ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

കുട്ടികൾ അഥ്യാപകരോടൊപ്പം കൃഷി പരിപാലിക്കുന്നു

പരിസ്ഥിതി ക്ലബ്ബ് ഷീന ജിൽസ്  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആഗസ്റ്റ് 14 ന് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഗിരീഷ് സുഫൈറ എന്നിവർ ആശംസകൾ നൽകി.പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പക്ഷി നിരീക്ഷണ ദിനം, ,പരിസ്ഥിതി ദിനം എന്നിവയാണ് ആചരിച്ചത്.സ്കൂളിaലെ കുട്ടികൾക്ക് ജൈവ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിലെ ടെറസിന് മുകളിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറികൾ നട്ടു. അതിൽ നിന്നും ലഭിച്ച വിളവ് സ്കൂളിന്റെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.


കുരുന്നില, അവധിക്കാലത്തെ കുട്ടി കൃഷി
കുരുന്നിലയുടെ ഉദ്ഘാടനം

അവധിക്കാലത്ത് പച്ചക്കറികൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ താല്പര്യമുള്ള കുട്ടികൾക്ക് വിത്തു വിതരണം നടത്തുകയും കൃഷിയുടെ ഓരോ ഘട്ടവും ടീച്ചേഴ്സിനെ അറിയിക്കാനുള്ള സംവിധാനവും ഉണ്ടാക്കി. കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഒരു മീറ്റിംഗ് നടത്തുകയും കൃഷിയെ പറ്റി കുട്ടികൾക്കുള്ള സംശയം ദുരീകരിക്കുകയും ചെയ്തു.


ജികെ ക്ലബ്ബ്

ഒന്നു മുതൽ നാലു വരെ ക്ലാസിൽ ജികെ ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഒരു ദിനം ഒരു അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇതുകൂടാതെ ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട ക്വിസ്സും നൽകുന്നു. മൂന്ന് നാല് ക്ലാസ്സുകളിൽ ജികെ ക്ലബ്ബിന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയും അതിൽ കൂടുതൽ ചോദ്യങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ വൺഡേ ജികെ എല്ലാ ക്ലാസ് ഗ്രൂപ്പിലും നൽകുന്നു. ജികെ ക്ലബ്ബിന്റെ പ്രവർത്തനം മൂലം ലൈബ്രറി ക്വിസ്സിൽ താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ഇതേ സ്കൂളിലെ കുട്ടികൾക്ക് ആണ് കിട്ടിയത്.


ഇംഗ്ലീഷ് ക്ലബ്ബ്

സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചയും ബുധനാഴ്ച ഇംഗ്ലീഷ് ഡേ ആചരിക്കുന്നു. അന്നത്തെ അസംബ്ലിയും ഇംഗ്ലീഷിൽ ആയിരിക്കും. കൂടാതെ കുട്ടികൾക്ക് വേർഡ് ചാമ്പ്യൻ മത്സരം നടത്തുന്നു . ഈ മത്സരത്തിൽ ഏതെങ്കിലും ഒരു തീം നല്കുകയും ആ തീമും ആയി ബന്ധപ്പെട്ട പരമാവധി വേർഡ്സ് നൽകുന്ന സമയത്തിനുള്ളിൽ എഴുതുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വാക്കുകൾ തെറ്റുകൂടാതെ എഴുതുന്ന കുട്ടി ക്ലാസിലെ വേർഡ് ചാമ്പ്യൻ ആകുന്നു.കുട്ടികളുടെ ഇംഗ്ലീഷിലെ പദസമ്പത്ത് വർദ്ധിക്കാനാണ് ഇത്തരമൊരു പ്രവർത്തനം നൽകുന്നത്.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മേൽ നോട്ടത്തോടെ സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം എന്നിവ നടത്തി.വാഗൺ ട്രാജഡി ഒരു ഓർമ്മ കുട്ടികൾക്ക് ഒരു ഓർമ്മപ്പെടുത്തൽ ആയി. അതിനോടനുബന്ധിച്ച് നടന്ന വീഡിയോ പ്രദർശനം ആ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഉപകാരപ്രദമായി.

ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗവേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസ് നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.സ്വാതന്ത്ര്യ ദിനത്തിൽ രക്ഷിതാക്കൾക്കായി ഫാമിലി മെഗാ ക്വിസ് നടത്തി.

ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി ക്വിസ്, ഗാന്ധിജിയെ കുറിച്ചുള്ള വീഡിയോ പ്രദർശനം എന്നിവ നടത്തി. ഗാന്ധി സിനിമകൾ എല്ലാ ക്ലാസ് ഗ്രൂപ്പിലും മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിച്ചു.കൂർമ്മാവതാര, ഗാന്ധി, ദി മേക്കിങ് ഓഫ് മഹാത്മാ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.

വാഗൺ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാർഷികം ഏറെ വിപുലമായാണ് സ്കൂളിൽ ആചരിച്ചത്. കുട്ടികളിൽ ഈ ദുരന്തത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന വിധത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസിലും അതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.

സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കുട്ടികളുടെ അഭാവത്തിൽ ഓൺലൈനായി കുട്ടികൾ പങ്കെടുത്തു. സർഗ്ഗ വേളകൾ നടത്തുകയും ക്വിസ്സുകൾ നടത്തുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്തി. ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. ദേശഭക്തി ഗാനം മത്സരങ്ങൾ നടത്തി. എല്ലാ അധ്യാപകരും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് എല്ലാവരും ചേർന്ന് വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകി.

സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്ക് പക്ഷിനിരീക്ഷണ ദിനം പ്രത്യേകപരിപാടികൾ നൽകി. ഓരോ പക്ഷിക്കളെയും കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ കുട്ടികൾ നിരീക്ഷിക്കുകയും  അതിൽ നിന്നും ക്വിസ് മത്സരം നടത്തുകയും ചെയ്തു. അതേദിവസം പരുന്താട്ടം പ്രദർശിപ്പിക്കുകയും ചെയ്തു.

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരീക്ഷണ മേള സംഘടിപ്പിക്കുകയും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികളും ശാസ്ത്ര പതിപ്പ് തയ്യാറാക്കി. ശാസ്ത്രജ്ഞന്മാരും ആയി ബന്ധപ്പെട്ട ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു.