എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ അന്തർലീനമായിക്കിടക്കുന്ന വിവിധങ്ങളായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് ഒരു സമഗ്ര വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. വൈകാരിക വിശുദ്ധീകരണത്തിനും സദ്ഭാവനയെ തൊട്ടു ണർത്തുന്നതിനും വിദ്യാഭ്യാസത്തിൽ സാഹിത്യാദികലകൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. പാഠ്യവിഷയങ്ങൾക്കുപുറമെ സർഗ വാസനയെ പരിപോഷിപ്പിക്കുന്നതിനു തകുന്ന പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ചു വരുന്നു.

അധ്യാപക ഭാരവാഹികളും വിദ്യാർഥി ഭാരവാഹികളും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ജൂൺ ആദ്യവാരത്തിൽ അധ്യാപക ഭാരവാഹികളെയും രണ്ടാം വാരത്തിൽ വിദ്യാർഥി ഭാരവാഹികളെയും തെരഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ കൃത്യമായി നടത്തുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദി പ്രാധാന്യം കൊടുത്തു വരുന്നു. ജൂൺ 5 ന് പരിസ്ഥിതി ദിനമായും ജൂൺ 19 പി .എൻ പണിക്കരുടെ അനുസ്മരണാർഥം വായന ദിനമായും തുടർന്നുള്ള ഒരാഴ്ചക്കാലം വായനവാരമായും വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തി. ജൂലൈ 5ബഷീർ അനുസ്മരണം നടത്തി.

പ്രവർത്തന വർഷ ഉദ്ഘാടനം

                             20 21 ജൂലൈ 23 ന് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഒദ്യോഗിക ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. സ്കൂൾ മാനേജർ റവ.ഫാ.സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മളനം ഡോ.സതീഷ് വാര്യർ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.സജി മാത്യു സ്വാഗതവും കൺവീനർ കൃതജ്ഞതയുമർപ്പിച്ചു. ആശംസാ പ്രസംഗങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മേളനത്തെ ഉല്ലാസഭരിതമാക്കി.

സ്വാതന്ത ദിനാഘോഷം

. ഭാരത സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം സമുചിതമായി നടത്തി. സ്കൂൾ തലത്തിൽ യുപി& എച്ച്.എസ് വിഭാഗക്കാർക്കായി കലാസാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾ മത്സരത്തിൽ പങ്കെടുത്ത് സമ്മാനാർഹരാവുകയും ചെയ്തു.

കർഷക ദിനം

ആഗസ്റ്റ് 17(ചിങ്ങം ഒന്ന്) കർഷക ദിനത്തിൽ കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ കൃഷിപ്പതിപ്പു തയ്യാറാക്കി.

ഓണാഘോഷം

ക്ലാസ്സ് തലത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തിയ ഓണാഘോഷ പരിപാടിയിൽ കുട്ടികൾ ആഹ്ലാദപൂർവ്വം പങ്കടുത്തു. സ്വന്തം ഭവനത്തിലെ ഓണാഘോഷപരിപാടികളുടെ വീഡിയോ, ഫോട്ടോ ഇവ വാട്ട് സപ്പ് വഴി ക്ലാസ്സ് അധ്യാപകർക്ക് അയച്ചു കൊടുക്കുകയും തിരുവോണ ദിനാശംസകൾ പരസ്പരം നേരുകയും ചെയ്തു.

അധ്യാപക ദിനം

സെപ്തംബർ അഞ്ച് വി. മദർ തെരേസയെ അനുസ്മരിക്കുകയും അധ്യാപക ദിനമായി ആചരിക്കയും ചെയ്തു. പോസ്റ്ററുകൾ തയ്യാറാക്കി വാട്സപ്പ് ഗ്രൂപ്പുകൾ വഴി അധ്യാപകർക്ക് ആശംസകൾ നേർന്നു.

സർ ഗോത്സവം 20 21

സെപ്തംബർ 6മുതൽ 10 വരെ സ്കൂൾ തലത്തിൽ സർ ഗോത്സവം സംഘടിപ്പിച്ചു കഥ ,കവിത, ചിത്രരചന, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് എന്നീ ഇനങ്ങളിൽ മത്സരിച്ച് കുട്ടികൾ സബ്ജില്ലാ മ ത് സരത്തിന് യോഗ്യത നേടി. തൊടുപുഴ വിദ്യാഭ്യാസ ഉപജില്ല സംഘടിപ്പിച്ച സർ ഗോത്സവത്തിൽ യു.പി& എച്ച് .എസ് വിഭാഗങ്ങളിൽ നിന്നുമായി 28 പേർ പങ്കെടു ക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.

മഹാമാരി മൂലമുണ്ടായ ഓൺലൈൻ പഠനത്തിനിടയിലും ഈ ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിക്കൊണ്ടുപോകുന്നതിന് ഹെഡ്മാസ്റ്റർ ശ്രീ സജി മാത്യു സർ എല്ലാവിധത്തിലുള്ള പിന്തുണയും പ്രോത്സാഹന വും നൽകി വരുന്നു. പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഭാഷാധ്യാപകർ ഏകമന സ്സോടെ പ്രവർത്തിക്കുന്നു. തുടർന്നുള്ള മാസങ്ങളിലെ പ്രവർത്തന പദ്ധതികളും തയ്യാറാണ്