കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്.
വിലാസം
കുണ്ടുങ്ങൽ

കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ0495 2300465
ഇമെയിൽcalicutgirlshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17092 (സമേതം)
എച്ച് എസ് എസ് കോഡ്10051
വി എച്ച് എസ് എസ് കോഡ്911020
യുഡൈസ് കോഡ്32041400810
വിക്കിഡാറ്റQ64550742
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1811
അദ്ധ്യാപകർ63
ഹയർസെക്കന്ററി
പെൺകുട്ടികൾ558
ആകെ വിദ്യാർത്ഥികൾ558
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു എം.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീദേവി പി. എം
പ്രധാന അദ്ധ്യാപികഎം കെ സൈനബ
മാനേജർപി.എസ് അസ്സൻകോയ
പി.ടി.എ. പ്രസിഡണ്ട്കെ. എം. നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്ഹസ്ബിയ
അവസാനം തിരുത്തിയത്
31-07-202417092-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിൽ കോഴിക്കോട് കോർപറേഷൻ 57 ആം വാർഡായ മുഖദാറിലെ കുണ്ടുങ്ങലിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ. കാലിക്കറ്റ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിക്കും മഹത്തായ സംഭാവനകൾ നൽകിയ സ്ഥാപനമാണ്. കോഴിക്കോട്ടെ നാലുകെട്ടുകളുടെ അടുക്കളകളിലും അറകളിലുമായി കൊഴിഞ്ഞു വീഴാനുളളതല്ല പെൺ ജീവിതമെന്നും അറിവ് നേടാൻ ആൺ-പെൺ വേർതിരിവുകളില്ലെന്ന‍ും തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രവർത്തിച്ച എത്രയോ മഹാത്മാക്കളുടെ ആഹോരാത്ര പ്രയത്നങ്ങൾ കാലിക്കറ്റ് ഗേൾസിൻെറ ഹൃദയത്തുടിപ്പിലിപ്പോഴുമുണ്ട്.

ചരിത്രം

1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.

ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിബ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്. അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിബ്ൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിബ് മുന്നോട്ട് വന്നു.

1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. കൂടുതലറിയാം

സ്കൂൾ മാനേജ്മെന്റ്

Dr. V Ali Faizal

Dr അലി ഫൈസൽ പ്രസിഡണ്ടും പി.എസ് അസ്സൻകോയ സെക്രട്ടറിയുമായുള്ള 16 പേരടങ്ങിയ കോഴിക്കോട് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജ്മെന്റ് കമ്മറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് വരുന്നത്.

ഡോ. അലി ഫൈസൽ പ്രസിഡണ്ട്
പി.എസ് അസ്സൻകോയ മാനേജർ & സെക്രട്ടറി
പി.എം മമ്മദ് കോയ ജോയിന്റ് സെക്രട്ടറി

സാരഥികൾ

ഭൗതിക സൗകര്യങ്ങൾ

യു. പി -ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ്,അടൽ ടിങ്കറിംഗ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.

കൂടുതൽ അറിയാൻ.

പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ

മികച്ച പ്രവർത്തനങ്ങളിലൂടെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന സ്കൂൾ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. പത്രങ്ങളിൽ വന്ന സ്കൂളിൻറെ വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തനതുപ്രവർത്തനങ്ങൾ


സ്മാർട്ട് സ്റ്റപ്പ്സ് മികവ് പ്രോജക്ട് പാരൻ്റ്സ് സ്കൂൾ വിംഗ്സ് ക്യാമ്പയിൻ ഹോറിഗല്ലു റേഡിയന്റ് സ്റ്റെപ് സ്റ്റാർ സിസ്റ്റം കനിവ് പദ്ധതി

ഉപതാളുകൾ


വിദ്യാർഥികൾ അധ്യാപകർ വളർച്ചയുടെ പടവുകൾ പി.ടി.എ അധ്യാപക സൃഷ്ടികൾ
ചിത്രാലയം ഭിന്നശേഷിസൗഹൃദ വിദ്യാലയം

കുട്ടിരചനകൾ മികവിന് മുൻപും ശേഷവും


സ്കൂളിനെ അറിയാം സോഷ്യൽ മീഡിയയിലൂടെ

സ്‌കൂൾ ഫേസ്‌ബുക്ക് പേജ്

സ്‌കൂൾ ഇൻസ്റ്റാഗ്രാം പേജ്

സ്‌കൂൾ ടിങ്കറിങ് ലാബ് ഫേസ്‌ബുക്ക് പേജ്

സ്കൂൾ യൂട്യൂബ് ചാനൽ

സ്കൂൾ വാട്സാപ്പ് ചാനൽ

വഴികാട്ടി

  • വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
  • കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
  • കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.

Map