സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

സ്കൂൾ എഫ്.എം. റേഡിയോ
വിനോദവും വിഞ്ജാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് സ്കൂളിന് സ്വന്തമായി ഒരു റേഡിയോ സി. ബി. F.M. റേഡിയോ എന്ന പേരിൽ ആരംഭിച്ചു. ആവശ്യമായ സാമഗ്രികൾ പി .ടി . എ . സഹകരണത്തോടെ വാങ്ങി. ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയിലും സാങ്കേതിക മികവിലും F.M. റേഡിയോ സ്കൂളിൽ പ്രവർത്തിക്കുന്നു.
F.M. റേഡിയോയുടെ സൗണ്ട് റെക്കോർഡിങ് , എഡിറ്റിംഗ് ഓൺ എയർ എന്നിവക്ക് ലിറ്റിൽ കൈറ്റ്സ് ന് പരിശീലനം ലഭിച്ച 'ഓഡാസിറ്റി' എന്ന സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത് .
സി . ബി . F.M. റേഡിയോയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . വി. എൻ. ശോഭന 2018 ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ആഘോഷപൂർവ്വം നിർവഹിച്ചു.
വിദ്യാലയം പ്രതിഭകളിലേക്ക്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നാട്ടിലെ പ്രശസ്ഥരായ ആളുകളുമായി വിദ്യാർത്ഥികൾക്ക് സംവദികുന്നതിനുള്ള 'വിദ്യാലയം പ്രതിഭകളിലേക്ക്' എന്ന പ്രോഗ്രാം വളരെ നല്ല രീതിയിൽ നടപ്പിലാക്കി.
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്നിലെ വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ എന്നിവർ വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി.
പ്രശസ്ഥ മാപ്പിള സാഹിത്യ ഗവേഷകനും സാഹിത്യകാരനുമായ ശ്രീ. ബാലകൃഷ്ണൻ വള്ളിക്കുന്നിന്റെ വീട്ടിലെത്തുകയും വിദ്യാർത്ഥികൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ശേഷം വിദ്യാർത്ഥികളുമായി മാപ്പിള സാഹിത്യവുമായി ബന്ധപ്പെട്ട ഒരു പാട് വിവരങ്ങൾ പങ്ക് വക്കുകയും ചെയ്തു, വിദ്യാർത്ഥികളുടെ സംശയങ്ങൾക്കുo ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകുകയും ചെയ്തു.
വിദ്യാർത്ഥികളോടൊപ്പം ഹെഡ്മിസ്ട്രസ്സ് രമ പാറോൽ, കൈറ്റ് മാസ്റ്റർ ഉല്ലാസ്. യു.ജി., അധ്യാപകരായ സുധീർ , പി.കെ. മനോജ്, ധനിക്ക് , വ്യന്ദ പൂതയിൽ, ശ്രീരേഖ കൂടാതെ പി.ടി. എ പ്രസിഡന്റ് സുരേന്ദ്രൻ പനോളി , പി.ടി.എ അംഗം പ്രസന്നൻ എന്നിവരും പങ്കെടുത്തു.

സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന് വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓപ്പൺ എയർ ഓഡിറ്റോറിയം
സ്കൂളിൽ ഓരോ വർഷവും 3 ദിവസം നീണ്ടു നിൽക്കുന്ന കലാമേള, മറ്റു വിവിധ പരിപാടികൾക്കായി ഓരോ വർഷവും പന്തലിന് മാത്രമായി ഒരു ലക്ഷം രൂപ പ്രതിവർഷം ചെലവഴിക്കുന്നതായി പി.ടി.എ. വിലയിരുത്തി . ഇതിനുള്ള പരിഹാരമായിട്ടാണ് സ്റ്റേജ് ന് മുന്നിലായി ഓപ്പൺ എയർ ഓഡിറ്റോറിയം എന്ന ആശയം ഉദിച്ചത് .സ്കൂളിൽ വെച്ചു നടന്ന സബ്ബ് ജില്ലാ കലാമേളക്ക് പരമാവധി തുക സമാഹരിച്ച് 5 ലക്ഷം രൂപ മിച്ചം വെച്ചു. തുടർന്ന് നിരവധി സ്പോൺസർഷിപ്പ് ലൂടേയും ഫണ്ട് സമാഹാരത്തിലൂടേയും പദ്ധതി ലക്ഷ്യം കണ്ടു. ഇന്ന് എപ്പോഴും ലഭ്യമായ ശബ്ദ സംവിധാനവും, നല്ല തറ കൂടിയുള്ള ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം സ്കൂളിന് സ്വന്തമായിട്ടുണ്ട്.
ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ഡോ: കെ.ടി.ജലീൽ അവറുകൾ നിർവ്വഹിച്ചു ശ്രീ. പി. അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മറ്റു വിശിഷ്ടാതിഥികളും പൊതുജനങ്ങളും പങ്കെടുത്തു.

ഗ്രീൻ ക്യാമ്പസ്
ഒരു പാറപ്പുറത്തായിരുന്ന സ്കൂളിനെ ഹരിതാപമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രീൻ ക്യാമ്പസ് ലക്ഷ്യം കണ്ടു . ഇന്ന് സ്കൂൾ കാമ്പസിൽ നിരവധി ഫലവൃക്ഷങ്ങൾ ഉണ്ട് . അവയ്ക്ക് ചുറ്റും ഇരിപ്പിടങ്ങളും മറ്റും ഒരുക്കിയതു കൊണ്ട് ... പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് പഠിക്കുവാൻ കഴിയുന്നുണ്ട് :
ലോക ഭിന്നശേഷി ദിനാചരണം
CWSN കുട്ടികൾക്കുള്ള ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ന് എൻ.സി. ഗാർഡനിൽ നടന്നു. റിസോഴ്സ് അധ്യാപകൻ ശ്രീ. ആഷിക് മനോമോഹന്റെ നേതൃത്വത്തിൽ എല്ലാ ഭിന്നശേഷി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

മഷിത്തണ്ട് ... പരിഹാര ബോധന വിദ്യാഭ്യാസം
കോവിഡാനന്തരം ഏകാഗ്രത കുറവും അസ്വസ്ഥചിത്തരായ വിദ്യാർഥികൾക്കായി പി.ടി.എ സ്റ്റാഫ് & മാനേജ്മെന്റ്സംയുക്തമായി നടപ്പിലാക്കിയ പരിഹാര ബോധന വിദ്യാഭ്യാസമാണ് മഷിത്തണ്ട് ... ഉല്ലാസത്തിലൂടെ പഠനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം . ക്യാമ്പ് 4 മണി തൊട്ട് എട്ടു മണി വരെയാണ് . 5 മണിക്ക് വിദ്യാർഥികൾക്ക് ലഘു പലഹാരങ്ങൾ നൽകും . 6. 30 മുതൽ 7 മണിവരെ ഭക്ഷണം നൽകും. ഈ സമയങ്ങളിൽ നാട്ടിലെ കലാകാരന്മാരെ ഉപയോഗിച്ച് വിദ്യാർഥികൾക്ക് കലാസ്വാദനത്തിനുള്ള അവസരം ഒരുക്കി . March 7 ഒന്നാം ദിവസം നാടൻ പാട്ടും , രണ്ടാം ദിവസം കരോക്ക ഗാനമേളയും, നാലാം ദിവസം മിമിക്രിയും , അഞ്ചാം ദിവസം യോഗയും , ആറാം ദിവസം അധ്യാപകർ അവതരിപ്പിച്ച കലാപരിപാടികളും, ഏഴാം ദിവസം കുട്ടികൾ തന്നെ അവതരിപ്പിച്ച പരിപാടികളും നടത്തി ...
രാത്രി നൽകിയ ഭക്ഷണത്തിന്റെ മെനു ഒന്നാം ദിവസം ഇറച്ചി & ചപ്പാത്തി 2 : നൂൽപ്പുട്ട് ഇഷ്ട് , 3 : ഇറച്ചി പൊറാട്ട 4 : വെള്ളപ്പം & കടല, 5 ഇറച്ചി & ചപ്പാത്തി , 6 നൂൽപ്പുട്ട് & ഇഷ്ട് 7 വെള്ളപ്പം കടല എന്നിങ്ങിനെയായിരുന്നു ... ക്യാമ്പ് ന്റെ അവസാനമായപ്പോൾ കുട്ടികൾ വളരെ സജീവമായിരുന്നു.

