എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ

21:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsskarimannoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


'GLORIFYING GOD; GUIDING GENERATIONS'

എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ
വിലാസം
കരിമണ്ണൂർ

കരിമണ്ണൂർ പി.ഒ.
,
ഇടുക്കി ജില്ല 685581
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1935
വിവരങ്ങൾ
ഫോൺ04862 262217
ഇമെയിൽ29005sjhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29005 (സമേതം)
എച്ച് എസ് എസ് കോഡ്6019
യുഡൈസ് കോഡ്32090800505
വിക്കിഡാറ്റQ64615532
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമണ്ണൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ846
പെൺകുട്ടികൾ742
ആകെ വിദ്യാർത്ഥികൾ2203
അദ്ധ്യാപകർ78
ഹയർസെക്കന്ററി
ആൺകുട്ടികൾ300
പെൺകുട്ടികൾ315
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിസോയ് ജോർജ്
പ്രധാന അദ്ധ്യാപകൻസജി മാത്യു മഞ്ഞക്കടമ്പിൽ
പി.ടി.എ. പ്രസിഡണ്ട്ലിയോ കെ. യു.
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസിമോൾ വർഗ്ഗീസ്
അവസാനം തിരുത്തിയത്
30-01-2022Sjhsskarimannoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി .ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്കോട്ടു മാറി തട്ടക്കുഴ ജംഗ്ഷനിൽ ഗ്രാമത്തിന്റെ യശസ്തംഭമായി നിലകൊള്ളുന്ന

സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ

നാടിന്റെ നന്മയാണ്, വെളിച്ചമാണ്, സംസ്കാരിക പൈതൃകമാണ്.

ചരിത്രം

കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്.

ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു. അതിന്റെ ഭരണകേന്ദ്രമായിരുന്നത് കാരിക്കോട് ആയിരുന്നു. ആയിരിത്തി ഒരുന്നൂറിൽ ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട് കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടിൽ തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളിൽ കുടിയേറിയതായി പറയപ്പെടുന്നു. പന്നൂ൪ കാവും പതിമൂന്നാം നൂറ്റാണ്ടിൽ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു. പൗരാണികതയുള്ള പന്നൂരിന്റെ സമീപപ്രദേശമാണ് കരിമണ്ണൂ൪. അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിൽ നിന്ന് ആലങ്ങാട്, കോലഞ്ചേരി, നെടിയശാല, കാരിക്കോട്, ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ കേന്ദ്രബിന്ദു കരിമണ്ണൂർ ആയിരുന്നു. വടക്കുംകൂ൪, തെക്കുംകൂർ രാജ്യങ്ങളുടെ അതിർത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും ഈ നാട്ടിൽ ദൃശ്യമാണ്. കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്, അണ്ണായിക്കണ്ണം, കിളിയറ, തേക്കിൻകൂട്ടം, പന്നൂ൪ വഴിയാണ് കടന്നുപോയിരുന്നത്. ഈ വസ്തുതകളെല്ലാം കരിമണ്ണൂരിന്റെയും സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറിൽ പൊതുയോഗം കൂടിയിരുന്നത് ഊരുകളിൽ അതായത് ഗ്രാമങ്ങളിലായിരുന്നതിനാൽ കാലാന്തരത്തിൽ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി. പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതൽ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കൽ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪ ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി.

  • വിദ്യാഭ്യാസ ചരിത്രം

ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിനാലിൽ പന്നയ്ക്കാമറ്റം എന്ന് വിളിച്ചിരുന്ന കരിമണ്ണൂ൪ ചന്തയിൽ നിന്ന് ഇപ്പോൾ നെയ്യശ്ശേരി റോഡ് തിരിയുന്ന സ്ഥലത്ത് ജനങ്ങൾ പിരിവെടുത്ത് ഒരു സ്കൂൾ കെട്ടിടം പണിയിച്ച് സ൪ക്കാരിലേയ്ക്ക് വിട്ടുകൊട്ടിരുന്നു. ആ കെട്ടിടത്തിന് കേടുപാടു വന്നപ്പോൾ ആയിരത്തി തൊള്ളായിരത്തിഇരുപത്തി രണ്ടിൽ കരിമണ്ണൂ൪ പള്ളി വികാരിയച്ചനും നാട്ടുകാരും മുൻകൈയെടുത്ത് പുതുക്കിപ്പണിത് സ൪ക്കാരിനെ ഏൽപ്പിക്കാൻ തിരുമാനിച്ചു.

