ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 188: വരി 188:
* ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2018-19-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
* ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2018-19-ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം
[[പ്രമാണം:44050 19 7 1.jpg|thumb|ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:44050 19 7 1.jpg|thumb|ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.]]
<big><big>'''ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം-തിരുവനന്തപുരം'''</big></big> <br />
<p align="justify">പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം*  വെങ്ങാനൂർ ഗവൺമെൻറ്  മോഡൽ ഹയർ സെക്കൻഡറി സ്കൂൾ  കരസ്ഥമാക്കി.  ജില്ലാതലത്തിൽ തിരുവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ്  ലഭിച്ചത്.</p>
<p align="justify">പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം*  വെങ്ങാനൂർ ഗവൺമെൻറ്  മോഡൽ ഹയർ സെക്കൻഡറി സ്കൂൾ  കരസ്ഥമാക്കി.  ജില്ലാതലത്തിൽ തിരുവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ്  ലഭിച്ചത്.</p>



20:34, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2480125
ഇമെയിൽgmhssvenganoor125@gmail.com
കോഡുകൾ
സ്കൂൾ കോഡ്44050 (സമേതം)
എച്ച് എസ് എസ് കോഡ്01152
യുഡൈസ് കോഡ്32140200403
വിക്കിഡാറ്റQ64037071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെങ്ങാനൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ992
പെൺകുട്ടികൾ704
ആകെ വിദ്യാർത്ഥികൾ1696
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ139
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ241
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന ടി എസ്
പ്രധാന അദ്ധ്യാപികസുഖി ഡി ഒ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ പി
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ കൃഷ്ണ
അവസാനം തിരുത്തിയത്
16-01-202244050
ക്ലബ്ബുകൾ
പ്രോജക്ടുകൾ





അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തിൽ തിരുവിതാംകൂർ ചരിത്രമുറങ്ങുന്ന മാർത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാഅയ്യൻകാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂർ[1] ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറിസ്കൂൾ വെങ്ങാനൂർ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ലോക്കിൽവെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വെങ്ങാനൂർ ഡിവിഷനിലും കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് ഗവ.മോഡൽഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് സ്ക്കൂളിന്റെ സ്ഥാനം.

ചരിത്രം

1885-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ൽ‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ൽ അപ്പർ‍ പ്രൈമറിസ്ക്കൂളായും ഉയർന്നു. 1981ൽ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട്. 1994ൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ പ്രവർത്തനമികവുപരിഗണിച്ച് മോഡൽ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടർ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയർസെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളർച്ചയിൽ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എൽഎ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാർ, എം എൽ എമാരായിരുന്ന എൻ.ശക്തൻ, ജോർജ് മസ്ക്രിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂർ ഭാസ്കരൻ, കെ.ശ്രീകുമാർ, എസ്.വിദ്യാധരൻ, കെ.മോഹനൻ സ്പോൺസറിംഗ് കമ്മിറ്റി കൺവീനർ പരേതനായ കൊച്ചുക്യഷ്ണൻനായർ, 18വർഷം പി.ടി.എ. പ്രസിഡന്റായിരുന്ന ആർ ചന്ദ്രശേഖരൻ നായർ, മുൻ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രൻ, സുകുമാരൻ നായർ,എ.രാജയ്യൻ, ജയചന്ദ്രൻ, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാൻസൻ, പി.സുരേന്ദ്രൻ‍, കെ.കെ.പ്രഭാകരൻ എ.അംബികദാസൻ നാടാർ, സൂസന്ന ഡേവിഡ്, എസ്.ശ്യാമളകുമാരി, എസ്.സതികുമാരി, എൻ രാമക്യഷ്ണൻ നായർ, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എൻ സുശീലൻ എൻ രാധാക്യഷ്ണൻ നായർ പി.മോഹനൻ‍‍‍‍‍‍‍‍‍ എന്നിവർ എന്നും ഓർമ്മിക്കപ്പെടണം.വിദ്യാലയചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെങ്ങാനൂർ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെങ്ങാനൂർ ചരിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകനാടിന്റെ നാൾവഴിയിലൂടെ

ഭൗതികസൗകര്യങ്ങൾ

'ഒരേക്കർ തൊണ്ണൂറ് സെൻറ് ഭൂമിയിലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാർ, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിലെ 14 ക്ലാസ് മുറികളീൽ 13 എണ്ണവും ഹൈടെക് ക്ലാസ്സ് മുറികളാണ്. ഒരു ഡിവിഷൻ ഈ വർഷം അനുവദിച്ചതാണ്. യു പി വിഭാഗത്തിനു 15 ക്ലാസ് മുറികളും എൽ പി വിഭാഗത്തിനു 1൦ ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഉണ്ട്. പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി പ്രത്യേകം 3 കമ്പ്യൂട്ടർ ലാബുകളും 4 സയൻസ് ലാബുകളും ഉണ്ട്. മീറ്റിംഗുകൾ നടത്താനായി ഒരു ഹാളും 2 സ്മാർട്ട് ക്ലാസ്സ്മുറികളും ഒരുവിശാലമല്ലാത്ത കളിസ്ഥലവും ചെറിയ ഒരു സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂൾ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറ ഹയർ സെക്കണ്ടറി വിഭാഗത്തിനുണ്ട്. റെയിൽ ടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ രണ്ടു മിനി സ്കൂൾ ബസുകൾ ഉണ്ട്.
സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ജിജി പി സതീഷ്-10 ഇ

