ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 222: വരി 222:


=നേട്ടങ്ങൾ=
=നേട്ടങ്ങൾ=
*'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർ
*2021 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിൽ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ.
*2021 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി നിഹാര ജെ.കെ എന്ന മിടുക്കി സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ചു
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ.
"നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്.
*കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ
*കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
* സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം
* സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം



22:25, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2480125
ഇമെയിൽgmhssvenganoor125@gmail.com
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
എച്ച് എസ് എസ് കോഡ്01152
യുഡൈസ് കോഡ്32140200403
വിക്കിഡാറ്റQ64037071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെങ്ങാനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ992
പെൺകുട്ടികൾ704
ആകെ വിദ്യാർത്ഥികൾ1696
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ139
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ടി എസ്
പ്രധാന അദ്ധ്യാപികസുഖി ഡി ഒ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ പി
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ കൃഷ്ണ
അവസാനം തിരുത്തിയത്
27-01-202244050
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തലസ്ഥാന നഗരിയുടെ പൊൻതൂവലായ് മാറുന്ന അന്താരാഷ്ട്ര തുറമുഖ പട്ടണമായ വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാഅയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ[1] ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽവെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വേലുപ്പിള്ള നാട്ടാശാൻ എന്ന സുമനസ്സ് 1885 – ൽ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സംഭാവനയായി നൽകിയതാണ് ഈ വിദ്യാലയം. അന്ന് വെങ്ങാനൂർ പേരയിൽ തറവാട്ടിൽ വേലുപ്പിള്ള എന്ന നിലത്തെഴുത്താശാന്റെ നേത‍ൃത‌്വത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. ഈ കുടിപള്ളിക്കൂടം മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം, ശിപായി പിള്ള എന്നറിപ്പെടുന്ന ഗോവിന്ദപ്പിള്ള 1920 – ൽ സർക്കാരിന് കൈമാറി. 1941-ൽ സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ വി. ആർ. പരമേശ്വര പിളള ആയിരുന്നു ആദ്യത്തെ ഹെഡ്‌മാസ്റ്റർ. അംബുക്കുട്ടിയമ്മ ആയിരുന്നു യു പി വിഭാഗത്തിലെ ആദ്യത്തെ വിദ്യാർത്ഥി. 1981-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.1994-ൽ മോഡൽ സ്ക്കൂളായി അംഗീകരിക്കപ്പെട്ടു. 2004-ഹയർസെക്കന്ററി വിഭാഗം സ്ഥാപിതമായി. 2011 മുതൽ പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.

വിദ്യാലയചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെങ്ങാനൂർ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെങ്ങാനൂർ ചരിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകനാടിന്റെ നാൾവഴിയിലൂടെ

ഭൗതികസൗകര്യങ്ങൾ

'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിവരെ 48 ക്ലാസ്സുകൾ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹൈസ്ക്കൂൾ - ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഹൈസ്ക്കൂളിന് 16 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 16 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 4ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി‍‍, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം 3 കമ്പ്യൂട്ടർ ലാബുകളും 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത കളിസ്ഥലവും ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. ബി എസ് എൻ എൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ മൂന്ന് മിനി സ്കൂൾ ബസുകൾ സ്വന്തമായുണ്ട്.
സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഭരണപരമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ. ഔദ്യോഗികമായി കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ് സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 നാൻസൻ എച്ച് 1981-84
2 സൂസന്ന ഡേവിഡ് ലീ 1984-87
3 സുരേന്ദ്രൻ.പി. 987-91
4 പ്രഭാകരൻ.കെ.കെ. 1991-95
5 അംബികദാസൻ നാടാർ 1995-98
6 ശ്യാമളകുമാരി.ആർ. 1998-2000
7 സതികുമാരി.എസ്. 2000-02
8 രാമകൃഷ്​ണൻ നായർ.എം. 2002-06
9 ശാന്തകുമാരി, 2006-09
10 വസന്തകുമാരി.ടി.ആർ 2009-14
11 ലീല.കെ. 2014-15
12 സതി കുമാരി.കെ.ഇ 2015-15
13 കല,ബി.കെ 2015-2021
14 സുഖി ഡി ഒ 2021- ...

