ഗാന്ധി ദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിദർശൻ

ഗാന്ധിജി തലമുറകളുടെ വെളിച്ചമാണ് .വരും തലമുറകളിലേക്കും ആ വെളിച്ചം പകരേണ്ടത് നമ്മുടെ കർത്തവ്യമാണ് .കുട്ടികളാണ് തലമുറകളുടെ പിതാക്കൾ .അവരിലൂടെ ഈ വെളിച്ചം കൈമാറ്റം ചെയ്യാനുള്ള ഒരു തീവ്രയത്ന പരിപാടിയാണ് ഗാന്ധിദർശൻ .കേരളത്തിൽ ഈ പരിപാടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരളം ഗാന്ധി സ്മാരക നിധിയും ,നിധിയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയൻ തോട്ടു ,റിസർച്ച് ആൻഡ് ആക്ഷനും ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത് ..ഗാന്ധിയൻ ആദർശങ്ങളിൽ ഊന്നിക്കൊണ്ടുള്ള വ്യക്തിത്വ വികാസത്തിനും മാതൃക പൗരത്വ പരിശീലനത്തിനും മാർഗ്ഗ ദർശനം നൽകുകയാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം .

2023-24 ലെ ഗാന്ധിദർശൻ ക്ലബ്ബ് ഉത്ഘാടനം ആഗസ്റ്റ് 11 വെള്ളിയാഴ്ച ബഹുമാനപ്പെട്ട AEO ഗോപകുമാർ നിർവഹിച്ചു. ഉത്ഘാടന ദിവസം ഗാന്ധിദർശൻ ക്ലബ്ബ് അംഗങ്ങൾ മുൻകൂട്ടി നിർമ്മിച്ച സ്വദേശി ലോഷന്റെ പ്രദർശനം സംഘടിപ്പിച്ചു. സ്വദേശി ലോഷൻ ഏറ്റ് വാങ്ങി AEO പ്രദർശനം ഉദ്ഘാടനം ചെയ്തു. നിർമ്മിച്ച ലോഷനുകൾ സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി.



സോപ്പ് നിർമ്മാണം

                                  കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് അളവറ്റ സംഭാവന നല്കാൻ കഴിയുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതി എന്ന നിലയിൽ അദ്ധ്യാപകരുടേയും രക്ഷകര്താക്കളുടെയും പ്രശംസ പിടിച്ചു  പറ്റിയിട്ടുണ്ട് .
"https://schoolwiki.in/index.php?title=ഗാന്ധി_ദർശൻ&oldid=2241762" എന്ന താളിൽനിന്ന് ശേഖരിച്ചത്