കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആമുഖം

സ്കൂൾ ക്യാമ്പസ്

കാലിക്കറ്റ് ഗേൾസ് സ്കൂളിൽ ഹയർ സെക്കന്ററി ആരംഭിച്ച വർഷം 2000 ആണ് സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ 2 സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ആയിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 2010 ൽ കൊമേഴ്സ് ബാച്ചും 2014 ൽ കമ്പ്യൂട്ടർ സയൻസും ആരംഭിച്ചു. ഇപ്പോൾ 600 കുട്ടികളാണ് ഹയർ സെക്കന്ററിയിൽ പഠിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ ഉള്ള പങ്കാളിത്തവും ഒരു വിദ്യാർത്ഥിയുടെ വ്യക്തി ജീവിതത്തിൻ്റെ ഉന്നമനത്തിനു വളരെ അത്യന്താപേക്ഷിതമാണ്. ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച സൗകര്യം നമ്മുടെ സ്കൂൾ വിദ്യാർഥികൾക്ക് നൽകി വരുന്നു. നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസലിംഗ്, സൗഹൃദ ക്ലബ്ബ്, കോ കരിക്കുലർ ആക്ടിവിറ്റി ക്ലബ്,എൻ്റർ പ്രണർഷിപ് ക്ലബ്ബ്, അസാപ്, കരുത്ത് എന്ന പേരിൽ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, സി. എം. എ തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം വളരെ ശ്ലാഘനീയമാണ്.

ഹയർസെക്കണ്ടറി കോഴ്‌സുകൾ

കോഴ്‌സുകൾ

  1. സയൻസ്
  2. കമ്പ്യൂട്ടർ സയൻസ്
  3. കൊമേഴ്സ്
  4. ഹ്യുമാനിറ്റീസ്

കോഴ്‌സ് കോമ്പിനേഷനുകൾ

എച് .എസ്. എസ് . വിദ്യാഭ്യാസം (ഇംഗ്ലീഷ് മീഡിയം) കോഴ്‌സ് വിഷയങ്ങളിലെ കോമ്പിനേഷനുകൾ , ആകെ സീറ്റുകൾ

  1. സയൻസ്: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, രണ്ടാം ഭാഷ (അറബിക്, മലയാളം,ഹിന്ദി) 120
  2. കമ്പ്യൂട്ടർ സയൻസ്: ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, രണ്ടാം ഭാഷ (അറബിക്, മലയാളം, ഹിന്ദി) 60
  3. കൊമേഴ്സ്: ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, രണ്ടാം ഭാഷ (അറബിക്, മലയാളം,ഹിന്ദി) 60
  4. ഹ്യുമാനിറ്റീസ്: ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇംഗ്ലീഷ്, രണ്ടാം ഭാഷ (അറബിക്, മലയാളം, ഹിന്ദി) 60

ഉപരിപഠന സാധ്യതകൾ

സയൻസ്, കമ്പ്യൂട്ടർ സയൻസ്

  • എം.ബി.ബി.എസ്
  • ബി.എച്ച്.എം.എസ്
  • ബി.എ.എം.എസ്
  • ബി.ഡി.എസ്
  • ബി.എസ്.സി. അഗ്രിക്കൾച്ചർ
  • ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി
  • ബാച്ചിലർ ഓഫാ വെറ്റിനറി സയൻസ്
  • ബി ടെക്
  • ഐ ഐ ടി
  • എൻ ഐ ടി
  • ബാച്‌ലർ  ഓഫ് ആർക്കിടെക്ചർ
  • ബാച്‌ലർ  ഓഫ്  സയൻസ്
  • ബാച്‌ലർ  ഇൻ  കമ്പ്യൂട്ടർ  അപ്ലിക്കേഷൻ
  • ഇന്റീരിയർ ഡിസൈനിങ്
  • ബാച്‌ലർ ഓഫ് മുൾട്ടീമീഡിയ കമ്മ്യൂണിക്കേഷൻ

കൊമേഴ്സ്

  • ബാച്‌ലർ ഇൻ കോമേഴ്‌സ്
  • ബി ബി എ
  • ബി ഫ് എ
  • ബി എസ് ഇ ഫിനാൻസ്
  • സി എ

ഹ്യുമാനിറ്റീസ്

  • ബി എ
  • എൽ എൽ ബി
  • ഡി എൽ ഇ ഡി
  • ജേർണലിസം
  • മാസ്സ് മീഡിയ കമ്മ്യൂണിക്കേഷൻ
  • സിവിൽ സർവീസ്
  • എച് എച് എസ് ഇ ഇ
  • ബാച്‌ലർ ഓഫ് സോഷ്യൽ വർക്ക്