നേർക്കാഴ്ച

കേരളത്തിൽ 2020 ജൂൺ ഒന്നാം തീയതി ആരംഭിച്ച ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ജീവിത അനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും ഉൾക്കൊള്ളിച്ചുകൊണ്ട് നേർക്കാഴ്ച എന്ന ചിത്രരചനാ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കംകുറിച്ചു. വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ധാരാളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇതിലേയ്ക്കായി ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് മികച്ചവ സ്കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചു.
കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.........
നേർക്കാഴ്ച


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 നാൻസൻ എച്ച്
2 സൂസന്ന ഡേവിഡ് ലീ
3 സുരേന്ദ്രൻ.പി.
4 പ്രഭാകരൻ.കെ.കെ.
5 അംബികദാസൻ നാടാർ
6 ശ്യാമളകുമാരി.ആർ.
7 സതികുമാരി.എസ്.
8 രാമകൃഷ്​ണൻ നായർ.എം.
9 ശാന്തകുമാരി,
10 വസന്തകുമാരി.ടി.ആർ
11 ലീല.കെ.
12 സതി കുമാരി.കെ.ഇ
13 കല,ബി.കെ
14 സുഖി ഡി ഒ

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1
2
3

നേട്ടങ്ങൾ

  • സ്കൂൾ വിക്കി അവാർഡ്-2018 -സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സ്കൂൾ വിക്കി പുരസ്കാരം പ്രഥമാധ്യാപിക ശ്രീമതി ബികെ കല ഏറ്റുവാങ്ങുന്നു

സംസ്ഥാനത്ത്‌ ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ 2018 ൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ നേടി.

  • ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19-ജില്ലാതലത്തിൽ രണ്ടാം സ്ഥാനം-തിരുവനന്തപുരം
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങുന്നു.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം* വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാതലത്തിൽ തിരുവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ് ലഭിച്ചത്.

ഹൈടെക് സ്കൂൾ

കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ   പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 17 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേ‌ോഗിച്ചാണ് അധ്യാപനം. ഇവിടത്തെ ഹൈടെക്ക് സംവിധാനം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


അക്കാദമിക മാസ്റ്റർ പ്ലാൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന നമ്മൾ ശാസ്ത്ര,വിവരസാങ്കേതിക വിദ്യ എന്നിവയിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളും ആ നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും മറ്റ് രാജ്യങ്ങളോടൊപ്പം കിടപിടിക്കാൻ തക്ക പ്രാപ്തി നേടിക്കഴിഞ്ഞു. ആയതിനാൽ ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കൈകോർത്തുകൊണ്ട് ഗവ :മോഡൽ ഹയർ സെക്കന്ററി സ്കൂൾ മുന്നോട്ട് വയ്ക്കുന്ന മാസ്റ്റർ പ്ലാൻ ഉദ്ഘാടനം കോവളം എം എൽ എ ശ്രീ എം വിൻസന്റ് നിർവ്വഹിച്ചു. ഇതിൽ നിന്ന് 2018-19 വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചി കഴിഞ്ഞു.

എസ് എം എസ് അലേർട്ട്

ഒരു സ്ക്കൂളിന്റെ ചിട്ടയായ പ്രവർത്തനത്തിന് ഏറ്റവും ആവശ്യം വേണ്ടത് അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള വിവര വിനിമയമാണ്‌. അതിനാൽതന്നെ രക്ഷകർത്താക്കളെ വിവരങ്ങൾ അറിയിക്കാൻ സ്കൂളിൽ എസ് എം എസ് അലേർട്ട് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

അടൽ ടിങ്കറിംഗ് ലാബ്

യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (എെ.എെ.എം)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.

സാരഥികൾ

ഹെഡ്‌മിസ്ട്രസ്
പ്രിൻസിപ്പൽ
പി ടി എ പ്രസിഡന്റ്
പഞ്ചായത്ത് പ്രസിഡന്റ്
ഭരണ സാരഥികൾ......................... അധ്യാപകർ........................ ഔദ്യോഗിക സാരഥികൾ...........
വെങ്ങാനൂർ ഒാഫീസ് വാർഡ് മെമ്പർ - മിനി വേണുഗോപാൽ പ്രീ പ്രൈമറി ഹെഡ്‌മിസ്ട്രസ് - ബി കെ കല
വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് - ശ്രീകല ലോവർ പ്രൈമറി പ്രിൻസിപ്പൽ - എൻ ഡി റാ​ണി
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ - ഷീലാ ഭദ്രൻ അപ്പർ പ്രൈമറി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ - ലത കുമാരി ഹൈസ്ക്കൂൾ
കോവളം നിയോജക മണ്ഡലം എം എൽ എ -എം വിൻസൻറ് ഹയർ സെക്കന്ററി
തിരുവനന്തപുരം എം പി - ശശി തരൂർ അനധ്യാപകർ