അഭിവന്ദ്യ മാ൪ ജൂയീസ് പഴേപറമ്പിൽ പിതാവിന്റെ അനുമതിയോടെ പള്ളിക്കു സമീപം പുതിയ കെട്ടിടം നി൪മ്മിച്ച് പള്ളിയുടെ നേതൃത്വത്തിൽ ഗ്രാൻറ് സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു. സമീപത്തെ സ൪ക്കാ൪ സ്കൂളിന്റെ എതി൪പ്പുമൂലം ഈ സ്കൂളിന് സ൪ക്കാ൪ അനുവാദം ലഭിച്ചിരുന്നില്ല. കോതമംഗലത്ത് ഇലഞ്ഞിക്കിൽ ശ്രീ. കുഞ്ഞിത്തൊമ്മൻെറയും മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ഉതുപ്പ് വൈദ്യൻെറയും ശ്രമഫലമായി ആയിരത്തി തൊള്ളായിരുത്തി മുപ്പത്തിയാറ് ഡിസംബ൪ ഇരുപത്തിരണ്ടിന് ഹോളിഫാമിലി എൽ. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേൽ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂൾ ആരംഭിക്കാൻ ശ്രമിക്കുകയും 1935-ൽ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്. യു.പി സ്കൂൾ കെട്ടിടത്തിൻെറ നി൪മ്മാണ പ്രവ൪ത്തനങ്ങൾ റവ. ഫാദ൪ കുര്യാക്കോസ് വടക്കംചേരിയുടെ നേതൃത്വത്തിലായിരുന്നു. റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പിൽ ആണ് സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്. പ്രഥമാദ്ധ്യാപകൻ ശ്രീ. പി. ഓ.തോമസ് പറയന്നിലത്തിൻെറ നേതൃത്വത്തിൽ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളി കെട്ടിടത്തിൽ ആരംഭിച്ചു. പ്രഥമ മാനേജ൪ റവ.ഫാദ൪ പൗലോസ് വക്കനാംപാടം ശ്രീ.വി.സി മത്തായിയുടെ പക്കൽ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ് മേനാച്ചേരിൽ ഇന്നത്തെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്. അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നൽകുന്നതിൽ മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്. സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത് റവ. ഫാദ൪ ജോൺ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്. അതിനുശേഷം ശ്രീ. ഇ.പി. ഐസക് ഹെഡ്മാസ്റ്റ൪ ആയി. കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്. ഹെഡ്മാസ്റ്റ൪ ശ്രീ. കെ. എ. പൈലിയുടെ കാലത്ത് രജത ജൂബിലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സ്സേജ് നി൪മ്മിക്കുകയും ചെയ്തു. റവ. ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂൾ ഹയ൪ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതും. റവ. ഫാദ൪ സ്റ്റാന്ലി കുന്നേൽ മാനേജരായിരുന്നപ്പോളാണ് പഴയ കെട്ടിടങ്ങൾ എല്ലാം മാറ്റി ഇപ്പോഴുള്ള മനോഹരവും സൌകര്യങ്ങൾ നിറഞ്ഞതുമായ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കറിൽ എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.

 

ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.

നിലവിൽ ഹൈസ്കൂൾ, ഹയർ സെക്കൻററി വിഭാഗങ്ങളിലായി അൻപതോളം ക്ലാസ് മുറികൾ ഹൈടെക് സ്മാർട്ട് റൂമുകളാണ്.

തൊടുപുഴ-ഉടുമ്പന്നൂർ സംസ്ഥാന പാതയോരത്ത് ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഗ്രാമാന്തരീക്ഷത്തിലുള്ള വിദ്യാലയം.

കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസി ദീർഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ.

സ്വയം സമർപ്പിതരായ കർമ്മനിരതരും ത്യാഗസന്നദ്ധരുമായ നൂറോളം അധ്യാപക- അനധ്യാപകർ.

ഓരോവിഷയത്തിനും അതാതു വിഷയങ്ങളിൽ വിദഗ്ദ്ധരായ അധ്യാപകരുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിലൊന്ന്.

കോവിഡ് മാനദണ്ഡങ്ങളുടെ മാതൃകാപരമായ പരിപാലനം.

തുടർച്ചയായി ജില്ലയിലെ മികച്ച രക്ഷാകർതൃസമിതിക്കുള്ള പുരസ്കാരം നേടുന്ന പി.റ്റി.എ. കൂട്ടായ്മ.

ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാലയം. സാമൂഹ്യ സംഘടനകളിലെ പ്രവർത്തനങ്ങളിലൂടെയും, കലാ-കായിക-ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലുള്ള ദേശീയ-സംസ്ഥാന വിജയങ്ങളിലൂടെയും ലഭ്യമാകുന്ന ഗ്രേസ് മാർക്ക് .

സംസ്ഥാന സർക്കാരിൻറെ സഹകരണത്തോടെ 34 സമ്പൂർണ്ണ  ഹൈ - ടെക് ക്ലാസ്  റൂമുകൾ. യു. പി. വിഭാഗത്തിലെ 14 ക്ലാസ്സ്റൂമുകളിലും ഹൈ-ടെക് സജ്ജീകരണം. കൂടാതെ ഹൈ-ടെക് കോൺഫറൻസ് ഹാൾ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ - ഓഫ്ലൈൻ ക്ലാസ്സുകൾ.

UP, HS, HSS വിഭാഗങ്ങൾക്ക്  വെവ്വേറെ സ്മാർട്ട്  കമ്പ്യൂട്ടർ ലാബുകൾ.

വിവിധ ശാസ്ത്ര ശാഖകൾക്കായി ആധുനിക സംവിധാനങ്ങളോടെ വെവ്വേറെ ലാബുകൾ.

പതിനായിരത്തിൽപരം പുസ്തകങ്ങളുമായി HS, HSS വിഭാഗങ്ങൾക്ക് വെവ്വേറെ ലൈബ്രറികൾ.

സ്വതന്ത്രവായനയ്ക്കായി ആനുകാലികങ്ങളും ദിനപത്രങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന വായനാമുറി. കൂടാതെ എല്ലാ ക്ലാസ്മുറികളിലുമായി 60ൽപരം ഇംഗ്ലീഷ്-മലയാളം ദിനപത്രങ്ങൾ.

200 മീറ്റർ ട്രാക്കോടുകൂടിയ പ്രദേശത്തെ ഏറ്റവും വിശാലമായ മൈതാനം. ദിവസേന രാവിലെയും വൈകുന്നേരവും വിദഗ്ദ്ധ കായിക പരിശീലനങ്ങൾ. പുനരുദ്ധാനം ഉടൻ പൂർത്തിയാകുന്ന ഫുട്ബോൾ ഗ്രൌണ്ട്, വോളീബോൾ കോർട്ടുകൾ, ബാഡ്മിൻറൻ കോർട്ടുകൾ, ജംപിംങ് പിറ്റ്സ് , പതിനായിരത്തോളംപേർക്ക് ഇരിക്കാവുന്ന ഗാലറി തുടങ്ങിയ കായികസൌകര്യങ്ങൾ.

 
2022ൽ പുനരുദ്ധാരണം പൂർത്തിയാകുന്ന മൈതാനത്തിൻെറ രേഖാചിത്രം

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് എല്ലാ ദിവസവും യോഗാ പരിശീലനം.

ജൈവ വൈവിധ്യപാർക്ക്, മനോഹരമായ ഉദ്യാനം, ഔഷധസസ്യത്തോട്ടം.

കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും  ഉറപ്പുവരുത്തുന്നതിനായി സ്കൂളും പരിസരവും പൂർണ്ണമായും CCTV ക്യാമറ നിരീക്ഷണത്തിൽ

വിദ്യാർഥികളുടെ ആരോഗ്യപരിപാലനത്തിനും പരിശീലനത്തിനുമായി ഗവൺമെൻറ് നേഴ്സിൻറെ സേവനം.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് സൗകര്യം.

പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി അധികസമയ പരിശീലനം. കൂടാതെ ഒരു സർക്കാർ ട്രെയിനറുടെ മുഴുവൻ സമയ സേവനവും ലഭ്യം.

