സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സയൻസ് ക്ലബ്ബ്
2022-23
2022-23 വർഷത്തെ ശാസ്ത്ര ക്ലബ് രൂപീകരണം ജൂൺ ആദ്യവാരത്തിൽത്തന്നെ നടന്നു. ക്ലബിന്റെ സ്ക്കൂളിലെ ആദ്യ പ്രവർത്തനം സ്ക്കൂളിൽ ക്ലാസ് തലത്തിൽ ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ വയ്ച്ച് സ്ക്കൂൾ തല മത്സരം സംഘടിപ്പിച്ചു.ചന്ദ്രദിനത്തിൽ സ്ക്കൂൾ തല മത്സരം നടത്തി വിജയിച്ചത് തീർത്ഥ എ പി, ശിവന്യ എന്നി വിദ്യാർത്ഥികൾ.വിദ്യാർത്ഥികളുമായി കണ്ടാൽ കാടുj സന്ദർശിച്ചു. സബ്ജില്ലയിൽ still model ന് മൂന്നാം സ്ഥാനവും ലഭിച്ചു. സയൻസ് മാഗസിൻ ഒന്നാം സ്ഥാനംലഭിച്ചു.ടീച്ചേഴ്സ് പ്രൊജക്റ്റിന് ശ്രീഷ്മ ഒന്നാം സ്ഥാനവും, കുട്ടികളുടെ പ്രൊജക്ടിന് നന്ദന, ഹാദിയ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി, ഓസോൺ ദിനത്തിന് ഓസോൺ പാളികളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനായി മൾട്ടിമീഡിയയിൽ ക്ലാസ് സംഘടിപ്പിച്ചു, പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി വ്യക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു
2021-22


ശാസ്ത്ര രംഗം പരപ്പനങ്ങാടി സബ് ജില്ല സയൻസ് പ്രൊജക്ട് രണ്ടാം സമ്മാനം
ശാസ്ത്ര പ്രദർശനം
സ്കൂൾ സയൻസ് ക്ലബ് കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം & പ്ലാനറ്റേറിയവുമായി സംഘടിച്ച് വിദ്യാർത്ഥികൾക്കായി സ്കൂളിൽ വച്ച് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഈ അവസരം പ്രയോജനപ്പെടുത്തി
2020-21
2019-20


2019-20 ൽ നടക്കാനിരിക്കുന്ന ഉപജില്ലാ ശാസ്ത്ര മേളയുടെ മുന്നോടിയായി നടന്ന ഹയർ സെക്കന്ററി സയൻസ് ക്വിസിൽ റോമിയോ പള്ളിക്കര ഒന്നാം സ്ഥാനം, അനശ്വര ടി.ജി. മാത്സ് ക്വിസ് ഒന്നാം സ്ഥാനം, നവീൻ ടാലന്റ് സെർച്ച് എക്സാം , 2-ാം സ്ഥാനം എന്നിങ്ങനെ ജില്ലാതല മേളയിലേക്ക് യോഗ്യത നേടി.
2019 ആഗസ്റ്റ് 1 ന് ബി.ആർ. സി യിൽ വച്ച് പരപ്പനങ്ങാടി ഉപജില്ല ശാസ്ത്ര ക്ലബ്ബ് നടത്തിയ ജ്യോതിശാസ്ത്ര ക്വിസ് മത്സരത്തിൽ സി.ബി.എച്ച്. എസ് എസ് സമ്മാനർഹരായി.ഭാഭ സയൻസ് ക്ലബ് രൂപീകരിച്ചു. ക്വിസ് മത്സരം നടത്തി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു
സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. ഔഷധോദ്യാനം നിർമ്മിച്ചു
ഔഷധോദ്യാനത്തോട് ചേർന്ന് ഒരു മത്സ്യക്കുളം നിർമ്മിച്ചു
പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി അർച്ചന ടീച്ചറുടെ സഹായത്തോടെ വിത്തു പേന, പേപ്പർ ബാഗ് എന്നിവ നിർമ്മിച്ചു
എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം നടത്തി
രക്തദാന ദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
സ്കൂളിൽ എപ്പിഫയ്റ്റ് ഗാർഡൻ നിർമ്മിച്ചു