സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./മറ്റ്ക്ലബ്ബുകൾ
ഫോറസ്ട്രി ക്ലബ്
ഏകദിന പഠന ക്യാമ്പ്
ഫോറസ്ട്രി ക്ലബ് 2019 നവംബർ 28 വ്യാഴം ചാലിയം ടിമ്പർ ദിപ്പോയി ലേക്ക് ഫോറെസ്റ്ററി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന പഠന ക്യാബ് നടത്തി കോഴിക്കോട് DFO കുട്ടികൾക്ക് ക്ലാസ്സ് നടത്തി
കേരള വനം വന്യജീവി വകുപ്പും സി ബി എച്ച് എസ് . ഫോറസ്ട്രി ക്ലബും സംയുക്തമായി നടത്തിയ ഏകദിന പ്രകൃതി പഠന ക്യാമ്പ് .
നക്ഷത്ര വനം പദ്ധതി തുടങ്ങി.
2021 ജൂലൈ 6 മലപ്പുറം ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ സഹരണത്തോകൂടി സ്കൂളിൽ നക്ഷത്രവനം പദ്ധതി നടപ്പാക്കി മലപ്പുറം അസിസ്റ്റന്റ് റേഞ്ച് ഓഫീസർ ദിവാകരൻ സാർ പ്രിൻസി പ്പിൾ, ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.
വനവൽക്കരണം
സാമൂതിരി രാജാ ട്രസ്റ്റിന്റെ നിറംകൈത കോട്ടയിലെ നൂറ് ഏക്കർ സ്ഥലത്ത് ക്ഷേത്രകമറ്റിയും സി.ബി.എച്ച്.എസ്.എസ് ലെ ഫോറസ്ട്രി ക്ലബ്ബിലെ വിദ്യാർഥികളും നട്ട നിരവധി വ്യക്ഷതൈകൾ ഇന്ന് വളർന്ന് വലിയ മരമായി കഴിഞ്ഞു . ഉൽസവ സമയങ്ങളിൽ നിരവധി മരങ്ങൾ നശിക്കപ്പെടുന്നുണ്ടെങ്കിലും. അവിടങ്ങളിൽ വസിക്കുന്ന കുരങ്ങുകൾക്ക് ഇതൊരനുഗ്രഹമാണ്
എനർജി ക്ലബ്
2021-22
വിദ്യാർത്ഥികളിൽ "ഊർജസംരക്ഷണം ദിനചര്യയുടെ ഭാഗമാക്കുക " എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ ഊർജവകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്റർ എന്ന സ്ഥാപനം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് LP, UP &HS തലങ്ങളിലായി നടത്തി വരുന്ന പദ്ധതിയാണ് സ്മാർട്ട് എനർജി പ്രോഗ്രാം.
കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ആയതിനാൽ, തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്മാർട്ട് എനർജി പ്രോഗ്രാം അധ്യാപക കോർഡിനേറ്റർമാർക്കുള്ള സെൻസിറ്റയിസേഷൻ ക്യാമ്പ് ഓൺലൈനായി സെപ്റ്റംബർ 27 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുകയും സ്കൂളിൽ നടപ്പിലാക്കേണ്ട പദ്ധതികൾ വിശദമാക്കുകയും ചെയ്തുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
സ്കൂൾതല ഊർജോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 10 ന് ഓൺലൈനായി പോസ്റ്റർ നിർമാണം സംഘടിപ്പിക്കുകയും വിജയിയായ ഒരു വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ ജില്ലാതല മത്സരത്തിൽ (ഒക്ടോബർ 27)പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
ഡിസംബർ 5ന് ഉച്ചക്ക് 1:30 ന് തിരുരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന " ആസാദി കാ അമൃത് മഹോത്സവ് "
സംസ്ഥാന /ദേശീയ ചിത്രരചന മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 7 വിദ്യാർത്ഥികൾ പങ്കെടുത്തു. ദേശീയ ഊർജസംരക്ഷണ ദിനമായ ഡിസംബർ 14 ന് വിദ്യാർത്ഥികൾക്കായി ഉപന്യാസരചന മത്സരം സംഘടിപ്പിച്ചു.
