സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്.

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്.
വിലാസം
CHADAN BROTHERS HIGHER SECONDARY SCHOOL VALLIKUNNU
,
വള്ളിക്കുന്ന് പി.ഒ.
,
673314
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ0494 2470201
ഇമെയിൽcbhsvallikunnu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19068 (സമേതം)
എച്ച് എസ് എസ് കോഡ്11049
യുഡൈസ് കോഡ്32051200318
വിക്കിഡാറ്റQ64567604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കുന്ന്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ891
പെൺകുട്ടികൾ889
ആകെ വിദ്യാർത്ഥികൾ1780
അദ്ധ്യാപകർ59
ഹയർസെക്കന്ററി
ആൺകുട്ടികൾ265
പെൺകുട്ടികൾ358
ആകെ വിദ്യാർത്ഥികൾ623
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണാനന്ദൻ ചാമപറമ്പിൽ
പ്രധാന അദ്ധ്യാപകൻരമേശൻ ടി തയ്യിൽ
പി.ടി.എ. പ്രസിഡണ്ട്സുരേന്ദ്രൻ പനോളി
എം.പി.ടി.എ. പ്രസിഡണ്ട്സജിത പി
അവസാനം തിരുത്തിയത്
14-03-202219068-wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വള്ളിക്കുന്ന് ഗ്രാമത്തിൽ മലപ്പുറം - കോഴിക്കോട് ''ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976 ജൂൺ മാസത്തിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എട്ടാം ക്ലാസിൽ 217 കുട്ടികളുമായി തുടങ്ങിയ ആദ്യ ഹൈസ്കൂൾ ബാച്ച് 5 ക്ലാസ് മുറികളുമായി തുടങ്ങി. പ്രഗൽഭരായ 8 അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു ആദ്യ ക്ലാസ്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. എ.പി.ബാലകൃഷ്ണൻ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. എം.വേലായുധൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ.1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 59 അദ്ധ്യാപകരും, 7 അദ്ധ്യാപകേതര ജീവനക്കാരും,ഹയർ സെക്കണ്ടറി വിഭാഗത്തിൽ 25 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 891 ആൺകുട്ടികളും 889 പെൺകുട്ടികളും ഉൾ പ്പെടെ 1780 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 265 ആൺകുട്ടികളും 358 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് കൂടാതെ രണ്ട് വോളിബാൾ ഗ്രൗണ്ടുകളും വിശാലമായ ക്യാമ്പസും ഈ വീദ്യാലയത്തിന്റെ പ്രത്യേകതയാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർലാബ് ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിലെ 8,9,10 ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഇരിക്കുവാൻ സൗകര്യമുള്ള മൾ‌‌‌ട്ടീമീഡിയ തിയ്യേറ്റർ.

എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യവും, വിവരസാങ്കേതിക രംഗങ്ങളിൽ കുട്ടികളുടെ വൈഭവം കണ്ടെത്തി അവരെ ആ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിൽ രാജ്യത്തിന് തന്നെ മുതൽ കൂട്ടാവുന്ന പ്രതിഭകളെ സൃഷഅടിക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുകയും ഇതിൻെറ ഭാഗമായി യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ് സ്കൂളിൽ സ്ഥാപിച്ചു, സ്കൂൾ എഫ്. എം, ലിറ്റിൽ കൈറ്റ്സ്, സ്കൗഡ് & ഗൈഡ്സ് ഓഫീസുകൾ, കാമ്പസിനുള്ളിൽ തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണത്തിനുള്ള സ്കൂൾ കാൻറീൻ, ക്ലീൻ കാമ്പസിൻെറ ഭാഗമായി എല്ലാ ഭാഗങ്ങളിലും മെറ്റാലിക് വെസ്റ്റ് ബോക്സുകൾ, എഴുതി കഴിഞ്ഞ പേനകൾ നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും മെറ്റാലിക് പേൻ ബോക്സ്, ഡിജിറ്റൽ നോട്ടീസ് ബോർഡ്, ക്ലാസ് റൂം ലൈബ്രറി, റീഡിംഗ് റൂം, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ഐ.ഇ.ഡി. റിസോഴ്സ് റൂം, വാട്ടർ പ്യൂരിഫയർ എന്നിവയും കൂടാതെ അതി വിശാലമായ സ്കൂൾ ഗ്രൗഡും ഞങ്ങളുടെ വിദ്യാലയത്തിൻെറ സൗകര്യങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിടുണ്ട്. കുട്ടികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിൻെറ പരിസരപ്രദേശത്തേയ്ക്ക് പി.റ്റി. എയുടെയും മാനേജ്മെൻെറിൻെയും മേൽനോട്ടത്തിൽ സ്കൂൾ ബസ് സർവീസ് നടത്തുന്നുണ്ട്. സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. എ.പി. ബാലകൃഷ്ണൻ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിൻെറ വികസനത്തിനും, അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും, ശാരീരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിൻെറ വി‍ജയടിസ്ഥാനം. എല്ലാ ക്ലാസ് മുറികൾ ഹൈടെക് ആകുന്നതിനും, സ്കൂൾ ഗ്രൗഡ് ഒരു മിനിസ്റ്റേഡിയമാക്കി മാറ്റിയതിനും മാനേജ്മെൻറ് വഹിച്ചപങ്ക് പ്രശംസനീയമാണ്. മാനേജരുടെ വാക്കുകൾ

പി.ടി.എ.