പി ടി എ

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ മോഡൽ എച്ച് എസ് എസിന്റെ മുതൽക്കൂട്ടാണ്. ശ്രീ.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'

പി ടി എ സമിതിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംരക്ഷണസമിതി

സ്കൂളിന്റെ എല്ലാ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല സംരക്ഷണസമിതിയാണ് നമ്മുടെ സ്കൂളിലുള്ളത്.മുൻ ഹെഡ്മാസ്റ്ററായിരുന്ന പ്രഭാകരൻസാറിന്റെ നേതൃത്വത്തിലാ​ണ് പ്രവർത്തനം.

മാനേജ്‌മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ബീ ആർ സി യുടെ പരിധിയിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശ്നോത്തരി

സ്കൂളിലെ വിവിധ ക്ലബുകൾ ദിവസവും പ്രശ്നോത്തരി നടത്തി വരുന്നു. ഹൈസ്കൂൾ ഓഫീസിനു മുന്നിലുള്ള പെട്ടിയിൽ ഉത്തരം എഴുതി നിക്ഷേപിക്കണം. ഓരോ ദിവസവും ഓരോ ക്ലബിനാണ് ചുമതല നൽകിയിട്ടുള്ളത്. ഓരോ ദിവസത്തേയും വിജയിയെ തൊട്ടടുത്ത ദിവസം ഇടവേളയിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു.

സ്കോളർഷിപ്പ്

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു.എൽ എസ് എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകന്നു.


മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ അധ്യാപകർ

  • 1981-84 -നാൻസൻ എച്ച്
  • 1984-87 -സൂസന്ന ഡേവിഡ് ലീ
  • 1987-91 -സുരേന്ദ്രൻ.പി.
  • 1991-95 -പ്രഭാകരൻ.കെ.കെ.
  • 1995-98 -അംബികദാസൻ നാടാർ
  • 1998-2000 -ശ്യാമളകുമാരി.ആർ.
  • 2000-02 -സതികുമാരി.എസ്.
  • 2002-06 -രാമകൃഷ്​ണൻ നായർ.എം. .
  • 2006-09 -ശാന്തകുമാരി,
  • 2009-14 -വസന്തകുമാരി.ടി.ആർ
  • 2014-15 -ലീല.കെ.
  • 2015-15 -സതി കുമാരി,കെ.ഇ
  • 2015- -കല,ബി.കെ. *
  • ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എൻ ജി സി, ചെന്നൈ.
  • ഡോ.ശ്രീനാഥ്.എസ്.പി, (2008)
  • ഡോ.അർജുൻ.എസ്.(2008)
  • അമൃത. (2008),സീരിയൽ ആർട്ടിസ്റ്റ്.
  • ജോളി എെറിൻ ജി(2005), അസിസ്റ്റന്റ് പ്രൊഫസർ, തു‍ഞ്ചൻ സ്മാരക ഗവ.കോളേജ്, തിരൂർ.
  • ഡോ.ബിനീഷ് (2005)
  • ഡോ.പ്രിൻസി ലാലി.,ആയുർവേദം
  • ഡോ.ജിൻസി.
  • കിഷോർ.(2000), കൂടംകുളം
  • ഇന്ദുകുമാർ.ജെ.എസ്(ജയ്ഹിന്ദ് ടി വി.)
  • ജഡ്ജ്.ശ്രീ.ഹരിഹരൻ *
  • ശ്രീ. മുല്ലൂർ സുരേന്ദ്രൻ, ദേശീയ അധ്യാപക പുരസ്കാര ജേതാവ്
  • ശ്രീ. അംബികദാസൻ നാടാർ, ദേശീയ അധ്യാപക പുരസ്കാര ജേതാവ് *




വഴികാട്ടി

തിരുവനന്തപുരത്തു നിന്നും സ്കൂളിലെത്തേണ്ട റൂട്ട് മാപ്
തിരുവനന്തപുരത്തു നിന്നുള്ള ദൂരം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയായി വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.
  • വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ ചാവടിനട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു.


{{#multimaps: 8.40166,77.01267| width=100% | zoom=8 }} ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

ചിത്രശാല

ചിത്രശാല 2019-20

ചിത്രശാല 2018-19

ചിത്രശാല 2017-18

  1. സാമൂഹ്യ പരിഷ്ക്കർത്താവും അവശജനോദ്ധാരകനും ആയ മഹാനായ ശ്രീ. അയ്യങ്കാളി ജന്മം കൊണ്ട നാടാണ് വെങ്ങാനൂർ