സഹായം Reading Problems? Click here

ജി.എൽ.പി.എസ് തരിശ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷാഭേദങ്ങൾ

ഇച്ചാതരം -ഈ വർഷം

സ്വന്തരവ് - ബുദ്ധിമുട്ട്

ത്വൈര്യകേട് - സ്വൈര്യ കേട്

നാടൻ കളികൾ

കുട്ടികൾക്കിടയിൽ പ്രചാരത്തിലുള്ള നാടൻ കളികളാണ്

കൊത്തം കല്ല്

തൊട്ടുകളി

തലപ്പന്ത് കളി

നൂറ്റാം കോല്

കണ്ണുപൊത്തിക്കളി

കള്ളനും പോലീസും

കുട്ടിയും കോലും

ലോക നാട്ടറിവ് ദിനം

ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്. ലോക നാട്ടറിവ് ദിനത്തിൽ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ശേഖരണവും പ്രദർശനവും നടത്തി. പഴയകാലത്തെ ധാരാളം ഉപകരണങ്ങൾ  ഇവിടെ നിന്നും ശേഖരിക്കാൻ കഴിഞ്ഞു.

പുതിയ തലമുറകൾ ഇതുവരെ കണ്ടിട്ടില്ലാത്ത പണ്ടുപയോഗിച്ചിരുന്ന പല വസ്തുക്കളും പരിചയപ്പെട്ടു.

പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങളും വിളക്കുകളും പെട്രോമാക്സ്, കോളാമ്പി, കിണ്ടി, ആട്ടവിളക്ക്, സംഗീത ഉപകരണങ്ങൾ, ഗ്രാമഫോൺ എന്നിവയെല്ലാം പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഇവയെക്കുറിച്ചെല്ലാം ചാർട്ടിൽ കുറിപ്പ് എഴുതിയിരുന്നു.

ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ചുളള പ്രദർശനം