ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തന റിപ്പോർട്ട് - സയൻസ് ക്ലബ്ബ് 2021-22 ജി.വി.എച്ച്.എസ്.എസ്.മാനന്തവാടി. 2021-22 അധ്യയന വർഷത്തെ ഓൺലൈൻ സയൻസ് ക്ലബ്ബ് രൂപീകരണ യോഗത്തിൽ ടീച്ചർ കോ-ഓർഡിനേറ്ററായി കെ.ബി.അനിൽകുമാർ, വിദ്യാർത്ഥി പ്രതിനിധിയായി ഹരിജിത്ത് ടി.എസ്. എന്നിവരെ തിരഞ്ഞെടുത്തു. സ്കൂളിലെ ശാസ്ത്ര അധ്യാപകർ, യു.പി, ഹൈസ്കൂൾ ക്ലാസ്സുകളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 2021 ജൂലൈ 21 മുതൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് രണ്ടാഴ്ചക്കാലം തുടർച്ചയായി പ്രതിദിന മത്സര പരിപാടികളോടെ ചാന്ദ്ര പക്ഷാചരണം സംഘടിപ്പിച്ചു.ഇതിൻ്റെ ഭാഗമായി ചാന്ദ്രദിന പോസ്റ്റർ, കാർട്ടൂൺ രചന, കൊളാഷ്, ചാന്ദ്ര പര്യവേക്ഷണ ചരിത്രം, ശാസ്ത്ര കവിത, പ്രബന്ധരചന,ശാസ്ത കല്പിത കഥാരചന,ശാസ്ത്ര പ്രഭാഷണം, ചാന്ദ്ര ക്വിസ്, പേപ്പർറോക്കറ്റ് മാതൃക നിർമാണം, ആനിമേഷൻ വീഡിയോ നിർമാണം, എന്നീ ഇനങ്ങളിൽ ക്ലാസ്സ് തല മത്സരങ്ങൾ സംഘടിപ്പിച്ചു. ചാന്ദ്രപക്ഷാചരണ സമാപനത്തിൽ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ ഡോ. ഷനീത് വിദ്യാർത്ഥികളുമായി സംവദിച്ചു. അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം, പ്രബന്ധരചനാ മത്സരം ഇവ സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ.യിലെ മുൻ ശാസ്ത്രജ്ഞൻ ഡോ.പി.എം. സിദ്ധാർത്ഥൻ ബഹിരാകാശ വാരാചരണ സന്ദേശം നൽകുകയും കുട്ടികളുമായി ഓൺലൈനിൽ സംവദിക്കുകയും ചെയ്തു. സ്കൂൾ ശാസ്ത്ര രംഗത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്ത്ര തല്പരരായ കുട്ടികൾക്ക് പ്രചോദനം നൽകാൻസയൻസ് ക്ലബ്ബ് ഗ്രൂപ്പിൽ ശാസ്ത്ര വീഡിയോകൾ, ശാസ്ത്ര രംഗത്തെ പുതിയ അറിവുകൾ, ഗവേഷണ വാർത്തകൾ എന്നിവ നൽകി വരുന്നു.