ജി.എൽ.പി.എസ് തരിശ്/ദിനാചരണങ്ങൾ
ജൂൺ 5
പരിസ്ഥിതി ദിനം സ്കൂളിൽ മുഴുവൻ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു..
ജൂൺ 19
വായനാദിനം

വായിച്ചാലും വായിച്ചില്ലെങ്കിലും കുഞ്ഞുങ്ങൾ വളർന്ന് കൊണ്ടേയിരിക്കും, വായനയുടെ വളർച്ചയും അതോടൊപ്പം ഉണ്ടാവട്ടെ... തരിശ് NUK ലൈബ്രറിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വായനാ പക്ഷാചരണത്തിൽ തരിശ് സ്കൂളിലെ LKG മുതൽ നാലാം തരം വരെയുള്ള കുട്ടികൾക്കായി ഒരുക്കിയ പുസ്തകപ്രദർശനം. തരിശ് സ്കൂളിൽ 15 നാളുകളിൽ വായനയുടെ പുതു ലോകം വസന്തമാക്കി മാറ്റാൻ ഒട്ടേറെ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട് സ്പെഷ്യൽ സർഗവേള നടന്നു, പുസ്തക പ്രദർശനം, ക്ലാസ്സ് ലൈബ്രറി, കുടിക്കവിതാലാപനം,ക്വിസ്സ് ,വായനാ മത്സരം എന്നിവയും നടത്തി.
ബഷീർ ദിനം
ജൂലൈ 5
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ നാടകം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം,,കഥാപാത്രങ്ങളുടെ അവതരണം എന്നിവ നടത്തി..എല്ലാ കുട്ടികളും പതിപ്പ് തയ്യാറാക്കി


ജൂലൈ 21 'ചാന്ദ്രദിനം ചാന്ദ്രദിനത്തിൽ റോക്കറ്റിൻ്റെ മാതൃകയുണ്ടാക്കി.. ബഹിരാകാശ യാത്രികരെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ചു.. ക്വിസ് നടത്തി

ഓഗസ്റ്റ് 6 'ഹിരോഷിമാ ദിനം യുദ്ധ വിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കി.. പ്രത്യേക അസംബ്ലി നടത്തി
ഓഗസ്റ്റ് 15 സ്വാത ന്ത്ര ദിനം


സ്വതന്ത്ര ദിനത്തിൽ എല്ലാ വർഷവും മിഠായിയും പായസവും വിതരണം ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ നടത്തുന്നു. രക്ഷിതാക്കളും പി ടി എ, എം ടി എ ക്കാരും പങ്കെടുക്കുന്നു
സെപ്റ്റംബർ 5
അധ്യാപക ദിനം സ്റ്റുഡൻറ് ടീച്ചർമാർക്ക് പ്രത്യേക ബാഡ്ജ് നൽകി ആദരിച്ചു..കുട്ടികൾ അധ്യാപകർക്ക് വേണ്ടി ആശംസാ കാർഡുകൾ നൽകുകയും പ്രത്യേക പൂക്കളം ഒരുക്കുകയും ചെയ്തു..
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂൾ പരിസരം ശുചിയാക്കി
നവംബർ1
കേരളാപിറവി പ്രത്യേക സർഗ്ഗവേള നടത്തി നവംബർ 12 പക്ഷി നിരീക്ഷണ ദിനം


ക്വിസ്,പക്ഷി നിരീക്ഷണം,ചിത്രം കാണിച്ച് എത്ര പക്ഷികളുടെപേരറീയാം എന്നിവ നടത്തി
നവംബർ14 ശിശുദിനം ശിശുദിനറാലി,പ്രത്യേക സർഗ്ഗവേള,ക്വിസ്,എന്നിവ നടത്തി.

ലോക അറബിക് ദിനം
ലോക അറബിക് ദിനത്തിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകളും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി.സമ്മാനങ്ങളും നൽകി.