GK Today: പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി  ദിവസേന ക്വിസ്. മൂന്ന് ടേമിലും മെഗാ ക്വിസ്. വർഷാവസാനം ക്വിസ് ഗ്രാൻഡ് ഫിനാലെ.

എല്ലാ വിദ്യാർത്ഥികൾക്കുമായി പ്രത്യേകം ശീതീകരിച്ച കുടിവെള്ള സംവിധാനം.

Scout  & Guides: ഇടുക്കി ജില്ലയിലെതന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സ്കൗട്ട് &ഗൈഡ്സ് യൂണിറ്റുകൾ.  UP, HS, HSS വിഭാഗങ്ങളിലായി ഏഴ് യൂണിറ്റുകളിലായി 224 അംഗങ്ങൾ. വർഷങ്ങളായി രാഷ്ട്രപതി-രാജ്യപുരസ്കാർ എന്നിവയിൽ ഉന്നതവിജയം.

ARMY - NCC (National Cadet Corps): രാജ്യസ്നേഹം, ഐക്യം, അച്ചടക്കം എന്നിവയോടൊപ്പം ആയുധ-പരേഡ് പരിശീലനങ്ങൾ നല്കി വിദ്യാർഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുന്ന NCC യുടെ 100 അംഗങ്ങളുള്ള  ഒരു ട്രൂപ്പ്.

JRC (Junior Red Cross): ആരോഗ്യപരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും നേതൃത്വപരമായ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടന. 40 അംഗങ്ങളുള്ള യൂണിറ്റ്.

SPC (Student Police Cadets):  രാജ്യസ്നേഹം, നിയമബോധം, വ്യക്തിത്വവികാസം, പ്രകൃതി സ്നേഹം,കായികക്ഷമത, അച്ചടക്കം തുടങ്ങിയവയുടെ  പരിശീലനത്തിനായി നാല് പ്ലെറ്റൂണുകളിലായി  88  കേഡറ്റുകളുള്ള   യൂണിറ്റ്.

Little KITEs IT Club: സംസ്ഥാന സർക്കാരിൻറെ ഹൈ-ടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സാങ്കേതിക പരിശീലനം ലഭിച്ച വിദ്യാർഥികളുടെ കൂട്ടായ്മ. 40 അംഗങ്ങൾ വീതമുള്ള 3 യൂണിറ്റുകൾ. ആനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സൈബർ സുരക്ഷ, ഭാഷാ കമ്പ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം.

NSS (National Service Scheme): വിദ്യാർഥികളിൽ സേവന സന്നദ്ധതാ മനോഭാവവും മൂല്യബോധവും വളർത്താൻ NSS Unit.

ഇതോടൊപ്പം മുഴുവൻ സമയപ്രവർത്തനങ്ങളുമായി ലീഗൽ ലിറ്ററസി, വിദ്യാരംഗം, സൗഹൃദക്ലബ്, ലൈഫ്സ്കിൽസ് ക്ലബ് തുടങ്ങി 20 ഓളം ക്ലബുകൾ.

നേട്ടങ്ങൾ

2018-2019

CURRICULAR ACHIEVEMENTS

Full Mark        :         2019 മാർച്ചിലെ  +2 പരീക്ഷയ്ക്ക്  1 വിദ്യാർഥിക്ക് മുഴുവൻ മാർക്ക് (1200ൽ 1200) നേടി.

Full A+ :         2019 മാർച്ചിൽ നടന്ന പൊതുപരീക്ഷകളിൽ SSLCക്ക് 46 കുട്ടികൾക്കും +2വിന് 60കുട്ടികൾക്കും Full A+. സംസ്ഥാനതലത്തിൽ 7-ാം സ്ഥാനം.

                  ജില്ലയിലെ ഏറ്റവും കൂടുതൽ Full A+ നേടിയ പൊതുവിദ്യാലയങ്ങളിലൊന്ന്.

USS     :         7-ാം ക്ലാസ്സിലെ സംസ്ഥാനതല മത്സര പരീക്ഷയായ USS സ്കോളർഷിപ്പ് 8 വിജയികൾ.

NuMATS         :         ഗണിത വിജ്ഞാന സ്കോളർഷിപ്പ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി റാങ്ക് നേടി.

CO-CURRICULAR ACHIEVEMENTS

Social Science Fair        : സംസ്ഥാനതലത്തിൽ HS വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ്. 3 ഇനങ്ങളിലായി 5 കുട്ടികൾക്ക്

A ഗ്രേഡ്. ജില്ലാ, ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. കൂടാതെ അധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ A ഗ്രേഡ്.

Science Fair :സംസ്ഥാനതലത്തിൽ 2 വിദ്യാർഥികൾക്ക് Aഗ്രേഡ്. ജില്ലാതലത്തിൽ  ഒരിനത്തിന് ഫസ്റ്റ് Aഗ്രേഡ്.

കൂടാതെ  7  വിദ്യാർഥികൾക്ക് Aഗ്രേഡ്. ഉപജില്ലാതലത്തിൽ HSS,HS വിഭാഗങ്ങൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.

Work Experience Fair: സംസ്ഥാനതലത്തിൽ HSവിഭാഗം 3-ാം സ്ഥാനം നേടി. 8 ഇനങ്ങളിലായി 8 വിദ്യാർഥികൾക്ക് Aഗ്രേഡ്.

ജില്ലാതലത്തിൽ 20 ഇനങ്ങളിലായി 14 ഫസ്റ്റ്, 2 സെക്കൻറ്,  16 A ഗ്രേഡ്. ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ്. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.

Maths Fair:സബ് ജില്ലാ ഗണിത ശാസ്ത്രമേളയിൽ  HS വിഭാഗത്തിൽ 3-ാം സ്ഥാനവും HSS വിഭാഗത്തിൽ

1-ാം സ്ഥാനവും നേടി. സംസ്ഥാനതലമത്സരത്തിൽ HS വിഭാഗത്തിൽ ഒരു കുട്ടിയും HS

വിഭാഗത്തിൽ രണ്ട് കുട്ടികളും Aഗ്രേഡ് നേടി. യു.പി. വിഭാഗത്തിന് റണ്ണേഴ്സ് അപ്പ്.

IT Fair:സബ് ജില്ലാതല ഐ ടി മേളയിൽ  HS വിഭാഗത്തിന് ഫസ്റ്റ് ഓവറോൾ.

SPORTS

Aquatics        : ഉപജില്ലാ, ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്. 8 കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പങ്കാളിത്തം.

Athletics :ഉപജില്ലയിൽ ഓവറോൾ തേർഡ്. ഒരു കുട്ടി സംസ്ഥാനതലത്തിൽ പങ്കെടുത്തു.

Games : ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.

Football: ജൂനിയർ പെൺകുട്ടികളുടെ ടീം ജില്ലാതലത്തിൽ ഫസ്റ്റ്. സംസ്ഥാനതലത്തിൽ പങ്കാളിത്തം. സീനിയർ ആൺകുട്ടി

കൾക്ക് ഉപജില്ലയിൽ ഫസ്റ്റ്. ജൂനിയർ ആൺകുട്ടികൾക്ക് സെക്കൻറ്. മൂന്ന് ആൺകുട്ടികൾ ജില്ലാതലത്തിൽ

പങ്കെടുത്ത് ഫസ്റ്റ് നേടി. റിലയൻസ് സോണൽ മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ ആൺകുട്ടികൾക്ക് വിജയം.

Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി.

Kho-Kho       : ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു.

Sepak-Takrew (Kick Volley): ജില്ലാതലത്തിൽ പെൺകുട്ടികൾ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി.

സംസ്ഥാനതലത്തിൽ പെൺകുട്ടികളുടെ ടീമും ഒരാൺകുട്ടിയും  പങ്കെടുത്തു.

Cricket: സംസ്ഥാനതലത്തിൽ ഒരു പെൺകുട്ടി പങ്കെടുത്തു.

Boxing: സംസ്ഥാനതലത്തിൽ 3 ആൺ കുട്ടികൾ പങ്കെടുത്ത് ഗോൾഡ്, ബ്രോൺസ് മെഡലുകൾ നേടി.

വടംവലി : ജില്ലയിൽ മൂന്നാം സ്ഥാനം, സംസ്ഥാനതല ക്യാമ്പിലേക്ക് ഒരാൾക്ക് സെലക്ഷൻ.

Power Lifting: ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.

ARTS

         Kalolsavam    :   സംസ്ഥാനതലത്തിൽ രണ്ടിനത്തിന് Aഗ്രേഡ്. ജില്ലാതലത്തിൽ 3 ഇനങ്ങൾക്ക് A ഗ്രേഡ്. ഉപജില്ലാ തലത്തിൽ 15 ഇനങ്ങൾക്ക് A ഗ്രേഡ്.

SOME NOTABLE CREDITS:

M T S E         :         മാത്സ് ടാലൻറ് സേർച്ച് എക്സാമിന്  HS, HSS വിഭാഗങ്ങളിൽ ജില്ലയിൽ 1-ാം സ്ഥാനം. 

J R C  :         സംസ്ഥാനത്തെ JRC  ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം.

NCC    :         NCC നാഷ്ണൽ ക്യാമ്പിലേക്ക് 2 കുട്ടികൾക്ക് സെലക്ഷൻ, സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ

സിൽവർ മെഡൽ.

Little KITEs    :        സംസ്ഥാനക്യാമ്പിലേക്ക്  ഒരു  വിദ്യാർഥിക്ക്  സെലക്ഷൻ.

NMMS           :         24000രൂപയുടെ ദേശീയ സ്കോളർഷിപ്പിന് 3 വിദ്യാർഥികൾ  അർഹരായി.

INDIA SKILLS 2020    :        സംസ്ഥാനതലത്തിൽ ഒരു വിദ്യാർഥി ഒരു ലക്ഷം രൂപാ സമ്മാനവും സ്വർണ്ണ മെഡലും ദേശീയ

മത്സരത്തിന് അർഹതയും നേടി.


2016-2017

സബ് ജില്ലാതലത്തിൽ എച്ച് എസ് വിഭാഗത്തിന് സയൻസിലും സോഷ്യൽസയൻസിലും ഗണിതശാസ്ത്രത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും ഐറ്റിമേളയിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

യു പി വിഭാഗത്തിൽ സയൻസ്,സോഷ്യൽസയൻസ്,എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്രത്തിൽ രണ്ടാം സ്ഥാനവും യുവജനോത്സവത്തിൽ അഞ്ചാം സ്ഥാനവും കായികമേളയിൽ മൂന്നാം സ്ഥാനവും

ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.

വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്കൃത കലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.

സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയൻസ് നാടകത്തിൽ നല്ല നടനുള്ള അവാർഡ് അമൽ ജോൺ റോങ്കാ കരസ്ഥമാക്കി.

ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.

സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.

ഗൈഡ് വിഭാഗത്തിൽ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചൽ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയിൽ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു.


      

OUR STAFF

പാഠ്യേതര പ്രവർത്തനങ്ങൾ

    • സ്കൗട്ട് & ഗൈഡ്സ്
    • സ്റ്റുഡൻറ് പൊലീസ് കേഡറ്റ്സ് (SPC)
    • നാഷ്ണൽ കേഡറ്റ് കോപ്സ് (NCC)
    • ജൂനിയർ റെഡ് ക്രോസ് (JRC)
    • ലിറ്റിൽ കൈറ്റ്സ്
    • വിദ്യാരംഗം കലാ സാഹിത്യ വേദി
    • ക്ലബ്ബ് പ്രവർത്തനങ്ങൾ
    • ജി.കെ. റ്റുഡേ

മാനേജ്മെന്റ്

കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.

ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്.

വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ . മാത്യു മുണ്ടയ്ക്കൽ ആണ്.

മുൻ പ്രധാനാദ്ധ്യാപകർ

1.പി ഒ തോമസ്

2.എ ചാണ്ടി പാറയില്

3.എ ജെ മാത്യു ആലക്കാപ്പിള്ളിൽ

4.വി കെ ജോസഫ് വള്ളമറ്റം

5.കെ ജെ ജോസഫ് കളപ്പുരയ്ക്കൽ

6.പി എ വർക്കി പാറത്താഴം

7.പി ഒ കുഞ്ഞാക്കോ പാടത്തിൽ

8.സി വി വർഗീസ് ചെമ്പരത്തി

9.ഡി ദേവസ്യ പറയന്നിലം

10.ഫാ.ജോൺ മമ്പിള്ളിൽ

11.ഇ പി ഐസക്

12.സി വി വർഗീസ് ചെമ്പരത്തി

14.കെ എ പൈലി

15.പി എ ഉതുപ്പ്

16.പി ജെ അവിര

17.മാത്യു പി തോമസ്

18.എം എം ചാക്കോ

19.എൻ എ ജെയിംസ്

20.വർഗീസ് സി പീറ്റർ

21.കെ കെ മൈക്കിൾ

22.ജോസഫ് ജോൺ

23. ജോയിക്കുട്ടി ജോസഫ്

മുൻ മാനേജർമാർ

1. ഫാ. പൗലോസ് വക്കനാംപാടം

2. ഫാ. വർഗ്ഗീസ് നമ്പ്യാപറമ്പിൽ

3. ഫാ. കുര്യാക്കോസ് കണ്ടത്തിൽ

4. ഫാ. ജോസഫ് മേനാച്ചേരിൽ

5. ഫാ. പാറയിൽ ഔസേഫ്

6. ഫാ. ജോസഫ് മാവുങ്കൽ

7. ഫാ. ജോസഫ് നമ്പ്യാപറമ്പിൽ

8. ഫാ. ജോൺ പുത്തൻങ്കരി

9. ഫാ. കുര്യാക്കോസ് വടക്കംചേരി

10. ഫാ.മാത്യു മാതേക്കൽ

11. ഫാ.നെടുമ്പുറം

12. ഫാ. വർഗ്ഗീസ് മണിക്കാട്ട്

13. ഫാ. ജോർജ് പിട്ടാപ്പിള്ളിൽ

14. ഫാ. ജോർജ് കാരക്കുന്നേൽ

15. ഫാ. പോൾ വഴുതലക്കാട്ട്

16. ഫാ. തോമസ് പീച്ചാട്ട്

17. ഫാ. മാത്യു മഞ്ചേരി

18. ഫാ. ജോസഫ് തുടിയൻപ്ലാക്കൽ

19. ഫാ. ജോർജ് കുന്നംകോട്ട്

20. ഫാ. തോമസ് കപ്യാരുമല

21. ഫാ. ജോസ് പീച്ചാട്ട്

22. ഫാ. അഗസ്റ്റിൻ നന്തളത്ത്

23. ഫാ. സ്റ്റാൻലി കുന്നേൽ

24. ഫാ. തോമസ് കുഴിഞ്ഞാലിൽ

25. ഫാ. ജോൺ ഇലഞ്ഞേടത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ. ക്രിസ്റ്റഫ൪ എബ്രഹാം - ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪ [ഐ.ആ൪.എസ്]

2. ശ്രീ. സുധീ൪ എസ് നായ൪ - സീനിയ൪ സയിന്റിസ്റ്റ് [ഐഎസ്ആ൪ഓ]

3. ശ്രീമതി ട്രീസാമ്മ ആ൯ഡ്രൂസ് - സംസ്ഥാന സ്കുൾ കായിക മേളയിൽ സ്വ൪ണ്ണ മെഡൽ ജേതാവ്

4. ശ്രീ. ഈനോസ് പി.റ്റി - ഐഎഎസ് പൊതുഭരണ സെക്രട്ടറി

5. ശ്രീ. അഗസ്ററി൯ പള്ളിക്കുന്നേൽ -വോളിബോൾ പ്ലെയ൪ - [ആലുവ എഫ്. എ. സി. റ്റി.)

6. ശ്രീമതി മരീന ജോ൪ജ് -എസ് എസ് എൽ സി പരീക്ഷയിൽ ഒന്നാം സ്ഥാനം

7.  ഡോ. ദിലീപ് ജോർജ് - കോ-ഫൌണ്ടർ, വൈകാരിയസ് റോബോറ്റിക്സ് , സാൻഫ്രാൻസിസ്കോ [1]

വഴികാട്ടി

{{#multimaps: 9.9191668,76.77855| width=600px | zoom=13 }} | { |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൊടുപുഴ ഉടുമ്പന്നൂർ റൂട്ടിൽ തൊടുപുഴ നഗരത്തിൽ ‍ നിന്നും 11 കി.മി അകലെ സ്ഥിതി ചെയ്യുന്നു.
  • പ്രശാന്തസുന്ദരമായ കരിമണ്ണൂർ ഗ്രാമത്തിൽ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.