പ്രകൃതിയിൽ നിന്നും നമുക്ക് ലഭിച്ച സൗഭാഗ്യങ്ങൾ വരും തലമുറയ്ക്ക് കൂടി കരുതി വക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്
ഇതാണ് നമ്മുടെ എനർജി ക്ലബ് ലക്ഷ്യമിടുന്നതും
2020-21
കോവിഡ് പ്രതികൂല സാഹചര്യത്തിൽ ഓൺലൈൻ മത്സരയിനങ്ങൾ നടത്തുന്നതോടൊപ്പം തന്നെ BEE യുടെ കീഴിൽ തയ്യാറാക്കിയ നാഷണൽ ലെവൽ പെയിന്റിംഗ് മത്സരത്തിലും (5/12/21) വിദ്യാർത്ഥികൾ പങ്കെടുത്തു.
ഭാവി തലമുറ ഊർജ്ജസംരക്ഷണത്തിന്റെ വക്താക്കൾ ആകട്ടെ എന്ന ശുഭ പ്ര തീക്ഷയോടെ....... വൈവിധ്യമാർന്ന പരിപാടികളിലൂടെ വിദ്യാർത്ഥികൾക്ക് അവസരം നൽകിയ സ്മാർട്ട് എനർജി പ്രോഗ്രാം ന് നന്ദി അറിയിക്കുന്നു.
2019-20
കോവിഡ് പ്രതികൂല സാഹചര്യത്തിൽ കാര്യമായ ക്ലബ് പ്രവർത്തനങ്ങൾ ഈ അകാഡമിക വർഷം നടന്നില്ല
2018-19
തുടർന്നുള്ള വർഷങ്ങളിലും മുകളിൽ പറഞ്ഞ പ്രവർത്തനങ്ങൾ ആവർത്തിക്കുന്നതോടൊപ്പം തന്നെ 2018-19 അധ്യയന വർഷത്തിൽ " വീടുകളിൽ പാഴായിപ്പോകുന്ന ഊർജജം " എന്ന വിഷയത്തെ അടിസ്ഥാനമാക്കി സർവേയും നടത്തി.
2016-17
"കുട്ടികളിൽ ഊർജസംരക്ഷണം ദിനചര്യയുടെ ഭാഗമാക്കുക "എന്ന ലക്ഷ്യത്തോടെ കേരളസർക്കാരിന്റെയും കേന്ദ്ര ഊർജമന്ത്രാലയത്തിന്റെയും സഹകരണത്തോടെ എനർജി മാനേജ്മെന്റ് സെന്റർ എന്ന സ്ഥാപനം സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതി യാണ് സ്മാർട്ട് എനർജി പ്രോഗ്രാം . ഊർജ്ജം സംരക്ഷിച്ചു കൊണ്ടുള്ള ജീവിത ശൈലി മുന്നോട്ടു കൊണ്ട് വരേണ്ടത് വിദ്യാർത്ഥികളും, അതിനായി അവരെ പ്രാപ്തരാക്കേണ്ടത് അധ്യാപകരും ആണ്. വിദ്യാർത്ഥികളിലൂടെ മാത്രമേ ഈ ലക്ഷ്യം സമൂഹത്തിലെത്തിക്കാൻ സാധിക്കൂ..
ഇതിനുള്ള മുന്നൊരുക്കമായി ട്ടാണ് സ്കൂളിൽ എനർജി ക്ലബ് രൂപീകരണം നടന്നത്.14/7/17 വെള്ളിയാഴ്ച്ച ഉച്ചക്ക് 1:30 ന് സ്കൂൾ മുൾട്ടിമീഡിയ തിയേറ്ററിൽ വച്ചു എനർജി ക്ലബ് സ്കൂൾ നോടൽ ഓഫീസറായ ഫിസിക്കൽ സയൻസ് വിഭാഗം അധ്യാപിക ശ്രീമതി മഞ്ജു. എം. ന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി രമ പറോൽ ഉൽഘടനം നിർവഹിച്ചു.
ക്ലബ്ബിന് കീഴിൽ നടന്ന പ്രവർത്തനങ്ങൾ
1)ഊർജംസംരക്ഷണ ബോധവത്കരണം സംഘടിപ്പിച്ചു.
2)ഊർജ്ജവാർത്തബോർഡ് സ്ഥാപിച്ചു.
