തിരുവനന്തപുരം[1] ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്[2] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്.വിശദമായി വായിക്കുക
ഭൗതികസൗകര്യങ്ങൾ
നഗര മധ്യത്തിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ വിപുലമായ നിരവധി കെട്ടിടങ്ങളാൽ സമ്പന്നമാണ്.
മൂന്നു നിലകളായി പ്രവർത്തിക്കുന്ന എസ് എസ് എ ബിൽഡിംഗ്