എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഗ്രന്ഥശാല
-
ഹൈസ്കൂൾ ലൈബ്രറി
-
ഹയർസെക്കൻഡറി ലൈബ്രറി
അറിവിന്റെ ലോകത്തേക്ക് സ്കൂൾലൈബ്രറിയിലൂടെ
എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സ് മണാശ്ശേരി -യിൽ കുട്ടികളെ അറിവിൻ്റെ വാതായനങ്ങൾ തുറക്കാൻ സഹായിക്കുന്ന ഒരു ഗ്രന്ഥശാലയുണ്ട്. എല്ലാ ദിവസവും ഉച്ചക്ക് അര മണിക്കൂർ കുട്ടികൾക്ക് പുസ്തകമെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. വായന മൂലകൾ ഉണ്ട്. ചുമരുകളിൽ എല്ലാ സാഹിത്യകാരൻമ്മാരുടെയും ചിത്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്.2000 ത്തോളം ബുക്കുകൾ ലഭ്യമാണ്. നോവൽ, കഥ,ചെറുകഥ. കവിത 'ബാലസാഹിത്യം'ജീവചരിത്രം' ആത്മകഥ' പഠനങ്ങൾ ' നാടകം 'യാത്രാവിവരണം.കുട്ടി കവിതകൾ' ചരിത്രം 'ശാസ്ത്രം' ഗണിതം' അറബി.ഇംഗ്ലീഷ്' ഹിന്ദി .ഉറുദു 'ഡിഷ് നറി ' എന്നിങ്ങനെയുള്ള പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ്. പുസ്തകങ്ങൾ വായിച്ച ശേഷം വായന കുറിപ്പുകൾ എഴുതിക്കാറുണ്ട്. ഏറ്റവും നല്ല വായന കുറിപ്പിന് സമ്മാനം നൽകാറുണ്ട്.2021 ൽ ഫാത്തിമഹുല്ലൂ ദിനാണ് സമ്മാനം ലഭിച്ചത്. ലൈബ്രറി കൗൺസിലംഗങ്ങൾ ലൈബ്രറിയുടെ നടത്തിപ്പിന് ലൈബ്രറി ചാർജുള്ള സജിന ടീച്ചറെ സഹായിക്കാറുണ്ട്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിക്കുന്ന കുട്ടികൾക്ക് സമ്മാനം കൊടുക്കാറുണ്ട് - സോന മോൾക്കാണ് സമ്മാനം ലഭിച്ചത്.കുട്ടികളുടെ പിറന്നാളിന് പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് തരാറുണ്ട്.അശ്വിൻ 10 പുസ്തകങ്ങൾ ലൈബ്രറിയിലേയ്ക്ക് നൽകിയിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്വിസ് നടത്താറുണ്ട്. സെമിനാർ, സംവാദം അസൈൻമെൻ്റ്, പ്രൊജക്ട് എന്നീ 1യാണ്. കാര്യങ്ങൾക്കായി റഫറൻസ് പുസ്തകമായി ആശ്രയിക്കുന്നത് ഈ ലൈബ്രറി തന്നെയാണ്. ഹൈസ്കൂളിനും ഹയർസെക്കൻഡറികും വെവ്വേറെ ലൈബ്രറികൾ ഉണ്ട്