ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (മികവുകൾ)
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

GVHSS മാനന്തവാടി അന്താരാഷ്ട്ര വിദ്യാലയ നിറവിലേക്ക്

ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04935 299173
ഇമെയിൽgvhssmndy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15006 (സമേതം)
എച്ച് എസ് എസ് കോഡ്12011
യുഡൈസ് കോഡ്32030100208
വിക്കിഡാറ്റQ64522739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ665
പെൺകുട്ടികൾ644
ആകെ വിദ്യാർത്ഥികൾ2089
അദ്ധ്യാപകർ71
ഹയർസെക്കന്ററി
ആൺകുട്ടികൾ322
പെൺകുട്ടികൾ338
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ44
പെൺകുട്ടികൾ76
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസലിംഅൽത്താഫ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറോയ് .വി .ജെ
പ്രധാന അദ്ധ്യാപകൻമനോജ് മാത്യു
പി.ടി.എ. പ്രസിഡണ്ട്ബിനു പി.പി
എം.പി.ടി.എ. പ്രസിഡണ്ട്ഗ്ലാഡിസ് ചെറിയാൻ
അവസാനം തിരുത്തിയത്
10-01-202215006
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച് കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ടൂ ൿളാസ് റൂം,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ബാത് റൂം, മൾട്ടി മീഡിയ റൂം ,400 മീ. ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ (വിദ്യാഭ്യാസ വകുപ്പ്)

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 പി.കെ. വെങ്കിടേശ്വരൻ
2 മെസേഴ്സ സി
3 എൻ.ജോസഫ്
4 ഒ.ഭാസ്കരൻ നായർ
5 എം.വി അയ്യാ അയ്യർ
6 എം കണാരൻ,
7 എൻ രാധാകൃഷ്ണ മേനോൻ
8 പി.സി ചെറിയ കുഞ്ഞുണ്ണി രാജ
9 കെ.ഗോപാലൻ നായർ
10 സി.ഒ ബപ്പൻ
11 എൻ.എസ് പൈ
12 എ.പി ആലീസ്
13 ബി.സീതാലൿഷ്മി അമ്മ
14 കെ.ഭാസ്ക്കരപ്പിള്ള,
15 എ.ബാലഗോപാലൻ നായർ
16 എം.ദേവി,
17 സരോജിനി.വി
18 ചന്ദ്രൻ മാസ്ററർ.എം
19 എ.രാഘവൻ
20 എം.കെ.ജോസഫ്
21 എം.ആർ.പങ്കജാക്ഷൻ
22 കെ.കെ .നാരായണൻ
23 കെ.കെ .നാരായണൻ
24 ജോൺ മാത്യു കെ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.കെ. വെങ്കിടേശ്വരൻ ,മെസേഴ്സ സി, എൻ.ജോസഫ്, ഒ.ഭാസ്കരൻ നായർ, എം.വി അയ്യാ അയ്യർ, എം കണാരൻ, എൻ രാധാകൃഷ്ണ മേനോൻ, പി.സി ചെറിയ കുഞ്ഞുണ്ണി രാജ, ‍ കെ.ഗോപാലൻ നായർ, സി.ഒ ബപ്പൻ, എൻ.എസ് പൈ, എ.പി ആലീസ്, ബി.സീതാലൿഷ്മി അമ്മ, കെ.ഭാസ്ക്കരപ്പിള്ള, എ.ബാലഗോപാലൻ നായർ, എം.ദേവി, സരോജിനി.വി, ചന്ദ്രൻ മാസ്ററർ.എം, എ.രാഘവൻ, എം.കെ.ജോസഫ്, എം.ആർ.പങ്കജാക്ഷൻ, കെ.കെ .നാരായണൻ,പി.ഹരിദാസൻ, ജോൺ മാത്യു കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നാരായണൻ കുട്ടി,
  • ചന്ദ്രൻ മാസ്ററർ,

വഴികാട്ടി

ഒരു ഹൈസ്‍ക്കൂൾ സ്ഥാപിക്കുവാനുളള ധനശേഷിയുളളവർ അക്കാലത്ത് വടക്കേ വയനാട്ടിൽ ഉണ്ടായിരുന്നില്ല.എങ്കിലും ഈ നാടിന്റെ അടക്കാനാവാത്ത ആഗ്രഹ സഫലീകരണത്തിന് സ്ഥാപക മെമ്പർമാരായ പി.സി ബാലകൃഷ്ണൻ നമ്പ്യാർ , ഒ.ടി നാരായണൻ നമ്പ്യാർ , വെളളമ്പാടി പരമേശ്വരയ്യർ , തൃശ്ശിലേരി കൃഷ്ണൻ വാര്യർ ,ഐ.സി.വി.നായിഡു ,പി .മൊയ്തു ഹാജി ,പി ആർ .പരമേശ്വരയ്യർ , കെ.വാസുമേനോൻ ,തുടങ്ങിയവർ വഴികാട്ടികളായി


  • കോഴിക്കോട് നിന്നും താമരശ്ശേരി ചുരം വഴി 100 കി.മീ. ദൂരം

|----

  • വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ നിന്നും 1 .കി.മീ. അകലെ
  • കബനി പുഴയുടെ കൈവഴിയുടെ തീരം. പഴശ്ശി പാർക്കിന് സമീപം.

|} |} {{#multimaps:11.78951,76.00295|zoom=16}}