ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യപാഠ്യേതര വിഷയങ്ങളിൽഈ സ്ഥാപനം   നല്ല നിലവാരം    പുലർത്തുന്നു .പ്രധാനപ്പെട്ട ദിനാചാരണങ്ങൾ, സ്കൂൾയുവജനോത്സവം,സാഹിത്യ സമാജം,സ്കൂൾ പാർലമെൻറ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് ,എൻ സി സി എന്നിവ ഉൾകൊണ്ട്  ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം തന്നെയാണ് നൽകുന്നത് ..കാർഷിക മേഖലയ്ക്കും   വളരെ പ്രാധാന്യംനൽകുന്നു .എന്നിരുന്നാലും 

 (1967-1968) കാലഘട്ടത്തിലാണ് സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സയൻസ് ക്ലബ്, ആർട്സ് ക്ലബ്, ഫാർമേഴ്സ് ക്ലബ് , സോഷ്യൽ സർവീസ് ലീഗ്, തുടങ്ങിയ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചിരുന്നു. ഇവ  സ്തുത്യർഹമായ പ്രവർത്തനങ്ങൾ തന്നെയാണ് കാഴ്ചവച്ചത്. ജില്ലയിലാദ്യമായി  ഒരു ശാസ്ത്രമേളയ്ക്ക് നേതൃത്വം കൊടുത്തത് ഈ വിദ്യാലയമായിരുന്നു. നിത്യജീവിതവുമായി  ബന്ധപ്പെടുത്തി കാർഷികമേഖലയ്ക്ക് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിച്ചിരുന്ന അധ്യാപക നേതൃത്വം ശ്ലാഘനീയമാണ്.ദശകങ്ങൾ പിന്നിട്ടു കൊണ്ടേയിരുന്നു.  അധ്യാപക-വിദ്യാർത്ഥി സമൂഹങ്ങളും വിദ്യാലയത്തിൽ മാറിമാറിവന്നു. മാറ്റം അത് പ്രകൃതിയുടെ ഒരു  അനിവാര്യതയാണ്.  രാഷ്ട്രീയ  ബന്ധങ്ങൾ വിദ്യാഭ്യാസമേഖലയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു.