ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്
ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. ഞെക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട് | |
---|---|
വിലാസം | |
ഞെക്കാട് വടശ്ശേരിക്കോണം പി.ഒ,, , തിരുവനന്തപുരം 695143 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01-06-1915 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0470 2692274 |
ഇമെയിൽ | gvhssnjekkad@gmail.com |
വെബ്‍സൈറ്റ് | http://gvhssnjekkad.org |
കോഡുകൾ | |
സ്കൂൾ കോഡ് | 42035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദിലീപ് ആർ പി |
പ്രധാന അദ്ധ്യാപകൻ | കെ കെ സജീവ് |
അവസാനം തിരുത്തിയത് | |
13-08-2018 | 42035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നമ്മുടെ വിദ്യാലയം ഒരു നേർക്കാഴ്ച
<link>
ചരിത്രം
1915 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .പിന്നീട്‍ മിഡിൽ സ്കൂളായും തുടര്ന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2014 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
സ്കൂൾ ലോഗോ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാലു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സമ്പൂർണ ഹൈടെക് വിദ്യാലയം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 45ക്ലാസ്സ് മുറിക്കൾ ആധുനികവൽക്കരിച്ച് ജില്ലയിലെ തന്നെ ആദ്യ സമ്പൂർണ ഹൈടെക് വിദ്യാലയമായി ഞെക്കാട് സ്കൂൾ. ഇതോടൊപ്പം നാലുകോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനവും നടക്കുകയുണ്ടായി. വിദ്യാലയങ്ങളെ ബഹുജന പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ നയം പ്രാവർത്തികമാക്കി ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മറ്റ്സ്കൂളുകൾക്ക് മാതൃകയാവുകയാണ്. മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ഹയർ സെക്കണ്ടറി സ്കൂളിനും കിച്ചൻ കം ഡൈനിങ്ങ് ഹാളിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 3 കോടി 54ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ്. ഹൈസ്കൂൾ ബ്ലോക്കും ഹയർസെക്കൻഡറി ബ്ലോക്കുംപൂർത്തിയാകുന്നതോടെ ഞെക്കാട് സ്കൂൾ പാഠ്യ പാഠ്യാനുബന്ധ മേഖലകളിൽ മാതൃകയായിരിക്കുന്നതുപോലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും മാതൃകയാകും.
-
ഹൈടെക് വിദ്യാലയ പ്രഖ്യാപനം
-
ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം
-
പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ.എൻ എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാതൃഭൂമി സീഡ് ക്ലബ്ബ്
- നല്ല പാഠം ക്ലബ്ബ്
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- PADMASREE DR. K P HARIDAS, CHAIRMAN LORDS HOSPITAL
- NJEKKAD RAJ
- NJEKKAD SASI
കുട്ടികളുടെ സൃഷ്ടികൾ
അഭിമാനകരമീ നിമിഷങ്ങൾ ...........
വഴികാട്ടി
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1989 - 93 | G PRABHA |
1993- 94 | A ABDUL ELAH |
1994 - 97 | T A RADHAKRISHNAN |
1997-98 | T A ANSARI |
1998 - 01 | B SAINULABDEEN |
2002- 04 | BABU R |
2004- 07 | SD THANKOM |
2007 - 10 | SURESHLAL |
2010- 11 | RAJESWARI S |
201൧- 17 | PRABHA S |
2017 - | SAJEEV K K |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7528671,76.7704587| zoom=12 }}