എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Scout  & Guides: ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകൾ.  UP, HS, HSS വിഭാഗങ്ങളിലായി ഏഴ് യൂണിറ്റുകളിലായി 224 അംഗങ്ങൾ. വർഷങ്ങളായി രാഷ്ട്രപതി-രാജ്യപുരസ്കാർ എന്നിവയിൽ ഉന്നതവിജയം.

ARMY - NCC (National Cadet Corps): രാജ്യസ്നേഹം, ഐക്യം, അച്ചടക്കം എന്നിവയോടൊപ്പം ആയുധ-പരേഡ് പരിശീലനങ്ങൾ നല്കി വിദ്യാർഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്ന NCC യുടെ 100 അംഗങ്ങളുള്ള  ഒരു ട്രൂപ്പ്.

JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന. 40 അംഗങ്ങളുള്ള യൂണിറ്റ്.

SPC (Student Police Cadets):  രാജ്യസ്നേഹം, നിയമബോധം, വ്യക്തിത്വവികാസം, പ്രകൃതി സ്നേഹം,കായികക്ഷമത, അച്ചടക്കം തുടങ്ങിയവയുടെ  പരിശീലനത്തിനായി നാല് പ്ലെറ്റൂണുകളിലായി  88  കേഡറ്റുകളുള്ള   യൂണിറ്റ്.

Little KITEs IT Club: സംസ്ഥാന സർക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സാങ്കേതിക പരിശീലനം ലഭിച്ച വിദ്യാർഥികളുടെ കൂട്ടായ്മ. 40 അംഗങ്ങൾ വീതമുള്ള 3 യൂണിറ്റുകൾ. ആനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സൈബർ സുരക്ഷ, ഭാഷാ കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം.

NSS (National Service Scheme): വിദ്യാർഥികളിൽ സേവന സന്നദ്ധതാ മനോഭാവവും മൂല്യബോധവും വളർത്താൻ NSS Unit.

ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തനങ്ങളുമായി ലീഗൽ ലിറ്ററസി, വിദ്യാരംഗം, സൗഹൃദക്ലബ്, ലൈഫ്സ്കിൽസ് ക്ലബ് തുടങ്ങി 20 ഓളം ക്ലബുകൾ.

നന്മഭവനം

സ്വന്തമായി ഭവനം ഇല്ലാതെ പ്രവേശിക്കുന്ന നിരവധി വിദ്യാർത്ഥികളിൽ കുറച്ചു പേരെയെങ്കിലും സഹായിക്കുവാൻ ആയിട്ട് തുടങ്ങിയ പദ്ധതിയാണ് നന്മ ഭവനം.

പദ്ധതിയുടെ കീഴിൽ മൂന്നു ഭവനങ്ങൾ പണിയുവാനുള്ള സ്ഥലമാണ് ഹൈസ്കൂൾ വിഭാഗം ഏറ്റെടുത്തത്. നിരവധി വർഷങ്ങളായി ഹയർസെക്കൻഡറി വിഭാഗം ഏറ്റെടുത്തു നടത്തുന്ന സ്നേഹവീട് പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങിയ ഈ പദ്ധതിയോടനുബന്ധിച്ച് പി ടി എ യുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെ യും  സഹകരണത്തോടെ വിദ്യാലയത്തിലെ ഭവനം ഇല്ലാത്ത ഒരു ഒരു കുടുംബത്തിനു ഭവനം പൂർത്തീകരിക്കാൻ സാധിച്ചു.

ടിവി സ്മാർട്ട്ഫോൺ ചാലഞ്ച്

2020 21 അധ്യയനവർഷത്തിൽ അൻപതോളം കുട്ടികളുടെ ഭവനങ്ങളിൽ ഓൺലൈൻ പഠന സംവിധാനങ്ങൾ ഒരുക്കി. 2021 22 അധ്യയനവർഷം ഏകദേശം  30 ഭവനങ്ങളിലും.

ഇതിനായി സ്മാർട്ട്ഫോൺ, ടിവി, ഡിടിഎച്ച് കണക്ഷൻ, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ വിദ്യാലയത്തിൽ നിലവിലുള്ള അധ്യാപകർ, പൂർവ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, വിവിധ സാമൂഹ്യ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

കൗൺസിലിംഗ്  

                      ഒരു കുട്ടിയെ സ്വന്തം ജീവിതം, സന്തോഷമായി ഉത്തരവാദിത്ത പൂർണമായി മുന്നോട്ടു നയിക്കുവാൻ അവനെ പ്രാപ്തനാക്കുക, എന്ന ലക്ഷ്യത്തോടെയാണ്, ഈ സ്കൂളിൽ ഞങ്ങൾ കൗൺസിലിംഗ് ആരംഭിച്ചിരിക്കുന്നത്. അത് കേവലം ഉപദേശമല്ല. മറിച്ച്, അവനെ മനസ്സിലാക്കാൻ, അവന്റെ ജീവിതത്തിലേക്ക് ഇറങ്ങി ശാസ്ത്രീയമായ മാർഗ്ഗം ഉപയോഗിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.

