ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിൽ കായിക ക്ഷമത കൈവരിക്കുന്നതിനും നിലനിർത്തു ന്നതിനും ഊന്നൽ നൽകുന്നു. ഗയിമുകളിലെ പങ്കാളിത്തം കൂട്ടികളിൽ സഹകരണ മനോഭാവം, നേതൃത്വപാടവം, നിയമങ്ങൾ അനുസരിക്കൽ തുടങ്ങിയ സാമൂഹിക ഗുണങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിന് ശ്രദ്ധ പതിപ്പിക്കുന്ന തിനോടൊപ്പം നല്ല പെരുമാറ്റ ശീലങ്ങൾ വളർത്തിയെടുക്കേണ്ടതും വളരെ അത്യാവശ്യമാണ്. ജീവിത നൈപുണികൾ ആർജ്ജിക്കുന്നത് കുട്ടികൾക്ക് ശരിയായ രീതിയിൽ ജീവിക്കുന്നതിനും ജീവിത പ്രശ്നങ്ങളെ നേരിടുന്നതിനും സഹായകരമാണ്. ഈ സ്കൂളിൽ കായിക രംഗത്ത് കഴിഞ്ഞ വർഷങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട് .കായിക അധ്യാപകനായ ജെറിൽ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചിട്ടയായ കായിക പരിശീലനം നൽകുന്നുണ്ട് . സംസ്ഥാന അന്തർ സംസ്ഥാന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത്‌ കഴിവ് തെളിയിച്ചിട്ടുണ്ട്.

സ്കൂൾ കായികമേള
സ്കൂൾ കായികമേള ചിത്രം 2