എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/നാഷണൽ സർവ്വീസ് സ്കീം
എൻഎസ്എസ് ക്യാമ്പിന് കെ എച്ച് എം എച്ച് എസ് എസിൽ തുടക്കം
എൻഎസ്എസ് ക്യാമ്പിന് കെ എച്ച് എം എച്ച് എസ് എസിൽ തുടക്കം
മനശ്ശേരി എം കെ എച്ച് എം എം ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് സപ്തദിന ക്യാമ്പ് അതിജീവനത്തിന് തുടക്കമായി. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനി ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ബിജുന മോഹനൻ സന്തോഷ് മൂത്തേടം മാനേജ്മെൻറ് പ്രതിനിധി വി മരക്കാർ മാസ്റ്റർ പ്രോഗ്രാം ഓഫീസർ ടിവി വീണ അസിസ്റ്റൻറ് കോഡിനേറ്റർ ഇ കെ ശമീർ സ്റ്റാഫ് സെക്രട്ടറി കെ കെ ഷൗക്കത്ത് എന്നിവർ സംസാരിച്ചു
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി
കൊടുവള്ളി: മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യുണിറ്റിന്റെയും കേരള പൊലീസും സംയുക്താഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി. സ്വയം രക്ഷക്കായി പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവിധ അഭ്യാസ മുറകളാണ് എൻ.എസ്. എസ് വളന്റിയർമാരായ പെൺകുട്ടികളെ പരിശീലിപ്പിച്ചത്. കോഴിക്കോട് റൂറൽ പൊലിസ് സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ വി. വി ഷീജ, വി. ബിന്ദു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം ഉദ്ഘാടനം ചെയ്തു. എൻ. എസ് പ്രോഗ്രാം ഓഫീസർ
ടി.വി വീണ അധ്യക്ഷയായി.
ഗ്രാമ സേവകേന്ദ്രം ശുചീകരിച്ചു
മണാശ്ശേരി എം കെ എം എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും സന്നദ്ധ സേവന പ്രവർത്തകരും ചേർന്ന് മുത്താലം ഗ്രാമ സേവ് കേന്ദ്ര പരിസരം ശുചീകരിച്ചു. കേരള ഗാന്ധി സ്മാരക നിധിയുടെ എഴുപതാം വാർഷികത്തിന് ഭാഗമായി വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമായി മണാശ്ശേരി എം കെ എച്ച് എം എം ഓ ഹയർ സെക്കൻഡറി സ്കൂൾ എം എം ഓ കോളേജ് മണാശ്ശേരി എന്നിവയിലെ എൻഎസ്എസ് വളണ്ടിയർമാരുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ മുത്താ ലത്തെ ഗ്രാമ സേവകേന്ദ്രം ക്യാമ്പസ് ശുചീകരിച്ചു. മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്നി മനോജ് ,വി രാമൻ നായർ, കെപി ശൈനേഷ് കുമാർ, വീണ, എ പി കേളുനായർ എന്നിവർ സംസാരിച്ചു. ചെറുതോണി എംസി സുധാകരൻ സുബ്രഹ്മണ്യൻ പി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി