സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്റർനാഷണൽ റെഡ് ക്രോസ് സൊസൈറ്റിയുടെ സുപ്രധാന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും വാഗ്ദാനമായ യുവാക്കൾക്കിടയിൽ സന്നദ്ധത, സ്വഭാവ രൂപീകരണം (മോൾഡിംഗ് സ്വഭാവം), ദയ, സ്നേഹം, നഴ്‌സിംഗ്, വിദ്യാഭ്യാസം പ്രചരിപ്പിക്കൽ തുടങ്ങിയ ചില മികച്ച മാനുഷിക ഗുണങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ജൂനിയർ റെഡ് ക്രോസ് രൂപീകരിച്ചിരിക്കുന്നത്. ജാതി/മതം/ഗോത്രം എന്നിവയാൽ അരാഷ്ട്രീയമായും നിഷ്പക്ഷമായും അത് പ്രവർത്തിക്കുന്നു. മാതൃ സംഘടന എന്ന നിലയിൽ, JRC യ്ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളുണ്ട്. 1920-ൽ ജെആർസി രൂപീകരിച്ചു, 'ഞാൻ സേവിക്കുന്നു' എന്നതാണ് 'മുദ്രാവാക്യം'. എല്ലാ വർഷവും മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു. സ്കൂളുകളിലെ JRC യുടെ ലക്ഷ്യം ആരോഗ്യം വികസിപ്പിക്കുക, സഹായകരമായ/മാനുഷിക പ്രവർത്തനങ്ങളിൽ മുഴുകുക, സാർവത്രിക സാഹോദര്യം വികസിപ്പിക്കുക എന്നിവയാണ്. 2009 ജൂൺ 26-ന് സി.ബി.എച്ച്.എസ്.എസ്-ൽ 8-ാം ക്ലാസ്സിൽ നിന്ന് 60 വിദ്യാർത്ഥികളുമായി JRC നിലവിൽ വന്നു. JRC-യുടെ വാർഷിക തിരഞ്ഞെടുപ്പ് 8-ാം ക്ലാസ്സിലാണ് നടക്കുന്നത്. JRC-യിലെ സേവനത്തിന് വിദ്യാർത്ഥിക്ക് എസ്.എസ്.എൽ.സി യിൽ ഗ്രേസ് മാർക്ക് നേടാനാകുന്നു. പ്രഥമശുശ്രൂഷ, പരിസര ശുചീകരണം, ഇളം ചെടികൾ നട്ടുവളർത്തൽ, സ്കൂൾ യൂണിഫോം വിതരണം, അടുക്കളത്തോട്ടപരിപാലനം എന്നിവയാണ് സ്കൂളിലെ ജെആർസിയുടെ പ്രവർത്തനങ്ങൾ.

2021-22

പറവകൾക്കൊരു പാനപാത്രം:

കൊടും ചൂടിൽ അകപ്പെട്ട മിണ്ടാപ്രാണികൾക്ക് കുട്ടികൾ വീടിന്റെ പരിസരങ്ങളിൽ ദാഹജലമൊരുക്കി.

ജൈവപച്ചക്കറി:

ജൈവ പച്ചക്കറികൾ ഉണ്ടാക്കി വിളവെടുത്തു, സ്കൂളിൽ ഉച്ചഭക്ഷണത്തിനായി നൽകി.

യോഗ പരിശീലനം:

പരീക്ഷയും സ്കൂൾ തുറക്കുന്നതും സംബന്ധിച്ച് കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഗൂഗിൾ മീറ്റ് വഴി യോഗ പരിശീലനം നടത്തി.

സ്നേഹവീട്:

പ്രകൃതി ദുരന്തങ്ങളിൽ വീടുനഷ്ടപ്പെട്ട JRC Cadetനു മലപ്പുറം ജില്ലാകമ്മിറ്റിക്കു കീഴിൽ വീടു നിർമിച്ചു നൽകുന്നതിനായി കുട്ടികൾ പണം സ്വരൂപിച്ച് നൽകി

വിത്തുപേന:

  JRC കുട്ടികൾ വിത്തുപേന ഉണ്ടാക്കി നൽകി

2020-21

2019-20

2018-19

2017-18

2017 - 2018 അധ്യയന വർഷത്തെ JRC യുടെ പ്രവർത്തനം June ആദ്യ വാരം തന്നെ ആരംഭിച്ചു. കുട്ടികളിൽ സേവന മനോഭാവം വളർത്തി എടുക്കുക എന്നതാണ് JRC യുടെ ലക്ഷ്യം. പരിസ്ഥിതി ദിനത്തിൽ അംഗങ്ങൾ മറ്റ് വിദ്യാർത്ഥികൾക്ക് മാതൃകയാകും വിധം മരതൈകൾ വച്ചു പിടിപ്പിക്കുകയും അതിലൂടെ മരം നശിപ്പിക്കരുത് അവയെ സംരക്ഷിക്കേണ്ടതാണ് എന്ന സന്ദേശം നൽകുവാനും സാധിച്ചു. വിദ്യാലയത്തിലെ നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സഹപാഠികളിൽ നിന്നും പണം സമാഹരിച്ച് പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനാവശ്യം നിറവേറ്റുന്നതിനു വേണ്ടി പുസ്തകം, നോട്ട്ബുക്ക്, കുട, ഇൻസ്ട്രുമെൻറ് ബോക്സ്, ബാഗ് തുടങ്ങിയവ നൽകുവാൻ സാധിച്ചിട്ടുണ്ട്. ഇവ കൂടാതെ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം കൊടുക്കുക എന്ന മഹത്തായ ഒരു സംരംഭം ആസൂത്രണം ചെയ്യുകയും അത് നടപ്പിൽ വരുത്തുവാൻ സാധിച്ചിട്ടുമുണ്ട്. ഈ പ്രവർത്തനം അധ്യയനവർഷത്തിന്റെ അവസാനദിനം വരെ തുടരുവാൻ സാധിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ JRC യിലെ നാൽപതോളം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്.