എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Science Club Report കുട്ടികളിലെ� ശാസ്ത്രാഭിരുചി വളർത്തുന്നതിനും അവരിലെ പ്രാത്സാഹിപ്പിക്കുന്നതിനും ആണ് സ്കൂളുകളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാർഥികളിൽ ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ രൂപീകരിക്കുവാൻ അതുവഴി ശാസ്ത്രീയ അവബാധം ഉള്ള സമൂഹത്തിന് രൂപം നൽകി രാജ്യ പുരോഗതിയ്ക്ക് നിദാനം ആവുക എന്നതാണ് നമ്മുടെ സയൻസ് ക്ലബ് ലക്ഷ്യമിടുന്നത്. അതിനുള്ള പ്രചാദനവും അഭിപ്രേരണ യും അതോടൊപ്പം മാർഗനിർദേശവും നൽകാനാണ് സ്കൂളുകളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നത്.

സയൻസ് ക്ലബ്ബിന്റെ ഓൺലൈൻ ഉദ്ഘാടനം 2021 ജൂലൈ 23 വെള്ളിയാഴ്ച ഡോക്ടർ സതീഷ് വാര്യർ നിർവഹിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പ്രസംഗം, പോസ്റ്റർ നിർമ്മാണം, ക്വിസ്, സെൽഫി മത്സരം എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ശാസ്ത്രരംഗം പ്രവർത്തനങ്ങളുലെടെ ഭാഗമായി പ്രോജക്ട് വീട്ടിൽനിന്നും ഒരു പരീക്ഷണം ശാസ്ത്ര ലേഖനം, ശാസ്ത്രഗ്രന്ഥം ആസ്വാദനം, ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ നിന്നും മികച്ചവ ഉപജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഓസാൺ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും പോസ്റ്റർ മത്സരവും നടത്തി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.