ചന്ദൻ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പേരന്റ്സ് ആൻഡ് ടീച്ചേഴ്സ് അസോസിയേഷൻ (പി.ടി.എ.) എല്ലാ വിദ്യാർത്ഥികളുടെയും ക്ഷേമം ഉറപ്പാക്കുന്നു. സ്ഥാപനത്തിൽ ചേരുന്ന ഒരു വിദ്യാർത്ഥിയുടെ എല്ലാ രക്ഷിതാക്കളും സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്കൊപ്പം പി.ടി.എ.യിൽ അംഗങ്ങളാണ്. രക്ഷിതാക്കൾക്ക് അടുത്ത ബന്ധം സ്ഥാപിക്കാനും അവരുടെ കുട്ടിയെയും സ്കൂളിനെയും സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാനും കഴിയുന്നതിനാൽ പി.ടി.എ. യുടെ പ്രവർത്തനങ്ങൾ പ്രധാനമാണ്. നിങ്ങളുടെ കുട്ടിയുടെ പുരോഗതിയെക്കുറിച്ചും സ്കൂളിലെ പ്രവർത്തനങ്ങളെക്കുറിച്ചും പി.ടി.എ. നിങ്ങളെ അറിയിക്കും. പാഠ്യപദ്ധതിയോടുള്ള മികച്ച സമീപനത്തിനുള്ള കുട്ടികളുടെ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനത്തിന്റെ ശരിയായ സ്വാംശീകരണം സാധ്യമാക്കുന്നതിനും അസോസിയേഷനിൽ സജീവമായ പങ്കുവഹിക്കാൻ രക്ഷിതാക്കൾ അഭ്യർത്ഥിക്കുന്നു. ഓരോ രക്ഷിതാക്കൾക്കും അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം പി.ടി.എ. പ്രാപ്തമാക്കുന്നു. ഈ കൂട്ടായ്മയിൽ ഉൾപ്പെട്ടതിനാൽ സ്കൂളിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിൽ അവരും പങ്കാളികളാകും.

പി.ടി.എ. അംഗങ്ങൾ

മുൻ പി.ടി.എ. അംഗങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ:

സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ്:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ര.ന. പേര് മേഖല
1 ആബൂബക്കർ. എം. ഇന്ത്യൻ വോളിബാൾ ടീം.
2 അബൂബക്കർ പുഴക്കലകത്ത് അത് ലറ്റ് ഇന്ത്യൻ ടീം
3 പ്രദീപ് കുമാർ ഇ ഐ. എഫ്. എസ് - പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ
4 ആതിര കേരള ബാസ്ക്കറ്റ് ബോൾ
5 അബ്ദുൾ അസീസ്  പി ഇന്ത്യൻ റെയിൽവേ - കാലിക്കറ്റ് റെയിൽവേ സ്റ്റേഷൻ ഡയറക്ടർ
6 സുലൈമാൻ പി സ്ഥാപകൻ, സി.എം.ഡി. - ഹൈലൈറ്റ്  ബിൽഡേഴ്സ്
7 വിനോദ് കുമാർ റിട്ട. മാനേജർ , എസ്.ബി.ഐ.
8 ഡോ: മുരളിധരൻ വി പി ഇ.എൻ.ടി.
9 ഡോ: നന്ദകുമാർ വി പി ഇ.എൻ.ടി.
10 ഗിരീഷ് എം.ടി. വോളി ബോൾ, കേരള സ്റ്റേറ്റ് റൂറൽ ടീം

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അധിക വിവരങ്ങൾ

വിജയഭേരി | മലയാളതിളക്കം | പൂർവ്വ വിദ്യാർത്ഥി സംഗമം | റിലീഫ് കമ്മറ്റി | അക്ഷരവൃക്ഷം | തിരികെ വിദ്യാലയത്തിലേക്ക്

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാൻഡ് (മൊഫ്യൂസിൽ)  നിന്നും ബസ് / ടാക്സി മാർഗം എത്താം (പതിനേഴ് കിലോമീറ്റർ)
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (പതിനാറ് കിലോമീറ്റർ)
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് ബസ് / ടാക്സി മാർഗം എത്താം (പന്ത്രണ്ട് കിലോമീറ്റർ)
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ആറ് കിലോമീറ്റർ)
  • പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (എട്ട് കിലോമീറ്റർ)
  • പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (എട്ട് കിലോമീറ്റർ)
  • തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ഇരുപത്തിനാല് കിലോമീറ്റർ)
  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ഇരുപത്തിമൂന്ന് കിലോമീറ്റർ)
  • ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം ( ഏഴ് കിലോമീറ്റർ)
  • ഫറോക്ക് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (ഏഴ് കിലോമീറ്റർ)
  • കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (മൂന്ന് കിലോമീറ്റർ)
  • വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ടാക്സി മാർഗം എത്താം (മൂന്ന് കിലോമീറ്റർ)
  • കോഴിക്കോട് - പരപ്പനങ്ങാടി റോഡിൽ (കോട്ടക്കടവ് വഴി) അത്താണിക്കൽ ജംഗ്ഷനിൽ നിന്നും ബസ് / ടാക്സി /നടന്ന് എത്താം (ഒരു കിലോമീറ്റർ)

{{#multimaps:11.12682,75.84688 | width=1024px | zoom=18 }}

  • ഹൈസ്കൂൾ വിഭാഗം ഫോൺ : 0494 2470201 , ഇമെയിൽ : cbhsvallikunnu@gmail.com
  • ഹയർ സെക്കന്ററി വിഭാഗം ഫോൺ : 0494 2470203, ഇമെയിൽ : 11049@gmail.com