3)സ്കൂൾ തല ഊർജോത്സവം നടത്തി.
4)LED bulb നിർമാണ പരിശീലനം നൽകി.
5)ഊർജസംരക്ഷണ ദിനം (ഡിസംബർ 14) ആചരിച്ചു.
7)ഊർജസംരക്ഷണ റാലി സംഘടിപ്പിച്ചു.
സ്മാർട്ട് എനർജി പ്രോഗ്രാം ന്റെ ജില്ലാ RP യും ട്രെയിനറുമായ ശ്രീ. സാബിർ. P യുടെ നേതൃത്വത്തിലാണ് ഊർജസംരക്ഷണ ബോധവത്കരണവും LED ബൾബ് നിർമാണ പരിശീലനവും നടന്നത്.2016-17 അധ്യയന വർഷത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ ഭാഗമായി മുപ്പത്തിനായിരം രൂപയുടെ ഊർജസംരക്ഷണ ഉപകരണങ്ങൾ ലഭിക്കുകയും ചെയ്തു.
ഹെൽത്ത് ക്ലബ്
2022-23
16-6-22 ന് PHC അത്താണിക്കൽ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി റീന എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ചു ള്ള ബോധവൽക്കരണക്ലാസ്സ് സി ബി എച്ച് എസ്സ് എസ്സി ൽ വച്ച് രക്ഷിതാക്കൾ ക്ക് നൽകി.ഹെഡ് മാസ്റ്റർ ശ്രീ.രമേശൻ ടി തയ്യിൽ, പി ടി എ പ്രസിഡന്റ് ശ്രീ.സുരേന്ദ്രൻ പനോളി എന്നിവരുടെ സാന്നിധ്യവും രക്ഷിതാക്കളുടെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.
17-6-22ന് സി ബി എച്ച് എസ്സ് എസ്സ് വള്ളിക്കുന്നിൽ വെച്ച് നടന്ന വാക്‌സിനേഷൻ ക്യാമ്പിൽ 450കുട്ടികൾക്ക് വാക്‌സിൻ നൽകി.PHC അത്താണിക്കലിൽ നിന്നെത്തിയ മെഡിക്കൽ ടീമിനൊപ്പം അധ്യാപകരായ ഷിനോജ്, ഷിംന, അരുണ, സംഗീത, അർച്ചന, ഷോൺ മാത്യു,അരുൺ. എം, വിഷ്ണു സി. കെ ,ഗിരീഷ്. ഒ എന്നി വരുടെ നേതൃത്വത്തിൽ SPC വിദ്യാർത്ഥികളുടെ സഹകരണവും ചേർന്ന് സമയബന്ധിതമായി വലിയ ഒരു ഉദ്യമം സുഗമമായി നടന്നു
വൃത്തിയും ആരോഗ്യശീലവും
കുട്ടികളിൽ ആരോഗ്യശീലം വളർത്തിയെടുക്കുന്നതിന്ഗ്രൂപ്പുകളായി തിരിഞ്ഞു ക്ലാസും പരിസരവും വൃത്തിയാക്കാറുണ്ട്. ഇതിൽ മികച്ച നിലവാരം പുലർത്തുന്ന ക്ലാസുകൾക്ക് റോളിംഗ് ട്രോഫി നൽകുന്നുണ്ട്. ഇത് കുട്ടികളിൽ മനസികഉല്ലാസത്തിനു പുറമെ ശുചിത്വബോധം വളർത്താൻ സഹായിക്കുന്നു.
കുട്ടികളിൽ നല്ല ആരോഗ്യശീലങ്ങൾ വളർത്തിഎടുക്കുന്നതിന്റെ ഭാഗമായും അതോടൊപ്പം പകർച്ച വ്യാധികൾ തടയുന്നതിനു മായി സ്കൂളിൽ പ്രവേശിക്കുന്ന തിന് മുമ്പ് സോപ്പ്, സാനിറ്റൈസർ, വെള്ളം എന്നിവ ലഭ്യമാക്കി വ്യക്തി ശുചിത്വം ഉറപ്പ് വരുത്തുന്നു.
ആർത്തവകാല ശുചീകരത്തെ കുറിച്ച് പെൺകുട്ടികളെ ബോധവതികളാക്കാൻ കൗൺസിലിംഗ് നൽകാറുണ്ട്.
സാനിറ്ററി നാപ്കിൻ സ്കൂളിൽ ലഭ്യമാണ്. പരിസ്ഥിതി മലിനീകരണം ഉണ്ടാവാത്ത വിധത്തിൽ സംസ്കരിക്കാൻ she -ടോയ്ലറ്റ് ൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികളും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നു.
പരിസ്ഥിതി ബോധം കുട്ടികളിൽ
പരിസ്ഥിതി അവബോധം കുട്ടികളിൽ ഉടലെടുക്കുന്നതിനായി' പരിസ്ഥിതി ദിനം ' ലോക തണ്ണീർതടദിനം 'എന്നിവ ആഘോഷിക്കുന്നു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സാമൂഹ്യ ശാസ്ത്രക്ലബ് മായി ചേർന്ന് വൃക്ഷതൈ നട്ടു.പരിസ്ഥിതി സംരക്ഷണത്തിൽ കണ്ടൽ കാടുകൾ വഹിക്കുന്ന പങ്കിനെ കുറിച്ച് കുട്ടികളെ ബോധവാൻമാരക്കാൻ ഫീൽഡ് trip നടത്തി.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മനുഷ്യൻ എന്ന നിലയിൽ പ്ലാസ്റ്റിക് ഉപയോഗവും അതിന്റെ പ്രത്യാഘാതവും കുറക്കാൻ കഴിയും.അതിനായി പരിസ്ഥിതി സൗഹാർദ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് വർക്ക് എക്സ്പീരിയൻസ് ടീച്ചറുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമാണം, പേപ്പർ ഫയൽ നിർമാണം തുടങ്ങിയപ്രവർത്തനങ്ങൾ നടത്തി.
ചെടികൾ വളർത്താനും പരിചരിക്കാനുമുള്ള ശീലം
കുട്ടികളിൽ നല്ല ശീലം വളർതുന്നതിന്റെ ഭാഗമായും അവരുടെ ചിന്തകൾ വഴിതെറ്റാതിരിക്കാനും ഒഴിവ് സമയങ്ങളിൽ പച്ചക്കറി തോട്ടം, ഔഷധസസ്യങ്ങൾ നാട്ടുവളർത്തൽ പുന്തോട്ടനിർമാണം എന്നിവയിൽ കുട്ടികളുടെ ശ്രദ്ധകേന്ദ്രികരിക്കണം. Noonmeal ക്ലബ്ബു മായി ചേർന്നു നടത്തിയജൈവ വള പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.
ഇന്നത്തെ തലമുറക്ക് അന്യം നിന്ന് കൊണ്ടിരിക്കുന്നഔഷധ സസ്യങ്ങളെ കുറിച്ച് മനസ്സിലാൻ ദശപുഷ്പങ്ങൾ ഉൾകൊള്ളുന്ന വിപുലമായ ഔഷധ തോട്ടം സജ്ജമാക്കിയിട്ടുണ്ട്.
'പരിസ്ഥിതി സൗഹാർദ ക്യാമ്പസ് 'എന്ന ലക്ഷ്യം നടപ്പാക്കുന്നതിനുവേണ്ടി മാലിന്യ ശേഖരണം NSS, SPC ക്ലബ്ബുമായി ചേർന്നു നടപ്പിലാക്കി വരുന്നു. ഉപയോഗം കഴിഞ്ഞ പേനകൾ ഓരോ ക്ലാസ്സ് റൂമിലും സ്‌ഥാപിച്ചിട്ടുള്ള pen ബോക്സിൽ നിക്ഷേപിക്കുകയും സ്കൂൾ തലത്തിൽ അവ റെസൈക്ലിങ് നായി നൽകുകയും ചെയ്യുന്നു.
പ്രഥമശുശ്രുഷ ബോക്സ്
JRC യുമായി ചേർന്ന് പ്രഥമ ശുശ്രുഷ നൽകുന്നതുമായി ബന്ധപെട്ട ക്ലാസ്സ് കുട്ടികൾ ക്ക് നൽകി.ഇതിലൂടെ കുട്ടികളിൽ അവസരോചിതമായി ഇടപെടാനുള്ള കഴിവും മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസ്സും ഉള്ളവരാക്കി മാറ്റാൻ സാധിച്ചു.
