻ കോട്ട കൃഷ്ണരാജ് സംഗമം വൃന്ദാവൻ ഗാർഡൻ, മൃഗശാല ചർച്ച്, എന്നിവിടങ്ങൾ ഞങ്ങൾ സന്ദർശിച്ചു. ഞങ്ങളുടെ അറിവിനെക്കാൾ കൂടുതൽ അവിടെനിന്നും മനസ്സിലാക്കാൻ സാധിച്ചു. ഹരിത മനോഹരമായ വൃന്ദാവൻ ഗാർഡനിലെത്തി. ഞങ്ങൾ വരിയായാണ് അവിടേക്ക് പ്രവേശിച്ചത് രാത്രിയോടെയാണ് ഞങ്ങളെത്തിയത് എങ്കിലും ഞങ്ങൾ കണ്ണിന് കുളിർമ നൽകുന്ന അതിമനോഹരമായ ഒരുപാട്കാഴ്ചകൾ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു വാട്ടർ ഷോ. പൂക്കൾ, വാട്ടർ ഷോക്ക് ശേഷം ഷോപ്പിങ്ങിനു ള്ള സമയമായിരുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ആനന്ദലഹരിയിലേക്ക് എത്തിച്ച ഡിജെ പാർട്ടി ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം നിറഞ്ഞ ഒന്നായിരുന്നു. അത് മനസിൽ നിന്നും മായാത്ത ഒരു കാഴ്ചയാണ് അതുപോലെതന്നെ മനസ്സിനെ കുളിർപ്പിക്കുന്ന മറ്റൊരു കാഴ്ചയായിരുന്നു മൃഗശാല നഗരത്തിലെ ഒരു പാതയിലൂടെ ഞങ്ങൾ മൈസൂർ മൃഗശാലയിൽ എത്തി നല്ല തിരക്കായിരുന്നു ആ തിരക്കിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു ഒരേ വസ്ത്രം ധരിച്ചവരുടെ കൂട്ടം. ഒരേ പ്രായക്കാരുടെ കൂട്ടം. അല്ലെങ്കിൽ അന്യസംസ്ഥാനത്ത് ഉള്ള സ്ത്രീകളുടെ കൂട്ടം. പല സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സ്കൂൾ വിദ്യാർഥികൾ. അങ്ങനെ നിരവധി കൂട്ടങ്ങൾ ഉണ്ടായിരുന്നു. ടിക്കറ്റെടുത്ത് ഞങ്ങൾ റൂമിൽ കയറി നഗരത്തിൻറെ നടുവിലെ ഒരു കാട്ടിൽ എത്തിയ പോലെ തോന്നി ഈ പ്രായത്തിനിടയിൽ കാണാത്ത ഒരുപാട് മൃഗങ്ങളെ ഞങ്ങൾ കണ്ടു .ഒരു വിഭാഗത്തിൽപ്പെട്ട ഒട്ടകപക്ഷി നിരവധിയുണ്ടായിരുന്നു .സിംഹം, ഗോറില്ല , മാനുകൾ, കുറുക്കൻ, ചെന്നായ്, കരടി ,ഹിപ്പോപൊട്ടാമസ്, പാമ്പുകളുടെ രാജാവായ രാജവെമ്പാല അങ്ങനെ ഒട്ടനവധി ..ജീവിതത്തിലെ മറക്കാനാവാത്ത സമയമായിരുന്നു പിരിഞ്ഞു പോകുമ്പോഴും ഓർത്തുവെക്കാൻ ഒരു സെൽഫി കൂടി