ഉള്ളടക്കത്തിലേക്ക് പോവുക

മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ
വിലാസം
മുഹമ്മ

മുഹമ്മ പി.ഒ.
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0478 2864038
ഇമെയിൽ34046alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34046 (സമേതം)
യുഡൈസ് കോഡ്32110400601
വിക്കിഡാറ്റQ87477605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ210
പെൺകുട്ടികൾ159
ആകെ വിദ്യാർത്ഥികൾ369
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെയിംസ്കുട്ടി പി എ
പി.ടി.എ. പ്രസിഡണ്ട്ടോമിച്ചൻ കണ്ണയിൽ
എം.പി.ടി.എ. പ്രസിഡണ്ട്അനോളിൻ രാജു
അവസാനം തിരുത്തിയത്
11-01-202234046SITC
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).ആലപ്പുഴ ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മുഹമ്മ. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.

ചരിത്രം

മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഠനവിഭാഗങ്ങളിലായി ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിന് ഇപ്പോൾ 15 ക്ലാസ് മുറികളും,അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്കൂളിലെ 15 ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ് ,ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു.കൂടാതെ ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ''ലോകം മുഴുവൻ സുഖം പകരാൻ' സംഗീത ആൽബം'

'മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 2021 മേയ് 12,അന്തർദേശീയ നഴ്‍സസ് ദിനത്തിൽ കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ട് ലോകം മുഴുവൻ സുഖം പകരാൻ എന്ന മനോഹരമായ സംഗീത ആൽബമാണ് അണിയിച്ചൊരുക്കി' വിഡിയോ കാണുക

2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ

പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർതെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്തു വരികയും ചെയ്യുന്നു.

ജൂൺ 5 പരിസ്ഥിതി ദിനം

ഈ സ്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തി. മനുഷ്യൻ ഭൂമിയുടേതാണ്.ഭൂമി മനുഷ്യന്റെ സ്വാർത്ഥമോഹങ്ങൾക്കുള്ളതല്ല എന്ന തിരിച്ചറിവ് കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചിട്ടുണ്ട്.ഫോറസ്റ്റ് മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന മുഹമ്മയ്ക്ക് അടുത്ത കായിപുറത്തെ കെ വി ദയാൽ സർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.

ജൂൺ 19 വായനാദിനം

വായനയുടെ ലോകത്തേക്ക് ഏവരെയും കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19, സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനമായി ആചരിച്ചു.

ജൂൺ 21 യോഗാ ദിനം

2021 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സ്പോർട്സ് ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതവഹിച്ച മീറ്റിംഗിൽ, യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് കോയമ്പത്തൂർ ഭാരതീയർ യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോക്ടർ വി. വില്ലി മുരുകൻ അടിസ്ഥാന യോഗ വിദ്യകൾ കാണിച്ചു കൊടുത്തു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഫിലിംസ്റ്റാർ അമല റോസ് കുര്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തി വയ്ക്കുന്ന മഹാ വിപത്തിനെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ശ്രീമതി സിസിലിയാമ വർഗീസ് മുഖ്യസന്ദേശം നൽകി.

ജൂലൈ 11 ലോക ജനസംഖ്യാദിനം

നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനം സമുചിതമായി ആചരിച്ചു.

ജൂലൈ 21 ചാന്ദ്രദിനം

2021 ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്, കൈ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വളരെ മനോഹരമായി ഓൺലൈനിലൂടെ നടത്തി. വളരെ മനോഹരമായി സൗരയൂഥത്തെ കുറിച്ച് കുട്ടികൾ അന്നേദിവസം ഓൺലൈനിലൂടെ അവതരിപ്പിച്ചു.

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

അണുവായുധം വരുത്തിവെച്ച ഭയാനക വിപത്തിനെ കഥ അനുസ്മരിച്ചുകൊണ്ട് ഹിരോഷിമാദിനം ഓൺലൈനായി തന്നെ നടത്തി. ആ ദിനത്തിന്റെ കറുത്ത ഓർമ്മകൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യത്തിന് അമൃത ഉത്സവം നമ്മുടെ രാഷ്ട്രത്തിന് എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി ഓൺലൈനിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി. അന്നേ ദിവസം മുഖ്യ സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള സാറാണ് കൂടാതെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഈ ദിനത്തിന് മാറ്റു കൂട്ടി

ഓഗസ്റ്റ് 21ഓണം @ ഓൺലൈൻ

കോവിഡ് മഹാമാരി അതിന്റെ സംഹാരതാണ്ഡവം തുടരുമ്പോഴും മദർതെരേസ കുടുംബം സമത്വത്തിനും സാഹോദര്യത്തിനും പ്രതീകമായ മലയാളികളുടെ ദേശീയ ഉത്സവമായ ഓണം 2021 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് വൈകിട്ട് 7മണിയ്ക്ക് ഓൺലൈനിൽ സമുചിതമായി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററുടെ സന്ദേശത്തെ തുടർന്ന് ഓണപ്പാട്ട്, തിരുവാതിരകളി എന്നിങ്ങനെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ നിറം പകർന്നു.