                                    ഒരു കുട്ടി നേരായ മാർഗത്തിലൂടെ അല്ല ചരിക്കുന്നത്, അല്ലെങ്കിൽ അവൻ സ്വന്തം ജീവിത കടമകൾ, ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നില്ല നിർവഹിക്കുന്നില്ല എന്ന് മനസ്സിലാക്കിയാൽ  ഞങ്ങൾ അവന്റെ എല്ലാവിധ സാഹചര്യങ്ങളും അവസ്ഥകളും മനസ്സിലാക്കുന്നു. അവനെ ഞങ്ങൾ അവൻ അറിയാതെ ഒരു കൈത്താങ്ങ്, സപ്പോർട്ട്  ആയി മാറുകയാണ്. അവനോടൊപ്പം നിന്നുകൊണ്ട് അധ്യാപിക, അല്ലെങ്കിൽ അദ്ധ്യാപകൻ എന്ന റോളിൽ നിന്നും കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ, അമ്മയുടെ, അച്ഛന്റെ, ഒക്കെ റോൾ സ്വീകരിക്കുവാൻ ഞങ്ങൾ തയ്യാറാവുകയാണ്. ഇവിടെ ഓരോ അധ്യാപകരും പല കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്, പരിശ്രമിച്ചിട്ടുണ്ട്.

ഇന്ന് പല കുട്ടികളും പല പ്രശ്നങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ അത് കുട്ടികളുടെ തന്നെ പ്രശ്നമാകാം, ചിലപ്പോൾകുടുംബത്തിന്റെ, മാതാപിതാക്കളുടെ പ്രശ്നമാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഞങ്ങൾ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് മാതാപിതാക്കൾക്ക് ബോധവൽക്കരണം കൊടുക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഞങ്ങൾ അധ്യാപകർ എന്ന നിലയിൽ, ഞങ്ങൾക്ക് സാധിക്കും വിധം ഞങ്ങൾ ഓരോ കുട്ടിയേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ പരിശ്രമിക്കുന്നു

ഒരു കുട്ടിയുടെ പ്രശ്നം മനസ്സിലാക്കിയാൽ,ആദ്യംഞങ്ങൾ അവനെഹെല്പ് ചെയ്യുന്നു. ഞങ്ങൾക്ക് സാധിക്കാത്ത കാര്യങ്ങളിൽ BRC യിൽ നിന്ന് വരുന്ന കൗൺസിലിർ, മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെ കൗൺസിലർ, മൂവാറ്റുപുഴ മെഡിക്കൽ സെന്റർ ഹോസ്പിറ്റലിലെ കൗൺസിലർ ഞങ്ങളെ സഹായിക്കുന്നു.


ഭവന സന്ദർശനം

                                       ഓരോ കുട്ടിയും ഒപ്പം അവന്റെ കുടുംബത്തെയും, കുടുംബ സാഹചര്യങ്ങളെയും മനസ്സിലാക്കി, അല്ലെങ്കിൽ അടുത്തറിഞ്ഞ, അവരുമായി നല്ല ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഭവനസന്ദർശനം നടത്തുവാൻ തീരുമാനിച്ചത്. കൊറോണ എന്ന മഹാമാരി മൂലം അധ്യാപകർക്ക് കുഞ്ഞുങ്ങളെ ഓൺലൈനിൽ മാത്രമേ കാണുവാൻ സാധിക്കുന്നുള്ളൂ,എന്നാൽ കുട്ടിയെ നേരിൽ കണ്ടാൽ മാത്രമേ അവന്റെ മുഖത്തിന് ഭാഷ മനസ്സിലാക്കുകയുള്ളൂ,

                          ഭവന സന്ദർശനം നടത്തിയതിലൂടെ ആ കുടുംബങ്ങളുമായി നല്ല ബന്ധത്തിലേക്ക് വരുവാൻ കഴിഞ്ഞു. ഈ വർഷം അവസാനമാകുമ്പോഴേക്കും ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീട്ടിൽ സന്ദർശനം നടത്തി തീർക്കാം എന്ന് കരുതുന്നു. ഭവന സന്ദർശനം നടത്തുമ്പോൾ  അവന്റെ വീട്ടിലെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുകയും, ഓരോരുത്തർക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകി വരികയും ചെയ്യുന്നു. ആവശ്യമായ സഹായം ചെയ്യുന്നതിൽ എല്ലാ അധ്യാപകരും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.

കുട്ടികളുമായി നല്ല ബന്ധത്തിലേക്ക് വരുമ്പോൾ ആ കുഞ്ഞിന്റെ പഠനത്തിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും, സ്വഭാവത്തിലും പെരുമാറ്റത്തിലും എല്ലാം ഒത്തിരിയേറെ മാറ്റങ്ങൾ ദർശിക്കുവാൻ കഴിഞ്ഞു. ഇങ്ങനെ വരുമ്പോൾ ഞങ്ങൾക്ക് കുട്ടികളെ കൈകാര്യം ചെയ്യുവാൻ വളരെയധികം എളുപ്പമാക്കുന്നുണ്ട്.

ശരിക്കും പറഞ്ഞാൽ കുട്ടികൾ ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യങ്ങളിലാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ, ഞങ്ങൾക്ക് സാധിച്ചു. പല സന്ദർഭങ്ങളിലും അധ്യാപകർ കാർക്കശ്യ സ്വഭാവം കാണിക്കാതെ കുട്ടികളോട് പരിഗണന ഉള്ളവരായി പരിഗണനയോടെ കൂടി പെരുമാറുന്നവർ ആയി അവരറിയാതെ തന്നെ മാറിപ്പോകുന്നു, തീർച്ചയായും അധ്യാപകരുടെ സ്വഭാവത്തിലും മാറ്റം വരുത്തുവാനും ഈ ഭവന സന്ദർശനങ്ങൾ ഉപകാരപ്രദമാണ്.