പൊള്ളൽ,ഉളുക്ക്, മുറിവുകൾ, വേദനക്കുള്ള മരുന്ന് ഇവ പ്രഥമശുശ്രുഷ ബോക്സിൽ സജ്ജികരിച്ചിട്ടുണ്ട്
2021-22
2020-21
2020 21 അധ്യയനവർഷം ഓൺലൈൻ മുഖേന ഹെൽത്ത് ക്ലബ് രൂപീകരിച്ചു കോവിഡ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കുട്ടികൾ വന്ന സമയത്ത് ആയേൺ ഗുളിക വിതരണം ചെയ്തു
2019-20
2019- 20 അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ആയേൺ ഗുളിക വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ വന്ന് ബോധവൽക്കരണ ക്ലാസ് എടുത്തു.
ലഹരിവിരുദ്ധക്ലബ്ബ് (വിമുക്തി ക്ലബ്)
2019 - 2020 അക്കാദമിക് കാലയളവിൽ വിമുക്തി ക്ലബ് രൂപീകരിച്ചു. എല്ലാ ക്ലാസുകളിലും വിമുക്തി ലീഡർമാരെ തെരഞ്ഞെടുത്തു. സമൂഹത്തിൽ , പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ദൂരവ്യാപകമായ പ്രത്യാഗാധങ്ങൾ ഉളവാക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് ഓഫീസർ ബിജു പാറോൽ സർ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കൗൺസിലിങ് ക്ലാസും നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ക്ലാസ് ശ്രദ്ധേയമായി. കുട്ടികൾക്ക് പ്രത്യേക ഉന്മേഷവും ഉണർവും നൽകുന്നതായിരുന്നു ക്ലാസ് . ലഹരി വിരുദ്ധ ബോധവൽകരണവുമായി ബന്ധപ്പെട്ട ലഘുലേഖ തയ്യാറാക്കി ലോക ലഹരി വിരുദ്ധ ദിനത്തിൽ വിതരണം നടത്തി
വിംഗ്സ് ഇംഗ്ലീഷ് ക്ലബ്ബ്
2021 -22
2021 -22 വർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും നടത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം നടത്തി. ജനുവരി 23 വായനദിനത്തിനോടാനുബന്ധിച്ച് പ്രബന്ധരചനാ മത്സരം നടത്തി. പിന്നീട് കോവിഡിനെ അടിസ്ഥാനമാക്കി കാർട്ടുൺ രചനയും ആരോഗ്യസംരക്ഷണത്തെ കുറിച്ച് സ്ലോഗൻ റൈറ്റിങ് മത്സരവും നടത്തി.
വിംഗ്സ് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് പത്രം എല്ലാ ക്ലാസുകളിലും വിതരണം ചെയ്തു. ചാന്ദ്രദിന ക്വിസിൽ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. 9 - A ക്ലാസിലെ ശിവപ്രിയ ഒന്നാം സ്ഥാനം നേടി. കുട്ടികളുടെ വായനാ ശീലം വളർത്തുന്നതിനായി ക്ലാസ് റൂം ലൈബ്രറിക്ക് വേണ്ട പ്രവർത്തനങ്ങൾ നടത്തുന്നു. ഇംഗ്ലീഷ് അധ്യാപകനായ ശ്രീ. ആശിഷ് വി.സി.യുടെ നേതൃത്വത്തിലാണ് ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നത്.
2020-21
2020 -21 അധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടത്തിയിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം നടത്തി first, second, third സ്ഥാനത്തുള്ള കുട്ടികളെ കണ്ടെത്തി. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് Essay writing Competition നടത്തി വിജയികളെ പ്രഖ്യാപിച്ചു.
തണൽക്കൂട്ട്
ട്രാഫിക് സേഫ്റ്റി ക്ലബ്ബ്
സ്കൂളിലെ 20 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജൂൺ മാസം 2018-19 വർഷത്തെ ട്രാഫിക് ക്ലാബ് രൂപീകരിച്ചു. 9 - Lലെ അഭിനവിനെ ലീഡർ ആയി തിരഞ്ഞെടുത്തു. സ്കൂളിലെ അച്ചടക്കം നിയന്ത്രിക്കുന്നതിൽ ട്രാഫിക് ക്ലബ്ബിന്റെ പങ്ക് സ്തുത്യർഹമാണ്. ഉച്ച ഭക്ഷണത്തിനായി വീട്ടിൽ പോകുന്നവർക്കും പള്ളിയിൽ പോകുന്നവർക്കും പ്രത്യേകം പാസ്ഏർപ്പെടുത്തി വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നു. പ്രൈവറ്റ് ബസ്സുകളിൽ വീടുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ വരിയിൽ നിർത്തി ദൂരെയുള്ളവർക്ക് മുൻഗണന അടിസ്ഥാനത്തിൽ പാസ് നൽകി. വിദ്യാർത്ഥികളെ ബസ്സിൽ കയറാൻ സഹായിക്കുന്നു. ട്രാഫിക് ക്ലബ്ബ് അംഗങ്ങൾക്കെല്ലാം ജെഴ്സി ഏർപ്പെടുത്തിയിട്ടുണ്ട്.
സീഡ് ക്ലബ്
സ്കൂളിൽ ജൈവ പച്ചക്കറി തോട്ടമുണ്ടാക്കി, വിളവെടുത്ത പച്ചക്കറികൾ സ്കൂളിലേക്കി നൽകി. പാഞ്ചാ യത്തും കൃഷി ഭവനും സീഡ് ക്ലബും ചേർന്ന് കുറിയ പാടത്ത് നെൽ കൃഷി ഉണ്ടാക്കി. നക്ഷ്ത്ര വനം പദ്ധതി സ്കൂളിൽ ആരംഭിച്ചു. ഔഷദ തോട്ടം ഉണ്ടാക്കി.
ഗാന്ധി ദർശൻ ക്ലബ്
ഗാന്ധി കലോത്സവം 2021-22
2021-22വർഷത്തെ ഗാന്ധി കലോത്സവത്തിൽ മത്സരങ്ങൾ ഓൺലൈൻ ആയിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്.സബ്ജില്ല ഗാന്ധികലോത്സവത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ നടത്തി. അജാസ് (8. C)ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. 'ഗാന്ധി ജയന്തി 'ആഘോഷത്തിന്റെ ഭാഗമായി ഗാന്ധി കവിതാ ലാപനം, പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. 'ദണ്ടിയാത്ര 'വിഷയമായി പോസ്റ്റർ രചന മത്സരം നടത്തിയത്. 'ഗാന്ധിയൻ ആദർശ ങ്ങൾക്ക് ഇന്ന് ഉള്ള പ്രസക്തി 'അടിസ്‌ഥാനമാക്കിയാണ് പ്രസംഗമത്സരം നടത്തിയത്. ഗാന്ധി ജയന്തി യുടെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കുന്ന ഫോട്ടോ കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെച്ചു. ഗാന്ധിജി യുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ ഉൾപെടുത്തിയുള്ള ഓൺലൈൻ ക്വിസ് മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു
2018-19
2018-19 ൽ സബ്ജില്ലതലത്തിൽ നടന്ന ഗാന്ധി കലോത്സവത്തിൽ ഓവരോൾ നേടി. ഗാന്ധി ഗാനാലാപനം, നാടകം
മാഗസിൻ, ജലചായം , പെൻസിൽ ഡ്രോയിംഗ്, എന്നിവയിൽ ഒന്നംസ്ഥാനവും ദേശഭക്തിഗാനം , ക്വിസ്സ് മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടി.
അലിഫ് അറബിക് ക്ലബ്
2022-23
പ്രവേശനോത്സവം 2022
പ്രവേശനോത്സവം വർണ്ണാഭമാ ആന്നതിന് വേണ്ടി കുട്ടികളെ സ്വാഗതം ചെയ്ത് കൊണ്ട് അറബിക് പോസ്റ്ററുകൾ തയ്യാറാക്കി സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ചു.
ദിനാചരണം
വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും, ആശംസാ പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്യുന്നു.
കലോത്സവം
കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അറബിക് കലോത്സവത്തിൽ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. കലോത്സവങ്ങളിലെല്ലാം ആദ്യ സ്ഥാനങ്ങളിൽ ഇടം നേടാൻ കഴിയുന്നത് വലിയ നേട്ടമാണ്.
2015, 2016 വർഷങ്ങളിൽ തുടച്ചയായി ഓവറോൾ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു.
കലോത്സവം 2022
മത്സരിച്ച 18 ഇനങ്ങളിൽ 15 A ഗ്രേഡ് 3 B ഗ്രേഡ് നേടി 84 പോയിന്റോടെ മത്സരിച്ച 14 സ്കൂളുകളിൽ നിന്നും ഓവറോൾ നാലാം സ്ഥാനം നേടാൻ സാധിച്ചു.
അറബിക് ടാലെന്റ് പരീക്ഷ 2022
സംസ്ഥാന ALI F വിംഗിന്റെ കീഴിൽ നടക്കുന്ന അറബിക് ടാലെന്റ് പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സബ് ജില്ലയിലും ജില്ലയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.
അറബിക് ടാലെന്റ് പരീക്ഷ സ്കൂൾ തല വിജയികൾ
First :- അലൂഫ് അബ്ദുല്ല .
Second: - അൻഫാസ് കെ.
Third :- മുഹമ്മദ് നജീഹ്
ഫാത്തിമ തസ്നീം എൻ.കെ.
ഫാത്തിമ ഹാദിയ ടി
2021-22
വായനാ വാരാഘോഷം 2021
ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് 7 ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.
മത്സര ഇനങ്ങൾ
ജൂൺ - 19
പോസ്റ്റർ നിർമ്മാണം
ജൂൺ - 20
പ്രസംഗം
ജൂൺ - 21
പദ്യംചൊല്ലൽ
ജൂൺ - 22
ഗാനം
ജൂൺ - 23
പ്രബന്ധ രചന
ജൂൺ - 24
കഥാ രചന
ജൂൺ- 25
ഖുർആൻ പാരായണം
ഒരു ദിനം ഒരു പദം പദ്ധതി
വിദ്യാർത്ഥികളിൽ അറബി- ഇംഗ്ലീഷ് പദസമ്പത്ത് വർദ്ദിപ്പിക്കുന്നതിന്ന് വേണ്ടി ഓരോ ദിവസവും പുതിയ പദങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതി.
2020-21
1. സ്റ്റേറ്റ് അലിഫ് ടാലന്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു.
2 വിവിധ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, പ്രസംഗം, കഥാരചന , കവിതാ രചന, അറബി പദ്യം ചൊല്ലൽ, അറബി ഗാനം, മാപ്പിളപ്പാട്ട് തുടങ്ങി വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.
3.' ഒരു ദിനം ഒരു പദം' എന്ന തലക്കെട്ടിൽ ഓരോ ദിവസവും ഇംഗ്ലീഷ്, അറബിക്, മലയാളം പദങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.
4. വിക്റ്റേഴ്സ് ചാനലിൽ ക്ലാസെടുത്ത മുഹമ്മദ് ഷബീർ സാറിനെ അറബിക് ക്ലബ്ബ് മെമന്റോ നൽകി ആദരിച്ചു.
5.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഫോക്കസ് ഏരിയയെ അടിസ്ഥാനമാക്കി പ്രിന്റഡ് നോട്ടുകൾ തയ്യാറാക്കി നൽകി.
സംസ്കൃതം ക്ലബ്
വേദവാണീ സംസ്കൃത ഛത്ര സമിതിഹി
ഭാരതീയ സംസ്കാരത്തിന്റെ പ്രതിനിധി യായി, ആധാര ശിലയായി, ജീവ സ്രോതസ്സായി നിലകൊള്ളുന്ന സംസ്കൃത ഭാഷയുടെ പ്രചാരണത്തിനും പരിപോ ഷണത്തിനും വേണ്ടി നമ്മുടെ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തികൊണ്ടുള്ള സമിതിയാണ് വേദവാണീ സംസ്കൃതo ക്ലബ്.
പ്രവർത്തനങ്ങൾ
1) രാമായണമാസാചരണം
ഇതോടനുബന്ധിച്ചു പ്രശ്നോത്തരി മത്സരവും രാമായണ കഥാപാത്ര അവതരണവും ഓൺലൈൻ ആയി നടത്തി.
2) ഓണാഘോഷം
" വീട്ടിലൊരു പൂക്കളം "എന്ന പ്രോഗ്രാം നടത്തുകയും, പൂക്കളം ഡിസൈൻ മത്സരം നടത്തുകയും ഇതിന്റെ വീഡിയോസ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു.
3)ശ്രാവണ പൂർണിമ സംസ്കൃത ദിനാഘോഷം.
ഓഗസ്റ്റ് 30 ന് സംസ്കൃത ദിനാഘോഷം ഓൺലൈൻ വഴി സമുചിതമായി ആചരിച്ചു.
* സ്വാഗതം
ശ്രീമതി അഖില TA
(HST സംസ്‌കൃതം, cbhss വള്ളിക്കുന്ന്)
* ഉദ്ഘാടക,
മുഖ്യ ഭാഷക:--ശ്രീമതി dr സി പി ഷൈലജ (എച്ച്എസ്എസ്ടി സംസ്കൃതം, ജിഎച്ച്എസ്എസ് മങ്കട)
* വിശിഷ്ട അതിഥി :-- ശ്രീമതി രമ പാറോൽ(HM cbhss വള്ളിക്കുന്ന്)
* അധ്യക്ഷൻ :--- ശ്രീ തങ്കരാജൻ നമ്പൂതിരി VN. (HSST സംസ്‌കൃതം, cbhss വള്ളിക്കുന്ന്)
* ആശംസ
1)ശ്രീ ജനീഷ് സർ
(സ്റ്റാഫ് സെക്രട്ടറി.)
2) ശ്രീമതി രമ്യ സി
(SRG കൺവീനർ)
*നന്ദി
കുമാരി ആര്യശ്രീ.(10A.
വേദവാണീ സംസ്കൃത ക്ലബ് )
കൂടാതെ കുട്ടികളുടെ ഗാനാലാപനം, പദ്യ ഉച്ചാരണം, അഷ്ടപദി കൊണ്ടും സാമ്പുഷ്ടമായ സുദിനം.
4)സബ്ജില്ലാ തല സംസ്‌കൃത ദിനാഘോഷ മത്സര വിജയികൾ
*പ്രശ്നോത്തരി :--
1'st A grade ദേവികൃഷ്‌ണ pk 8F
3'rd മാളവിക K.10 A
" " സമവേദ B 10 B
* ഗാനാലാപനം :--
മേഘ T 9E
* കവി പരിചയം :-
ദേവികൃഷ്ണ pk 8F
* പദ്യം ചൊല്ലൽ :--
ദേവനന്ദ 8F
ഇവർ വിജയികളായി.
5) ജില്ലാതല സംസ്കൃത ദിനാഘോഷ മത്സരത്തിൽ
മേഘ T ഗാനലാപനത്തിലും, ദേവികൃഷ്ണ പികെ പ്രശ്നോത്തരി, കവിപരിചയത്തിലും,
മാളവിക കെ പ്രശ്നോത്തരിയിലും വിജയികളായത് അഭിനന്ദനീയമായി.
6) സെപ്റ്റംബർ 5 അധ്യാപക ദിനം
അധ്യാപക ദിന സന്ദേശം പകരാൻ
"ഗുരു വന്ദനം " എന്ന പരിപാടിയായി കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ഗുരു വിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന ശ്ലോകങ്ങൾ ശബ്ദ ക്ലിപ്പ് രൂപത്തിൽ എല്ലാ അധ്യാപകരിലേക്കും പകർന്നു നൽകുകയും ചെയ്തു.
7)പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ
ഇതിന്റെ ഭാഗമായി സ്കൂൾ തലത്തിൽ പരീക്ഷ ഓഫ്‌ലൈൻ ആയി നടത്തുകയും തിരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേകം കോച്ചിംഗ് കൊടുക്കുകയും ചെയ്തു.
1)അപർണ ശങ്കർ 8F
2)ശിവന്യ m 8F
3)ആദിത്യ ഒ. 9E
4)അമൃത AK 9F
5)മാളവിക k 10 A
6)ആർദ്ര k 10G
ഇവർ DGHSS താനൂരിൽ വെച്ച് നടന്ന സ്കോളർഷിപ്പ് പരീക്ഷ പങ്കെടുക്കുകയും ചെയ്തു.