എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
29005 152.jpg

Social Science Fair 2019  : സംസ്ഥാനതലത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ്.

3 ഇനങ്ങളിലായി 5 കുട്ടികൾക്ക് A ഗ്രേഡ്.

ജില്ലാ, ഉപജില്ലാതലത്തിൽ HSS, HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്.

കൂടാതെ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ്.


സോഷ്യൽ സയൻസ് ക്ലബ്ബ് റിപ്പോർട്ട്  2021 - 2022


                  2021-2022 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം ആരംഭിച്ചു. ഓരോ ക്ലാസിൽ നിന്നും ഓൺലൈനായി ക്ലാസ് തല പ്രതിനിധികളെയും അവരിൽനിന്നും സ്കൂൾതല പ്രതിനിധികളെയും തെരഞ്ഞെടുത്തു. സ്കൂൾതല പ്രതിനിധികൾ : ഡിവോൻ ജോമി, വിധു അനിൽകുമാർ.

     ജൂൺ 5 പരിസ്ഥിതി ദിനാചരണം ആയി ബന്ധപ്പെട്ട് ഹൈസ്കൂൾ, യുപി വിഭാഗം കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ്, പോസ്റ്റർ നിർമ്മാണം, ഗാർഡൻ സെൽഫി, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. ജൂൺ 8 ലോക സമുദ്ര ദിനത്തിൽ, പ്രധാന സമുദ്രങ്ങളുടെ പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട അസൈൻമെൻ്റ് കൾ ഹൈസ്കൂൾ യുപി വിഭാഗത്തിന് വെവ്വേറെ നൽകുകയും ചെയ്തു.

        ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം ആയി ബന്ധപ്പെട്ട് കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ് നടത്തിയ വിമുക്തി സെമിനാറിൽ അദ്ധ്യാപകർ പങ്കെടുക്കുകയും,കിട്ടിയ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണത്തിലൂടെ അമിത ജനസംഖ്യ വളർച്ചയും ജനസംഖ്യ ശോഷണവും ഒരു രാജ്യത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കുട്ടികൾ മനസ്സിലാക്കി.

    ജൂലൈ 26 കാർഗിൽ വിജയ് ദിനാചരണത്തോട് അനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. ഓഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിലൂടെ യുദ്ധവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്തി. യുദ്ധവിരുദ്ധ പോസ്റ്റർ പ്രചരിപ്പിച്ചു. ഈ ദിനാചരണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പതിപ്പ് എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. ഹിരോഷിമ ദിന ക്വിസ് നടത്തി. ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച് ഒരു വീഡിയോയും, വിവരണവും ക്ലാസ് ഗ്രൂപ്പുകളിലൂടെ പ്രദർശിപ്പിച്ചു.


SASTROLSAVAM