മൾട്ടിമീഡിയ തിയേറ്റർ
ഡിജിറ്റൽ ക്ലാസ് റൂമുകൾ വരുന്നതിന് മുൻപെ പി.ടി.എ. / മാനേജ്മെന്റ് & സ്റ്റാഫ് ആസൂത്രണം ചൈയ്ത പദ്ധതിയാണ് മൾട്ടിമീഡിയ തിയേറ്റർ ... ദൃശ്യാനുഭവങ്ങളിലൂടെ പഠനം എന്നതാണിതിന്റെ ലക്ഷ്യം . തിയേറ്ററിൽ 200 ൽ അധികം കുട്ടികൾക്ക് ഒരുമിച്ചിരിക്കുവാനുള്ള സൗകര്യമുണ്ട് . സൗണ്ട് സിസ്റ്റം/പ്രൊജക്ടർ എന്നിവയുമുണ്ട് . സബ്ബ് ജില്ലാ ശാസ്ത്രമേളക്ക് ബാക്കിയായ തുക, മാനേജ്മെന്റ് വിഹിതം , പൊതു ഫണ്ട് സമാഹരണം എന്നിവയിലൂടെ 15 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി ലക്ഷ്യം കണ്ടത്.
മിനി സ്റ്റേഡിയം

നിരവധി സംസ്ഥാന ദേശീയ താരങ്ങൾ വളർന്ന കലാലയമാണ് സി.ബി.എച്ച്.എസ്.എസ്. എന്നാൽ ചെങ്കൽ പാറ നിറഞ മൈതാനം ഓടാനും ഫുട്ബോൾ കളിക്കാനും അനുയോജ്യമായിരുന്നില്ല . ഇതിന് പരിഹാരമായി പി.ടി.എ. യും മാനേജ്മെന്റും സംയുക്തമായി നടത്തിയ പദ്ധതിയാണ് മിനി സ്റ്റേഡിയം . ചെങ്കൽപാതകൾ ജെസിബി ഉപയോഗിച്ച് പരുവമാക്കി . മണ്ണും മണലും നിറച്ച് ഏത് സ്പോർട്സ് പ്രവർത്തനം നടത്താവുന്ന രീതിയിൽ ഗ്രൗണ്ട് മാറ്റി. നൂറു കണക്കിന് ആളുകൾക്ക് ഒരേ സമയം സ്പോർട്സ് കാണുവാനുള്ള സിമന്റ് ഗ്യാലറിയും ഒരുക്കി . ഇന്നിവിടെ നിരവധി പരിശീലനങ്ങൾ നടക്കുന്നു. ഈ വർഷം ഇവിടെ നിന്ന് പരിശീലനം നേടിയ ഈ സ്കൂളിലെ 6 കുട്ടികൾ റഗ്ബി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കാളികളാണ് . ഒരു കുട്ടി ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

