എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
'GLORIFYING GOD; GUIDING GENERATIONS'
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ | |
---|---|
വിലാസം | |
കരിമണ്ണൂർ കരിമണ്ണൂർ പി.ഒ. , ഇടുക്കി ജില്ല - 685581 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1935 |
വിവരങ്ങൾ | |
ഫോൺ | 04862 262217 |
ഇമെയിൽ | 29005sjhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29005 (സമേതം) |
യുഡൈസ് കോഡ് | 32090800505 |
വിക്കിഡാറ്റ | Q64615532 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 846 |
പെൺകുട്ടികൾ | 742 |
ആകെ വിദ്യാർത്ഥികൾ | 1588 |
അദ്ധ്യാപകർ | 53 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 300 |
പെൺകുട്ടികൾ | 315 |
ആകെ വിദ്യാർത്ഥികൾ | 615 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിസോയ് ജോർജ് |
പ്രധാന അദ്ധ്യാപകൻ | സജി മാത്യു മഞ്ഞക്കടമ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | ലിയോ കെ. യു. |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസിമോൾ വർഗീസ് |
അവസാനം തിരുത്തിയത് | |
11-02-2022 | Sjhsskarimannoor |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗതകാല മഹിമയുടെ ശംഖനാദവുമായി,
ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി,
ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംങ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന
സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ... നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.
ചരിത്രം
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്. ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി
ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.
ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്. തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം.
കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നേട്ടങ്ങൾ
CURRICULAR ACHIEVEMENTS 2018-2019
Full Mark : 2019 മാർച്ചിലെ +2 പരീക്ഷയ്ക്ക് 1 വിദ്യാർഥിക്ക് മുഴുവൻ മാർക്ക് (1200ൽ 1200) നേടി.
Full A+ : 2019 മാർച്ചിൽ നടന്ന പൊതുപരീക്ഷകളിൽ SSLCക്ക് 46 കുട്ടികൾക്കും +2വിന് 60കുട്ടികൾക്കും Full A+. സംസ്ഥാനതലത്തിൽ 7-ാം സ്ഥാനം.
ജില്ലയിലെ ഏറ്റവും കൂടുതൽ Full A+ നേടിയ പൊതുവിദ്യാലയങ്ങളിലൊന്ന്.
USS : 7-ാം ക്ലാസ്സിലെ സംസ്ഥാനതല മത്സര പരീക്ഷയായ USS സ്കോളർഷിപ്പ് 8 വിജയികൾ.
NuMATS : ഗണിത വിജ്ഞാന സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി റാങ്ക് നേടി.
CO-CURRICULAR ACHIEVEMENTS
Social Science Fair : സംസ്ഥാനതലത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ്. 3 ഇനങ്ങളിലായി 5 കുട്ടികൾക്ക്
A ഗ്രേഡ്. ജില്ലാ, ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. കൂടാതെ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ്.
Science Fair :സംസ്ഥാനതലത്തിൽ 2 വിദ്യാർഥികൾക്ക് Aഗ്രേഡ്. ജില്ലാതലത്തിൽ ഒരിനത്തിന് ഫസ്റ്റ് Aഗ്രേഡ്.
കൂടാതെ 7 വിദ്യാർഥികൾക്ക് Aഗ്രേഡ്. ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
Work Experience Fair: സംസ്ഥാനതലത്തിൽ HSവിഭാഗം 3-ാം സ്ഥാനം നേടി. 8 ഇനങ്ങളിലായി 8 വിദ്യാർഥികൾക്ക് Aഗ്രേഡ്.
ജില്ലാതലത്തിൽ 20 ഇനങ്ങളിലായി 14 ഫസ്റ്റ്, 2 സെക്കൻറ്, 16 A ഗ്രേഡ്. ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
Maths Fair:സബ് ജില്ലാ ഗണിത ശാസ്ത്രമേളയിൽ HS വിഭാഗത്തിൽ 3-ാം സ്ഥാനവും HSS വിഭാഗത്തിൽ
1-ാം സ്ഥാനവും നേടി. സംസ്ഥാനതലമത്സരത്തിൽ HS വിഭാഗത്തിൽ ഒരു കുട്ടിയും HS
വിഭാഗത്തിൽ രണ്ട് കുട്ടികളും Aഗ്രേഡ് നേടി. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.
