ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപക അവാർഡ്

2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് പ്രാധാനാധ്യാപകൻ ശ്രീ.സുരേന്ദ്രൻ സാറിന് ലഭിച്ചു .

ഹയർ സെക്കണ്ടറി അധ്യാപകൻ ആയിരുന്ന എം അബ്ദുൽ അസിസ് സാറിന് 2018ലെ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു .

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സ്കൂളിനെ ഒരുപോലെ ഉയരങ്ങളിൽ എത്തിച്ചതാണ് എം അബ്ദുൽ അസീസ് നെ അവാർഡിന് അർഹനാക്കിയത് . 1988ൽ അധ്യാപകനായി സേവനം ആരംഭിച്ചതാണ് വെള്ളമുണ്ട സ്വദേശിയായ എം അബ്ദുൽ അസീസ് . 2009ലാണ് മാനന്തവാടി ജി വി എച്ച് എസ് എസ് ലെ

പ്രിൻസിപ്പൽ ആയി ചുമതലയേറ്റത് . ജി വി എച്ച് എസ് എസ് ലെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമീക മികവ് ഉയർത്തുന്നതിനും മുഖ്യ പങ്ക് വഹിച്ചു '. വിജയശതമാനം 76 ശതമാനത്തിൽനിന്ന് 96 ശതമാനത്തിലേക്ക് ഉയർത്തുന്നതിലും വലിയ പങ്കുവഹിച്ചു.

ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് കരിയർ ഗൈഡൻസ് സെൽ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് എഡിറ്റോറിയൽ ബോർഡ് അംഗം കൂടിയായിരുന്നു അബ്ദുൽ അസീസ് .2005 മുതൽ 2009 വരെ സുവോളജിയുടെ റിസോഴ്സ് പേഴ്സണായി സേവനമനുഷ്ഠിച്ചു .ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാന റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. 2008 ഡൽഹിയിൽ നടന്ന ശില്പശാലയിൽ കേരളത്തെ പ്രതിനിധീകരിച്ചു.

അനിമേഷൻ വീഡിയോ നിർമാണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

2019ൽ സംസ്ഥാന ഐ ടി മേളയിൽ അനിമേഷൻ വീഡിയോ നിർമാണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചു .

ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം.

കൈറ്റ്  നടത്തിയ തിരികെ സ്കൂളിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു

കായികം

മാനന്തവാടി ഇന്തോ -നേപ്പാൾ സ്പോർട്സ് ഫെസ്റ്റിവൽ 2019 ന്റെ ഭാഗമായി ഇന്തോ നേപ്പാൾ സ്പോർട്സ് ഡെവലപ്മെന്റ് അസോസിയേഷൻ ഡിസംബർ 29 മുതൽ പോക്കറയിൽ സംഘടിപ്പിച്ച അന്തർദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻ ഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക വനിതാ താരമായി മാനന്തവാടി ജി വി എച്ച്  എസ് എസ് ലെ പ്ലസ് ടു വിന്ധ്യാർത്ഥിനിയായ എം എസ് ഗീതു തിരഞ്ഞെടുക്കപ്പെട്ടു .

ലഭിച്ച ട്രോഫികൾ
കായികമേള
ഭൂമിക (ഗോത്ര ക്ലബ് )
ന്യൂസ്
ന്യൂസ്
ന്യൂസ്


(കൂടുതൽ കാണാം )

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം