ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/നാഷണൽ കേഡറ്റ് കോപ്സ്
ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി NCC യൂണിറ്റിന്റെ 2021-22 അധ്യായന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് . കോവിഡ് മഹാമാരി കവർന്നെടുത്ത ഈ അധ്യായനവർഷത്തിൽ NCC യുടെ ക്ലാസുകൾ ഏപ്രിൽ , മെയ് മാസങ്ങളിൽ ഓൺലൈനായി ആരംഭിക്കുകയും, എല്ലാ ഞായറാഴ്ചകളിലും ഒരു മണിക്കൂർ എന്ന രീതിയിലാണ് കേഡറ്റുകൾക്ക് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് കെ ബറ്റാലിയൻ വയനാടിനു കീഴിലാണ് നമ്മുടെ എൻ.സി.സി യൂണിറ്റ് പ്രവർത്തിക്കുന്നത്. സ്ക്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശുദ്ധീകരണ പ്രവർത്തനങ്ങൾ, പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങൾ, കാർഗിൽ വിജയ് ദിവസ് , കേഡറ്റുകൾക്കു വേണ്ടിയുള്ള ഗൈഡൻസ് ആന്റ് കൗൺസിലിംഗ് ക്ലാസുകൾ, കൾച്ചറൽ സന്ധ്യ, സ്വാതന്ത്ര ദിന പരിപാടികൾ, വിവിധ ദിനാചരണങ്ങൾ ഇവ നടത്തി. കൂടാതെ ഇൻസ്റ്റിറ്റ്യൂഷൻ ട്രെയ്നിംങ്ങിന്റെ ഭാഗമായി സ്കൂളിൽ വെച്ച് എ.എൻ.ഒ, ആർമി (പി.ഐ.) സ്‌റ്റാഫിന്റെ പരേഡ് പരിശീലന ക്ലാസുകളും നടത്തി വരുന്നു. രണ്ട് വർഷത്തെ എൻ.സി.സി പരിശീലനത്തിന്റെ ഭാഗമായി ഡ്രിൽ , ആയുധ പരിശീലനം, മാപ്പ് റീഡിംഗ്, ഫയറിംങ് , ലീഡർഷിപ്പ് പരിശീലനം, ഇവയിലൂടെ എൻ.സി.സി.യുടെ 'എ' സർട്ടിഫിക്കറ്റിന് കേഡറ്റുകൾ അർഹത നേടുന്നു.