അടൽ ടിങ്കറിങ്ങ് ലാബ്
സി.ബി.എച്ച്.എസ്.എസിൽ ജില്ലയിലെ ആദ്യത്തെ അടൽ ടിങ്കറിങ്ങ് ലാബ് തുടങ്ങി. നീതി ആയോഗ് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് സ്ഥാപിച്ചത് പദ്ധതിയുടെ ഉദ്ഘാടനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു.
പി.അബ്ദുൽ ഹമീദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ശാസ്ത്രാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തി നാടിന്റെ തനതായ ശാസ്ത്ര സാങ്കേതിക സാധ്യതകൾ വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചത്. പാഠപുസ്തകങ്ങൾക്ക് അപ്പുറത്തുള്ള സ്യഷ്ടിപരത വിദ്യാർത്ഥികളിൽ വളർത്താനുള്ള ലാബിൽ സെൻസർ ടെക്നോളജി കിറ്റ്, ത്രീ ഡി പ്രിന്ററുകൾ, റോബോട്ടിക്സ് ഉപകരണങ്ങൾ, ടൂൾകിറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയെല്ലാം ഒരുക്കുന്നുണ്ട്. സമീപ പ്രദേശത്തെ പ്രതിഭകൾക്കും ലാബ് ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ . ശോഭന , ജില്ലാ പഞ്ചായത്തംഗം എ.കെ.അബ്ദുറഹ്മാൻ, പ്രീതാ റാണി, ഇ ദാസൻ ,ഉണ്ണിമൊയ്തു, പേമൻ മേലയിൽ, ടി.വി.രാജൻ, ബാബു പള്ളിക്കര, കൃഷ്ണാനന്ദൻ ചാമ പ്പറമ്പിൽ , വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്ചിത്രശാല സന്ദർശിക്കുക.

സഹപാഠിക്കൊരു വീട്
ഹയർസെക്കന്റി തലത്തിൽ 100 സന്നദ്ധ പ്രവർത്തകരായ കുട്ടികളങ്ങുന്ന ഒരു എൻ എസ്.എസ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. ഈ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 'ഹരിതകേരളം സുന്ദര കേരളം' പദ്ധതി, കൃഷിക്കൂട്ടം, അടുക്കളത്തോട്ടം നിർമ്മാണ പദ്ധതി, എനർജി പ്രോജക്ട്, വിവിധ ദിനാചരണങ്ങൾ എന്നീ പ്രവർത്തനങ്ങളും നടന്നു വരുന്നു. ആരോഗ്യ സർവ്വേ നടത്തി വള്ളിക്കുന്ന് പഞ്ചായത്തിന് റിപ്പോർട്ട് കൈമാറുകയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ 100 വീടുകൾക്ക് ഹോമിയോ മരുന്നുകൾ നൽകി സ്ഥിതിഗതികൾ വിലയിരുത്തുകയും കണ്ടൽക്കാട് സംരക്ഷണം, പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങൾ എന്നിവ നടത്തുകയും അതിലൂടെ മറ്റുള്ളവർക്ക് മാറുകയാവുകയും ചെയ്ത എൻ എസ് എസ് വിദ്യാർത്ഥികൾ സമൂഹത്തിനാകെ മാതൃകയാക്കാവുന്ന " സഹപാഠിക്കൊരു വീട് " എന്ന പദ്ധതിക്ക് കൂടി തുടക്കം കുറിച്ചിരിക്കുന്നു. മുഴുവൻ സ്കൂൾ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ എൻ എസ് എസ് വിദ്യാർത്ഥികൾ 5 ലക്ഷത്തിൽപ്പരം രൂപ വീടിനായി സമാഹരിക്കുകയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റഫ് ഷീദിന്റെ സ്വന്തമായൊരു വീടെന്ന ചിരകാല സ്വപ്നം 2015 ആഗസ്റ്റ് 17 ന് ശ്രീ.കെ.എൻ.എ.ഖാദർ എം.എൽ.എ. വീടിന്റെ താക്കോൽ നൽകി സാക്ഷാത്ക്കരിക്കുകയും ചെയ്തു. + 2 വിദ്യാർത്ഥിയായ സ്വാതി കൃഷ്ണ എന്ന കുട്ടിയുടെ വീടിന്റെ പുനരുദ്ധാരണ പ്രവൃത്തികളും എൻ എസ് എസ്സിന്റെ നേത്യത്വത്തിൽ പൂർത്തീകരിച്ചു.
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ചിത്രശാല സന്ദർശിക്കുക.
ശിൽപ പാർക്ക്
സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് പഠനാന്തരീക്ഷത്തിലേക്ക്. ദൃശ്യാനുഭവം സൃഷ്ടിക്കുന്നതിനായി രൂപ കൽപ്പന ചൈതാണ് ശിൽപ പാർക്ക് . ഇവിടെ മഹാബലിപുരത്തേയും , മറ്റു പൗരാണിക സ്ഥലത്തിന്റേയും ദൃശ്യ വിശ്കാരമുണ്ട് . കേരളത്തിന്റെ തനത് കലാരൂപങ്ങളും ആവിഷ്കരിച്ചിട്ടുണ്ട് .

പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം
സി.ബി. ഹയർ സെക്കന്ററി സ്കൂളിലെ 1976 മുതൽ 2017 കൂടിയ വർഷങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് നമ്മളെ നാമാക്കിയ , മറക്കാനാവാത്ത കുറെ ഓർമ്മകൾ നൽകിയ കലാലയ മുറ്റത്ത് ഒത്തുചേരാൻ 2018 ഡിസംബർ 28 ന് വെള്ളിയാഴ്ച അവസരമൊരുക്കി.
ഉദ്ഘാടന സമ്മേളനത്തിൽ ബഹു. എം എൽ എ ശ്രീ പി. ഹമീദ് മാസ്റ്റർ, പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ. റഫീക്ക് അഹമ്മദ്, പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് നിസാം കാലിക്കറ്റ് തുടങ്ങിയവർ സംബന്ധിച്ചു. വൈകീട്ട് ലോക പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണവും മാജിക് ഷോയും നടന്നു പരിപാടി വൻ വിജയമായി തീരുകയും ചെയ്തു പരിപാടിയുടെ ചെയർമാൻ പി. ഹൃഷികേശ് കുമാർ , ജനറൽ കൺവീനർ കെ.രഘുനാഥ്
പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ചിത്രശാല സന്ദർശിക്കുക
ഓണാഘോഷം

ഓണാഘോഷം 2021
ഈ വർഷം ഓണാഘോഷം ഓൺലൈനായി ക്ലാസ് അടിസ്ഥാനത്തിൽ നടത്തി വിവിധ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടത്തി
ഓണാഘോഷം 2019
ഈ വർഷം ഓണാഘോഷം ക്ലാസ് തല പൂക്കളം ഒഴിവാക്കി ഒരു പൂക്കളം മാത്രം ഒരുക്കി. അധ്യാപക-അനധ്യാപകരുടേയും പി.ടി.എയുടേയും നേതൃത്വത്തിൽ ഓണ സദ്യ ഒരുക്കുകയുണ്ടായി. രാജീവ് ബി, രതീഷ് , അരുൺ ,ജനീഷ് എന്നിവരാണ് . ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കി പരിപാടി വിജയിപ്പിച്ചതിന് ഓണാഘോഷക്കമ്മറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു.

ഓണാഘോഷം 2016
ഈ വർഷത്തെ ഓണാഘോഷം വളരെ ആഘോഷപൂർവ്വം കൊണ്ടാടി എല്ലാ ക്ലാസുകളിലും പൂക്കള മത്സരം സംഘടിപ്പിച്ചു , കൂടാതെ മവേലി വേഷത്തിൽ ഘോഷയാത്ര നടത്തി മറ്റു വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഉച്ചക്ക് സ്കൂളിലെ രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഓണസദ്യയും നൽകി.
ഓണാഘോഷം 2016 കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ചിത്രശാല സന്ദർശിക്കുക.