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 പുരുഷോത്തമൻ 15/02/2006
2 ഉഷ ജോർജ് 26/11/2010
3 സന്തോഷ് രാജ് എൻ കെ 04/05/2011
4 റാണി എൻ ഡി 07/07/2018
5 ബീന ടി എസ് 03/06/2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ജഡ്ജ്.ശ്രീ.ഹരിഹരൻ
2 ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
3 അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്.
4 വിമിൻ എം വിൻസെന്റ്, ലിംക റെക്കോഡ് ജേതാവ്

പ്രശസ്തരായ അധ്യാപകർ

ക്രമ നമ്പർ പേര്
1 ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്
2 ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ് *

നേട്ടങ്ങൾ

  • 'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർ
  • 2021 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിൽ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ.
  • 2021 മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി നിഹാര ജെ.കെ എന്ന മിടുക്കി സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ചു

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. "നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീം (എൻ എം എം എസ്)" പരീക്ഷയിൽ തുടർച്ചയായി നാലാം വർഷവും സാന്നിധ്യമറിയിച്ച് ഗവ മോഡൽ എച്ച് എസ് എസ്.

  • കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ
  • കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
  • സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു

സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ നേടി.

  • ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം* വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാതലത്തിൽ തിരുവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ് ലഭിച്ചത്.

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ചിത്രശാല

ഹൈടെക് സ്കൂൾ

കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ   പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 17 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം. ഇവിടത്തെ ഹൈടെക്ക് സംവിധാനം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്കാദമിക മാസ്റ്റർ പ്ലാൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന നമ്മൾ ശാസ്ത്ര,വിവരസാങ്കേതിക വിദ്യ എന്നിവയിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളും ആ നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും മറ്റ് രാജ്യങ്ങളോടൊപ്പം കിടപിടിക്കാൻ തക്ക പ്രാപ്തി നേടിക്കഴിഞ്ഞു. ആയതിനാൽ ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കൈകോർത്തുകൊണ്ട് ഗവ :മോഡൽ ഹയർ സെക്കന്ററി സ്കൂൾ മുന്നോട്ട് വയ്ക്കുന്ന മാസ്റ്റർ പ്ലാൻ ഉദ്ഘാടനം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവ്വഹിച്ചു. .

സാരഥികൾ

ഭരണ സാരഥികൾ......................... അധ്യാപകർ........................ ഔദ്യോഗിക സാരഥികൾ...........
വെങ്ങാനൂർ ഒാഫീസ് വാർഡ് മെമ്പർ - മിനി വേണുഗോപാൽ പ്രീ പ്രൈമറി ഹെഡ്‌മിസ്ട്രസ് - ബി കെ കല
വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് - ശ്രീകല ലോവർ പ്രൈമറി പ്രിൻസിപ്പൽ - എൻ ഡി റാ​ണി
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ - ഷീലാ ഭദ്രൻ അപ്പർ പ്രൈമറി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ - ലത കുമാരി ഹൈസ്ക്കൂൾ
കോവളം നിയോജക മണ്ഡലം എം എൽ എ -എം വിൻസൻറ് ഹയർ സെക്കന്ററി
തിരുവനന്തപുരം എം പി - ശശി തരൂർ അനധ്യാപകർ

പി ടി എ

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'

പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംരക്ഷണസമിതി

സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല സംരക്ഷണസമിതിയാണ് നമ്മുടെ സ്കൂളിലുള്ളത്.മുൻ ഹെഡ്മാസ്റ്ററായിരുന്ന പ്രഭാകരൻസാറിന്റെ നേതൃത്വത്തിലാ​ണ് പ്രവർത്തനം.

സ്കോളർഷിപ്പ്

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
  • വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.


{{#multimaps: 8.40166,77.01267| width=100% | zoom=8 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ


  1. സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