എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഫിലിം ക്ലബ്ബ്

ഷോർട് ഫിലിം പുറത്തിറക്കി

 

മുക്കം: മണാശ്ശേരി എം. കെ.എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ദിനത്തോടനുബന്ധിച്ച് നിർമ്മിച്ച ഷോർട് ഫിലിം 'ആത്മം'  പ്രിൻസിപ്പാൾ സന്തോഷ്‌ മൂത്തേടം റിലീസ് ചെയ്തു. സ്ക്രീൻ ആസക്തി എന്ന വിഷയത്തെ ആസ്പദമാക്കി

പ്ലസ് ടു വിദ്യാർഥിനികളായ പി.അദീപ, ലെന നാലകത്ത്, പി.ടി സോന മോൾ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്.

പി.എം ആഫ്രിദിയാണ് ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചത്. സന ഷെറിൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫാത്തിമ ദിൽഫ,

കെ.എം മുഹമ്മദ്‌ റബിൻ, നിദ മുഹമ്മദ്‌, പി.ഹൃദ്യ,പി.സി ബുഷ്‌റത് ജസിൻ,ടി.പി ഫാത്തിമ ഫിദ, പി.അക്ഷയ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സൗഹൃദ ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ എം. പി ജാസ്മിന്റെ നേതൃത്വത്തിലാണ് ഫിലിം നിർമ്മാണ ഏകീകരണം നടന്നത്.

ചിത്രം

 

മണാശ്ശേരി എം.കെ. എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂൾ സൗഹൃദ ക്ലബ്ബ്‌ നിർമ്മിച്ച ഷോർട് ഫിലിം 'ആത്മം' പ്രിൻസിപ്പാൾ സന്തോഷ്‌ മൂത്തേടം റിലീസ് ചെയ്യുന്നു

എം.കെ. എച്ച്.എം.എം.ഒ ഹയർ സെക്കന്ററി സ്കൂൾ സൗഹൃദ ക്ലബ്ബ്‌ നിർമ്മിച്ച ഷോർട് ഫിലിം 'ആത്മം' കാണുന്നതിനി ഇവിടെ ക്ലിക്ക് ചെയ്യുക

ഷോർട്ട് ഫിലിം എഴുത്തച്ഛൻ

ഹയർസെക്കൻഡറി ഹുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥികൾ പുറത്തിറക്കിയ ഷോർട്ട് ഫിലിം എഴുത്തച്ഛൻ

ഈ ഷോർട്ട് ഫിലിം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക