"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
[[പ്രമാണം:FB IMG 1576255505733.jpg|ലഘുചിത്രം|പഴയ കെട്ടിടം ]]
[[പ്രമാണം:FB IMG 1576255505733.jpg|ലഘുചിത്രം|പഴയ കെട്ടിടം ]]
                                               2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.
                                               2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.
=='''ഉയർച്ച''' ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്ന ഈ വിദ്യാലയം  ആദ്യഘട്ടം പ്രവേശനം കഴിഞ്ഞപ്പോൾ പുതിയ അധ്യയനവർഷത്തേക്ക‌് ഇതുവരെ പുതുതായി ചേർന്നത‌് 205 പേർ. ഒന്നാം ക്ലാസിലേക്ക് മാത്രം 103 കുട്ടികളാണ‌് ചേർന്നത‌്. പ്രീ പ്രൈമറിയിലേക്ക് 102 പേരും. ഏപ്രിൽ ആദ്യവാരം നടന്ന പ്രവേശനമേളയിലാണ് കുട്ടികളുടെ ഈ വർധന. ഈ മാസം അവസാന വാരം നടക്കുന്ന രണ്ടാംഘട്ട പ്രവേശനത്തിൽ  കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയ അധികൃതർ.
കിഴക്കൻ മലയോര മേഖലയായ കരുവാരക്കുണ്ടിലെ ഈ സർക്കാർ പ്രൈമറി സ്കൂളിന‌് 100 വയസ്സ് പൂർത്തിയാകുകയാണ‌്. 1921ൽ സ്ഥാപിതമായ വിദ്യാലയം 2013-–-14 അധ്യയനവർഷംവരെ പരിമിതികളുടെയും പ്രയാസങ്ങളുടെയും നടുവിലായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വാടകക്കെട്ടിടങ്ങളിലും മറ്റുമായി ഒമ്പതര പതിറ്റാണ്ട് നിലനിന്ന വിദ്യാലയത്തിന് കുറഞ്ഞ കാലത്തുണ്ടായ മാറ്റം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. ജനകീയ ഇടപെടലിന്റെ ഭാഗമായി 90 സെന്റ് സ്ഥലം വാങ്ങിയെടുത്തു.
എസ‌്എസ‌്എ, എംഎൽഎ ഫണ്ട്, ഗ്രാമ പഞ്ചായത്ത് എന്നീ ഏജൻസികളിൽനിന്നായി 20 ക്ലാസ് മുറികൾ അനുവദിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെട്ടതിന്റെ ഭാഗമായി അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 2008-ൽ 380 കുട്ടികളാണ്  ഉണ്ടായിരുന്നത്. 2018--19 വർഷം അത് 653 ആയി. തസ്തികാ നിർണയത്തിന്റെ ഭാഗമായി മൂന്ന് അധ്യാപകരെ നിയമിക്കാനും അനുമതി ലഭിച്ചു.
പഠന, -പഠനാനുബന്ധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തുതന്നെ ഏറെ ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ വിദ്യാലയത്തിന‌്. സ്റ്റുഡന്റ് ടീച്ചർ, അമ്മ ടീച്ചർ, മോണിങ് എസ‌്ആർജി, കുട്ടിയോടൊപ്പം, സർഗവേള, പ്രതിഭാ കേന്ദ്രം, സർഗ വിദ്യാലയം എന്നിവയാണ് വേറിട്ട പ്രവർത്തനങ്ങൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് റൂം വൈദ്യുതീകരണം, പെയിന്റിങ്‌, ഗാർഡൻ നിർമാണം, ലൈബ്രറി വികസനം എന്നിവയിൽ രാഷ്ട്രീയ സംഘടനകൾ, സന്നദ്ധ സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ ജനകീയ ഇടപെടലും ശ്രദ്ധേയമാണ്.
കഴിഞ്ഞ എൽഎസ‌്എസ‌് പരീക്ഷയിൽ 23 കുട്ടികൾ നേടിയ റെക്കോഡ് വിജയം  വിദ്യാലയത്തിന്റെ മികവിന്റെ വലിയ തെളിവാണ്. ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ച വിദ്യാലയങ്ങളിലൊന്നാണ് തരിശ് ഗവ. എൽപി സ്‌കൂൾ. .


=='''''2019-20 വർഷത്തെ കുട്ടികളുടെ എണ്ണം'''''==
=='''''2019-20 വർഷത്തെ കുട്ടികളുടെ എണ്ണം'''''==
"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്