IT Fair:സബ് ജില്ലാതല ഐ ടി മേളയിൽ HS വിഭാഗത്തിന് ഫസ്റ്റ് ഓവറോൾ.
SPORTS
Aquatics : ഉപജില്ലാ, ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 8 കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പങ്കാളിത്തം.
Athletics :ഉപജില്ലയിൽ ഓവറോൾ തേർഡ്. ഒരു കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്തു.
Games : ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
Football: ജൂനിയർ പെൺകുട്ടികളുടെ ടീം ജില്ലാതലത്തിൽ ഫസ്റ്റ്. സംസ്ഥാനതലത്തിൽ പങ്കാളിത്തം. സീനിയർ ആൺകുട്ടി
കൾക്ക് ഉപജില്ലയിൽ ഫസ്റ്റ്. ജൂനിയർ ആൺകുട്ടികൾക്ക് സെക്കൻറ്. മൂന്ന് ആൺകുട്ടികൾ ജില്ലാതലത്തിൽ
പങ്കെടുത്ത് ഫസ്റ്റ് നേടി. റിലയൻസ് സോണൽ മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ ആൺകുട്ടികൾക്ക് വിജയം.
Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി.
Kho-Kho : ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു.
Sepak-Takrew (Kick Volley): ജില്ലാതലത്തിൽ പെൺകുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.
സംസ്ഥാനതലത്തിൽ പെൺകുട്ടികളുടെ ടീമും ഒരാൺകുട്ടിയും പങ്കെടുത്തു.
Cricket: സംസ്ഥാനതലത്തിൽ ഒരു പെൺകുട്ടി പങ്കെടുത്തു.
Boxing: സംസ്ഥാനതലത്തിൽ 3 ആൺ കുട്ടികൾ പങ്കെടുത്ത് ഗോൾഡ്, ബ്രോൺസ് മെഡലുകൾ നേടി.
വടംവലി : ജില്ലയിൽ മൂന്നാം സ്ഥാനം, സംസ്ഥാനതല ക്യാമ്പിലേക്ക് ഒരാൾക്ക് സെലക്ഷൻ.
Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
ARTS
Kalolsavam : സംസ്ഥാനതലത്തിൽ രണ്ടിനത്തിന് Aഗ്രേഡ്. ജില്ലാതലത്തിൽ 3 ഇനങ്ങൾക്ക് A ഗ്രേഡ്. ഉപജില്ലാ തലത്തിൽ 15 ഇനങ്ങൾക്ക് A ഗ്രേഡ്.
SOME NOTABLE CREDITS:
M T S E : മാത്സ് ടാലൻറ് സേർച്ച് എക്സാമിന് HS, HSS വിഭാഗങ്ങളിൽ ജില്ലയിൽ 1-ാം സ്ഥാനം.
J R C : സംസ്ഥാനത്തെ JRC ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം.
NCC : NCC നാഷ്ണൽ ക്യാമ്പിലേക്ക് 2 കുട്ടികൾക്ക് സെലക്ഷൻ, സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ
സിൽവർ മെഡൽ.
Little KITEs : സംസ്ഥാനക്യാമ്പിലേക്ക് ഒരു വിദ്യാർഥിക്ക് സെലക്ഷൻ.
NMMS : 24000രൂപയുടെ ദേശീയ സ്കോളർഷിപ്പിന് 3 വിദ്യാർഥികൾ അർഹരായി.
INDIA SKILLS 2020 : സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി ഒരു ലക്ഷം രൂപാ സമ്മാനവും സ്വർണ്ണ മെഡലും ദേശീയ
മത്സരത്തിന് അർഹതയും നേടി.
2016-2017
സബ് ജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും
ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.
വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്കൃത കലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.
സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.
സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.
ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.
ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്.
വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.
മുൻ പ്രധാനാദ്ധ്യാപകർ
1. പി ഒ തോമസ്
2.എ ചാണ്ടി പാറയില്
3.എ ജെ മാത്യു ആലക്കാപ്പിള്ളിൽ
4.വി കെ ജോസഫ് വള്ളമറ്റം
5.കെ ജെ ജോസഫ് കളപ്പുരയ്ക്കൽ
6.പി എ വർക്കി പാറത്താഴം
7.പി ഒ കുഞ്ഞാക്കോ പാടത്തിൽ
8.സി. വി. വർഗീസ് ചെമ്പരത്തി
9.ഡി. ദേവസ്യ പറയന്നിലം
10.ഫാ.ജോൺ മമ്പിള്ളിൽ
11.ഇ പി ഐസക്
12.സി വി വർഗീസ് ചെമ്പരത്തി
14.കെ എ പൈലി
15.പി. എ. ഉതുപ്പ്
16.പി ജെ അവിര
17.മാത്യു പി തോമസ്
18. എം എം ചാക്കോ
19. എൻ എ ജെയിംസ്
20. വർഗീസ് സി പീറ്റർ
21. കെ കെ മൈക്കിൾ
22. ജോസഫ് ജോൺ, മുരിങ്ങമറ്റം
23. ജോയിക്കുട്ടി ജോസഫ്, പുറ്റനാനി
മുൻ മാനേജർമാർ
1. ഫാ. പൗലോസ് വക്കനാംപാടം
2. ഫാ. വർഗ്ഗീസ് നമ്പ്യാപറമ്പിൽ
3. ഫാ. കുര്യാക്കോസ് കണ്ടത്തിൽ
4. ഫാ. ജോസഫ് മേനാച്ചേരിൽ
5. ഫാ. പാറയിൽ ഔസേഫ്
6. ഫാ. ജോസഫ് മാവുങ്കൽ
7. ഫാ. ജോസഫ് നമ്പ്യാപറമ്പിൽ
8. ഫാ. ജോൺ പുത്തൻങ്കരി
9. ഫാ. കുര്യാക്കോസ് വടക്കംചേരി
10. ഫാ.മാത്യു മാതേക്കൽ
11. ഫാ.നെടുമ്പുറം
12. ഫാ. വർഗ്ഗീസ് മണിക്കാട്ട്
13. ഫാ. ജോർജ് പിട്ടാപ്പിള്ളിൽ
14. ഫാ. ജോർജ് കാരക്കുന്നേൽ
15. ഫാ. പോൾ വഴുതലക്കാട്ട്
16. ഫാ. തോമസ് പീച്ചാട്ട്
17. ഫാ. മാത്യു മഞ്ചേരി
18. ഫാ. ജോസഫ് തുടിയൻപ്ലാക്കൽ
19. ഫാ. ജോർജ് കുന്നംകോട്ട്
20. ഫാ. തോമസ് കപ്യാരുമല
21. ഫാ. ജോസ് പീച്ചാട്ട്
22. ഫാ. അഗസ്റ്റിൻ നന്തളത്ത്
23. ഫാ. സ്റ്റാൻലി കുന്നേൽ
24. ഫാ. തോമസ് കുഴിഞ്ഞാലിൽ
25. ഫാ. ജോൺ ഇലഞ്ഞേടത്ത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. ക്രിസ്റ്റഫ൪ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആ൪.എസ്]
2. ശ്രീ. സുധീ൪ എസ് നായ൪ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആ൪ഓ]
3. ശ്രീമതി ട്രീസാമ്മ ആ൯ഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വ൪ണ്ണ മെഡൽ ജേതാവ്
4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി
5. ശ്രീ. അഗസ്ററി൯ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയ൪ - [ആലുവ എഫ്. എ. സി. റ്റി.)
6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം
7. ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ [1]
വഴികാട്ടി
{{#multimaps: 9.9191668,76.77855| width=600px | zoom=13 }} | { |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29005
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