ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


ജൂൺ മാസത്തിൽ തന്നെ ജി വി എഛ് എസ് എസ് മാനന്തവാടിയിൽ സോഷ്യൽ സയൻസ് ക്ലബ്‌ ഓൺലൈനായി രൂപീകരിച്ചു. ബഹുമാനപെട്ട ജീജോ സാർ ക്ലബ്‌ കൺവീനർ ആയും വിദ്യാർത്ഥി പ്രതിനിധികൾ നേതൃത്വം നൽകിയും ആരംഭം മുതൽ മികച്ച പ്രവർത്തനം നടത്തി മുന്നേറുകയാണ് ക്ലബ്‌.

പ്രവർത്തനങ്ങൾ.

1.ദിനചാരണങ്ങൾ

സ്കൂൾ വർഷത്തിലെ എല്ലാ പ്രധാന ദിനങ്ങളും ഭംഗിയായി, ഓൺലൈനിൽ പരമാവധി പങ്കാളിത്തതോടെ നടത്താൻ കഴിഞ്ഞു. ചന്ദ്രദിന പക്ഷാചരണം സയൻസ് ക്ലബ്ബുമായി ചേർന്ന് നടത്തി. റോക്കറ്റ് മാതൃക നിർമാണം, ബഹിരാകാശാ ഗവേഷകനുമായി അഭിമുഖം, പോസ്റ്റർ, സങ്കൽപ്പിക കഥാ രചന തുടങ്ങി നല്ല ധാരാളം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. ഹിരോഷിമ നാഗസാക്കി ദിനചാരണത്തിന്റെ ഭാഗമായി യുദ്ധ വിരുദ്ധ പോസ്റ്റർ, സടാക്കോ കൊക്ക് നിർമാണ മാത്സരം, യുദ്ധ വിരുദ്ധ റാലി, യുദ്ധഭീകരത ബോധ്യമാക്കുന്ന സിനിമ പ്രദർശനം എന്നിവ നടത്തി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്ദേശം നൽകൽ, ക്വിസ്, സമരസേനാനികളെ പരിചയപെടുത്തൽ, ദേശീയ പതാകയുടെ മാതൃക നിർമാണം എന്നിവയും കുട്ടികൾ കുടുംബ സമേതം ഓൺലൈനായി ദേശഭക്തി ഗാനലാപനം എല്ലാവരുടെയും പ്രശംസയ്ക്ക് ഇടയാക്കി. ഒക്ടോബർ 2ന് ഗാന്ധി പതിപ് തയ്യാറാക്കൽ, അനുസ്മരണം, ഗാന്ധി സിനിമ പ്രദർശനം, ഗാന്ധി സൂക്തങ്ങളുടെ ആലാപനം, ഗാന്ധിജിയുടെ ചിത്രം വരയ്ക്കൽഗാന്ധി ക്വിസ് എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായി. കേരള പിറവി കേരളത്തിന്റെ ഭൂപടം നിർമാണമത്സരം, പ്രസംഗ മത്സരം, കേരളീയ കലകളുടെ വീഡിയോ പ്രദർശനം, വിവിധ കേരളീയ വേക്ഷ അവതരണം, എന്നിവയിലൂടെ ശ്രദ്ധേയമായി. ചാച്ചാജിയെ അനുസ്മരിച്ചു കൊണ്ടു നെഹ്‌റു തൊപ്പി നിർമാണ മത്സരം നടത്തി ശിശു ദിനം സാമൂചിതമായി ആഘോഷിച്ചു.

2,പൊതുപരിപാടികൾ

കുട്ടികൾക്കിടയിൽ പത്രവായന ശീലം വളർത്താൻ ദിവസവും വാർത്താവായന, പൊതുവിക്ജ്ഞാനം വളർത്താൻ ഡെയിലി ക്വിസ്, ചരിത്ര ബോധം വളർത്താൻ ചരിത്ര രചന മത്സരം, വീക്കിലി ചരിത്ര പുസ്തകം പരിചയ പെടുത്തൽ, മഹാന്മാരെയും വിവിധ ഭരണകൂടങ്ങളെയും സവിശേഷനിർമിതികളെയും തിരഞ്ഞെടുത്ത കുട്ടികൾ ക്രമമായി അവതരിപ്പിച്ചു. ജനാധിപത്യ രീതിയിൽ ആയിരുന്നു എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നത്. കുട്ടികൾക്കിടയിൽ നേതൃത്വപാടവം, വായനാശീലം, ജനാധിപത്യ ബോധം, സഹകരണമനോഭാവം, ദേശിയ ബോധം, കർത്തവ്യബോധം, സഹകരണമനോഭാവം തുടങ്ങി അനേകം മൂല്യങ്ങൾ വളർത്താൻ എല്ലാ അധ്യാപകരുടെയും ക്ലബ്ബിലെ മുഴുവൻ കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കഴിഞ്ഞു എന്നതിൽ തർക്കമില്ല.