സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

2021-22

മാതൃഭാഷയെ പ്രോത്സാഹിപ്പിക്കാനും ഉയർത്തിക്കൊണ്ടുവരാനുമായി നടത്തുന്ന  സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . 2021-22 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരികമായ ഓൺലൈൻ ഉദ്ഘാടനം ജൂൺ 19 വായനാ ദിനത്തിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ സന്തോഷ് ഏച്ചിക്കാനം നിർവഹിച്ചു. ചടങ്ങിൽ ആശംസകൾ നേർന്ന് കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണാനന്ദൻ മാസ്റ്ററും ഹെഡ് മിസ്ട്രസ് രമ പാറോലും സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വായനാദിനത്തോടനുബന്ധിച്ച് വായനോത്സവം 2021 എന്ന പരിപാടി പ്രശസ്ത സാഹിത്യകാരൻ ശ്രീ സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത് മാനസിക പിരിമുറക്ക മനുഭവിക്കുന്ന കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. രക്ഷിതാക്കളുടെയും കുട്ടികളുടെയും മത്സര ബുദ്ധിയോടെയുള്ള പരിപാടികൾ വളരെ രസകരമായിരുന്നു.

സബ്ജില്ലാ തല മത്സരത്തിലേക്ക് കവിത, കഥാപാത്രാ ഭിനയം, നാടൻ പാട്ട്, തുടങ്ങി ഒട്ടേറെ ഇനങ്ങൾ തെരഞ്ഞെടുത്തു. സബ്ജില്ലാതലത്തിൽ നിന്നും ജില്ലാതലത്തിലേക്കും സി ബി യുടെ ചുണക്കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.

വിദ്യാരംഗം കലാസാഹിത്യ വേദിയിൽ നൂറോളം കുട്ടികൾ അംഗങ്ങളായി. മാതൃഭാഷയിൽ പരിജ്ഞാനം കുറഞ്ഞ കുട്ടികളെ കണ്ടെത്തി അവരെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി കുട്ടിക്കൂട്ടം പരിപാടി ആരംഭിച്ചു.

കൺവീനർ

കൃഷ്ണപ്രിയ പി

2020-21

2020_2021 അധ്യയന വർഷത്തെ വിദ്യാരംഗം സാഹിത്യക്ലബ് ജൂലൈ ആദ്യവാരം രൂപീകരിച്ചു. പ്രശസ്ത സാഹിത്യകാരൻ അനിൽ വള്ളിക്കുന്ന് ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു. 'കോവിഡ് കാലത്ത് സാഹിത്യ കൃതികൾ എങ്ങനെ മാനസികോല്ലാസം നടത്തുന്നു 'എന്ന ക്ലാസ് അദ്ദേഹം നടത്തി.ഓൺലൈൻ സാഹിത്യമത്സരങ്ങൾ സംഘടിപ്പിച്ചു.

2019-20

2019_20 അധ്യയന വർഷത്തെ വിദ്യാരംഗം സാഹിത്യക്ലബ് ജൂൺ രണ്ടാംവാരം രൂപീകരിച്ചു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് വിവിധ മൽസരങ്ങളും നടത്തി.വിവിധ വാരാചരണങ്ങൾ സംഘടിപ്പിച്ചു.സബ് ജില്ലാതല മൽസരങ്ങളിൽ വിദ്യാർത്ഥികളെപങ്കെടുപ്പിച്ചു.

2018-19

2017-18

2017-18 അധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചു. വിദ്യാർത്ഥികളിൽ സഹിത്യാഭിരുചി വളർത്തി എടുക്കുക എന്നുള്ളതാണ് സാഹിത്യവേദിയുടെ ലക്ഷ്യം. വിദ്യാലയത്തിലെ നിധീഷ്.കെ , നിർമ്മല .കെ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകുന്നു.

വായനാദിനം

സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ജൂൺ 19 ന് ആചരിച്ചു. സഹപാഠികളിൽ വായനാഭിരുചി ഉണ്ടാക്കുന്നതിനായി അംഗങ്ങൾ പുസ്തക പരിചയം നടത്തുകയുണ്ടായി. ഇവ കൂടാതെ സാഹിത്യകാരൻമാരുടെ ജന്മദിനം, മറ്റു ദിനങ്ങൾ എന്നിവ ആചരിക്കുകയുണ്ടായി.

സ്കൂൾ തല സാഹിത്യോത്സവം

കഥ, കവിത, ലേഖനം, ഉപന്യാസം, ചിത്രരചന, വാട്ടർ കളറിംഗ്‌ തുടങ്ങിയ ഇനങ്ങളിലായി സ്കൂൾ തല സാഹിത്യോത്സവം നടത്തുകയും വിജയികളായവരെ സബ്ജില്ലാതല സാഹിത്യേത്സവത്തിൽ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. 10 A ഡിവിഷനിലെ ചാന്ദ്നി എന്ന വിദ്യാർത്ഥി ജില്ലാതല കലോത്സവത്തിൽ പങ്കെടുക്കുകയും ചെയ്തു.

പഠനയാത്ര

പത്താം തരം വിദ്യാർത്ഥികൾക്കായി ഡിസംബർ 5ാം തീയതി കേരള കലാമണ്ഡലം, തൃശ്ശൂർ മ്യൂസിയം, മൃഗശാല എന്നിവിടങ്ങളിലായി പഠനയാത്രയും നടത്തുകയുണ്ടായി. 40 ഓളം വിദ്യാർത്ഥികൾ പഠനയാത്രയിൽ പങ്കെടുത്തു. പത്താംതരം വിദ്യാർത്ഥികൾക്കായി അവരുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കികൊണ്ടുള്ള കഥകളി അരങ്ങേറ്റം നടത്തുകയുണ്ടായി. ഇത് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ആനന്ദകരവുമായി .