എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Maths Fair2019:സബ് ജില്ലാ ഗണിത ശാസ്ത്രമേളയിൽ  HS വിഭാഗത്തിൽ 3-ാം സ്ഥാനവും HSS വിഭാഗത്തിൽ 1-ാം സ്ഥാനവും നേടി.

സംസ്ഥാനതലമത്സരത്തിൽ HS വിഭാഗത്തിൽ ഒരു കുട്ടിയും HSവിഭാഗത്തിൽ രണ്ട് കുട്ടികളും Aഗ്രേഡ് നേടി. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.

MATHS CLUB REPORT


                                    2021-22 അധ്യയന വർഷത്തിൽ  കോവിഡ് -19 എന്ന മഹാമാരിക്ക് മുമ്പിൽ പകച്ചു നിൽക്കാതെ കുട്ടികളുടെ ഗണിത ശാസ്ത്ര പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ മുന്നോട്ടുപോകുന്നതിന്റെ  ഭാഗമായി ഗൂഗിൾ മീറ്റ് വഴി ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ മാസം തന്നെ നടന്നു.   ഗണിത ക്ലബ്ബ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അവരിൽ നിന്നും ലീഡേഴ്സ് നെ   തിരഞ്ഞെടുത്തു.ഗണിതത്തിൽ ഉള്ള അറിവ് കണ്ടെത്താനായി ഗൂഗിൾ ഫോം  ക്വിസ്സിൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. ഓണാഘോഷ പരിപാടികളുടെ ആവേശം എന്നും മനസ്സിൽ സൂക്ഷിക്കാൻ ജാമിതീയ ഓണപ്പൂക്കൾ മത്സരം സംഘടിപ്പിച്ചു.  ദൈന്യംദിന ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഗണിതം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഒരു പ്രസംഗം മത്സരം നടത്തി. ജാമിതീയ രൂപങ്ങളുടെ പരപ്പളവും ചുറ്റളവും കണ്ടെത്തുന്ന ഒരു പ്രോജക്ട് നൽകി. പ്രോജക്റ്റ്   വീഡിയോ രൂപത്തിൽ പ്രകാശനം ചെയ്തു.അതിൽ നിന്ന് സമ്മാനാർഹമായ കുട്ടിയെ കണ്ടെത്തി ഉപജില്ല മത്സരത്തിന് പരിശീലനം കൊടുത്തു . ഗണിതത്തിന്റെ  വളർച്ചയ്ക്ക് സംഭാവന നൽകിയ ഗണിത ശാസ്ത്രജ്ഞന്മാരുടെ കുറിപ്പ് എഴുതാൻ കുട്ടികൾക്ക് അവസരം നൽകി.  ദേശീയ ഗണിതശാസ്ത്ര ദിനമായ ഡിസംബർ 22ന് ഒരു സെമിനാർ ഗൂഗിൾ മീറ്റ് വഴി നടത്താൻ ഉദ്ദേശിക്കുന്നു. സ്കൂളിൽ വരാത്ത സാഹചര്യത്തിൽ  ഗണിതത്തിന്റെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ   ഉറപ്പിക്കുന്നതിനു വേണ്ടി    ഗൂഗിൾ മീറ്റ് വഴിയും ഗണിതകളികൾ വഴിയും കൂടുതൽ രസകരമായ ചോദ്യങ്ങൾ കുട്ടികൾക്ക് കൊടുത്തു   അതുപോലെതന്നെ ഗണിതത്തിൽ കൂടുതൽ താല്പര്യം ഉണ്ടാക്കുവാനായി വിവിധതരത്തിലുള്ള മത്സരങ്ങൾ   സ്റ്റിൽ മോഡൽ,   ക്വിസ്, അപ്ലൈഡ് കൺസഷൻ, വർക്കിംഗ് മോഡൽ,പസിൽ  തുടങ്ങിയവ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  SJHSS   കരിമണ്ണൂർ സ്കൂൾ  ഹെഡ്മാസ്റ്റർ സജി സാറിന്റെയും  അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളിലൂടെയും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  സുഗമായി മുന്നോട്ടു പോകുന്നു.

sastramela 2022
MATHS FAIR