സെപ്റ്റംബർ 5 അധ്യാപക ദിനവും മദർതെരേസ അനുസ്മരണവും

2021ലെ അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും ഗുരുവന്ദനം 2k21 എന്നപേരിൽ ഓൺലൈനിൽ നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് തേനിയിൽ പിജി വിദ്യാർത്ഥിയുമായ ഡോക്ടർ രാജലക്ഷ്മി ആശംസകളർപ്പിച്ച് സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ദിനത്തിന് മാറ്റുകൂട്ടി.

സെപ്റ്റംബർ 29 ലോക ഹൃദയ ദിനം

ഹൃദയത്തെ സംരക്ഷിക്കാൻ ഹൃദയ പൂർവ്വം സെപ്റ്റംബർ 29 ലോക ഹൃദയ ദിനം മദർ തെരേസ ഹൈസ്കൂളിലും സമുചിതമായി കൊണ്ടാടി. അന്നേദിവസം കുട്ടികൾ തന്നെ ഹൃദയത്തെ സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ ഓൺലൈനിലൂടെ വളരെ ഭംഗിയായി അവതരിപ്പിച്ചു.

നവംബർ 1 കേരളപ്പിറവി ദിനം

2021ലെ കേരളപ്പിറവി ദിനം നവംബർ ഒന്നിന് കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി

നേട്ടങ്ങൾ
ആദരവ് - 2019

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. റവ . ഫാ. ജെ റ്റി മേടയിൽ സി എം ഐ

2.ശ്രീ .റ്റി കെ തോമസ്

3. ശ്രീമതി .ആനി കുഞ്ചെറിയ

4. ശ്രീ . ജോർജുകുട്ടി സി വി

5. ശ്രീ . സി പി ജയിംസ്

6. ശ്രീമതി . ഗ്രേസമ്മ സിറിയക്

7 . റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാജീവ് ഡി IOFS --Additional Excise Commissioner Govt.Kerala
  • വിജയ്‌കൃഷ്ണൻ ISRO
  • ഡോ . രശ്മി (പീഡിയാട്രീഷ്യൻ)
  • പ്രിൻസ്
  • ബെൻസ് BSNL
  • അഡ്വ . ജയൻ സി ദാസ്
  • ഡോ . രമ്യ മോഹൻ
  • ഡോ . അരുൺ
  • ശ്രീമതി അഖിലശ്രീ എസ് (ഫെഡറൽ ബാങ്ക്)

.

വഴികാട്ടി

    • മദർതെരേസ ഹൈസ്കൂൾ മുഹമ്മ (M.T.H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ (NH-66) കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിലായിസ്ഥിതി ചെയ്യുന്ന മുഹമ്മ പി എച്ച്സി യിൽ നിന്നും 100മീറ്റർ തെക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.



{{#multimaps: 9.60457, 76.35511| width=800px | zoom=18}} (M) 9.6052156, 76.355236, M.T.H.S Muhamma Near muhamma P.H.C </googlemap>

മറ്റുതാളുകൾ

ഹെഡ്‌മാസ്റ്റർ

ശ്രീ. ജെയിംസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍കുട്ടി പി എ

മലയാളം


ഫാദർ ജോസഫ് ടി കെ (ലീവ്)

രാജി എം


ജെയ്സമ്മ ജോസഫ്

ഇംഗ്ലീഷ്

ജിജോ മാത്യു(ലീവ്)

ഫാദർ ജോസഫ് പി ജെ

ജിൻസ് ജോസഫ്


ഹിന്ദി

ദുർഗ്ഗാപ്രസാദ് എൻ വി

സെസ്സിമോൾ ഈപ്പൻ

ഫിസിക്കൽ സയൻസ്


മിനി വർഗ്ഗീസ് കെ

ലിൻസി തോമസ്

ജീവശാസ്ത്രം

സി.സിമി മാത്യു അത്‍‍‍ഫോൻസ

'സോഷ്യൽസയൻസ് ജോസഫ് മാത്യു

ഗണിതശാസ്ത്രം

ത്രേസ്യാമ്മ ആന്റണി

ശ്രീജ ഷോളി

കായികാദ്ധ്യാപകൻ

ഫാദർ.സനീഷ് മാവേലിൽ

ഡ്രോയിംഗ്

കെ ജെ കുര്യൻ