കലോത്സവം

2019 -20 അധ്യയന വർഷം സ്കൂൾ കലോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1 ദിവസങ്ങളിലായി നടന്നു. 2020 ൽ റിട്ടയർ ചെയ്യുന്ന ശ്രീ. ജെറി ടോം, ശ്രീമതി. ഗിരിജാകുമാരി , ശ്രീമതി. സാലമ്മ എന്നീ അധ്യാപകർ സംയുക്തമായാണ് കലാമേള ഉദ്ഘാടനം ചെയ്തത്. കലാമേളയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. അസീസ് അരിമ്പ്രത്തൊടി അധ്യക്ഷനായിരുന്നു. ഉദ്ഘാടനാനന്തരം ഭിന്നശേഷി വിഭാഗം സിനിമാ- ഗാന ചിത്ര രംഗങ്ങളിൽ പ്രതിഭ തെളിയിച്ച 5 കുട്ടികൾക്ക് ഉപഹാരം നൽകുകയുണ്ടായി. ഈ വിദ്യാർത്ഥികളുടെ കലാപരിപാടികളും അവതരിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും കലാമേള ശ്രദ്ധേയമായി. പരിപാടികൾക്ക് ശേഷം മുഴുവൻ കുട്ടികളുടേയും ഡാൻസ് പ്രോഗ്രാമോടു കൂടിയാണ് കലാമേളയ്ക്ക് തിരശീല വീണത്.

ആർട്‌സ് ക്ലബ്ബ്

 
 
 
 
 
 

പ്രവൃത്തിപരിചയ ക്ലബ്

 
 
 
 
 
 
 
 
 

2019-20

2019 - 2020 വർഷത്തിൽ സബ് ജില്ലാ പ്രവൃത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ മൽസരങ്ങളിലും പങ്കെടുത്തിരുന്നു. സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഷഫ്ന അസി. ഒൻപതാം ക്ലാസ് - പാവ നിർമ്മാണം - നിരഞ്ജൻ - ഒൻപതാം ക്ലാസ് ബഡ്ഡിങ്ങ്, ലെയറിങ്ങ്, ക്രാഫ്റ്റിങ്ങ് എന്നീ ഇനങ്ങളിൽ പങ്കെടുത്ത് എ. ഗ്രേഡ് നേടി

2017-18

2017-18 വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ സബ് ജില്ല മത്സരങ്ങളിൽ നിന്നും 7കുട്ടികൾ ജില്ല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി

സംസ്‌ഥാനതല മത്സരത്തിൽ പങ്കെടുത്ത അഭിനന്ദന. എ. പി. ഡോൾമേക്കിങ് മൂന്നാം സ്‌ഥാനവും എ ഗ്രേഡും നേടി.

ആതിര. എo മരത്തിൽ കൊത്തുപണി എ ഗ്രേഡ് നേടി

ഹയർ സെക്കന്ററി തലത്തിൽ സംസ്‌ഥാന മത്സരത്തിൽ അഭിജയ്. എ. പി. ഇലക്ട്രോണിക്സിൽ രണ്ടാം സ്‌ഥാനവും എ ഗ്രേഡും നേടി.

ക്ലബ്‌ പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറക്കുന്നതിനു വേണ്ടി പേപ്പർ പേന നിർമാണം നടത്തി