അധ്യാപകർ

പ്രിൻസിപ്പൽ അബ്ദു എം
അധ്യാപകർ
പ്രിൻസിപ്പാൾ അബ്ദു .എം
ഫിസിക്സ് സിതാര വി , സിനി ആന്റണി
കെമിസ്ട്രി അബ്ദുൽ ഹക്കീം ആർ. എം, ഷമീന എം. ടി
ബോട്ടണി ഡയാന കെ ജോസഫ്
സുവോളജി ഷൈജ പർവീൺ
മാത്തമാറ്റിക്സ് നൂഹ് .കെ,   
കമ്പ്യൂട്ടർ സയൻസ് ഫാത്തിമ നെഹല
അക്കൗണ്ടൻസി സാജിദ സ. കെ
ബിസിനസ് സ്റ്റഡീസ് ഫാത്തിമ ഷഫ്‌ന പി.എസ്
ഇക്കണോമിക്സ് മുഹമ്മദ് അബ്ദുൽ ജബ്ബാർ കെ.കെ, നസീബ് .പി
ഹിസ്റ്ററി ശ്രീകല ഇ .എം
പൊളിറ്റിക്കൽ സയൻസ് ഫൈസൽ എം .കെ
സോഷ്യോളജി ഷബ്‌ന ടി .പി
ഇംഗ്ലീഷ് മുഹ്സിന കെ .എസ്  .എം .എ, പി .എം നസീമ
അറബിക് അഫ്സൽ എം .കെ
മലയാളം ഹസീന ഇ .വി
ഹിന്ദി ഷഹീന ഇ. കെ
ലാബ് അസ്സിസ്റ്റന്റ്സ് ആബിദ

നജുമ കെ .പി

ഹംനത് കെ .എം

നേട്ടങ്ങൾ

Best Programme Officer Regional Level2018

1. 2011 കോഴിക്കോട് ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റ് അവാർഡ്.

2. ഫൈസൽ എം കെ  മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ്.

3. 2018 മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള റീജിയണൽ അവാർഡ്

4. ശബ്ന ടി പി 2018  മികച്ച റീജിയണൽ ലെവൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ്

5. 2018 മികച്ച എൻഎസ്എസ് വോളന്റീർ റീജിയണൽ ലെവൽ അവാർഡ്

5. ഫൈസൽ എം കെ 2018 മികച്ച എൻഎസ്എസ്  ക്ലസ്റ്റർ കൺവീനർ അവാർഡ്

6. 2021 മികച്ച  എൻഎസ്എസ് ജില്ല യൂണിറ്റ് അവാർഡ്

7. ഷൈജ പർവീൻ 2021 മികച്ച  എൻഎസ്എസ് ജില്ല പ്രോഗ്രാം ഓഫീസർ  അവാർഡ്

8. 2021 മികച്ച എൻഎസ്എസ് വോളന്റീർ ജില്ല ലെവൽ അവാർഡ്

Best Programme Officer District level 2021
Best NSS Unit 2018


കലോത്സവം

OPPANA SUB DISTRICT FIRST 2022
  1. ഹയർസെക്കൻഡറി വിഭാഗം ഒപ്പനക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
  2. സിറ്റി ഉപജില്ല എണ്ണച്ചായം മത്സരം ബുഷ്റ സി എം എ ഗ്രേഡ് നേടി
  3. സിറ്റി ഉപജില്ല അറബിക് എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ ആഫിയ എസ് എച്ച് എ ഗ്രേഡ് നേടി
  4. സിറ്റി ഉപജില്ല മത്സരം മലയാളം കഥാരചന ആയിഷ കെ പി A ഗ്രേഡ് നേടി
  5. സിറ്റി ഉപജില്ല വാട്ടർ കളർ മത്സരം നൂറ നഫ്‌ന ടീ ടീ A grade

കായികം

  • 2022 സംസ്ഥാന സ്കൂൾ ഗെയിംസിൽ  തൈക്കൊണ്ടോ മത്സരത്തിൽ കാലിക്കറ്റ് ഗേൾസ്. ഹയർസെക്കൻഡറി വിദ്യാർത്ഥിനിയായ ഫാത്തിമ ഫിദ ടി പി ഗോൾഡ് മെഡൽ കരസ്ഥമാക്കി.
  • ജില്ലാ ഗെയിംസ്, ജിംനാസ്റ്റിക്കിൽ  A ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർഥിനി വിതിന വിനോദ്. പ്രമാണം:GYMNASTICS 1.jpg
TEAKWONDO STATE FIRST

ഐടി, ശാസ്ത്ര സാമൂഹ്യശാസ്ത്ര വർക്ക് എക്സ്പീരിയൻസ് മേള

SOCIAL SCIENCE FAIR OVERALL CHAMPIONSHIP SUB DISTRICT

ഉപജില്ല ഐടി ശാസ്ത്ര സാമൂഹ്യശാസ്ത്ര വർക്ക് എക്സ്പീരിയൻസ് മേളയിൽ എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്കൂളിന് സാധിച്ചു. സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മാത്തമാറ്റിക്സ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ആഫിയ ഇ എച്ച് എന്ന കുട്ടിക്ക് ഗ്രേഡ് നേടാനും സാധിച്ചു. ഉപജില്ല മേളയിൽ ഗണിതശാസ്ത്രമേളയിൽ റണ്ണറപ്പ് ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടു.

SHASTROLSAVAM




നാഷണൽ സർവീസ് സ്‌കീം

വിദ്യാർത്ഥികളുടെ സമഗ്രമായ സാമൂഹിക വികസനം ലക്ഷ്യം വെച്ചു കൊണ്ട് ആരംഭിച്ച പദ്ധതിയാണ് എൻഎസ്എസ് .vപഠനത്തോടൊപ്പം തന്നെ സേവന മനോഭാവം  വളർത്തിയെടുക്കുവാനും സാ മൂഹിക പ്രതിബദ്ധതയും സാംസ്കാരിക പ്രബുദ്ധതയും, സേവന തൽപരതയും വളത്തിയെടുക്കുവാനും എൻ എസ് എസ്  കുട്ടികളെ സഹായിച്ചിട്ടുണ്ട്.2003 മുതലാണ് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററിയിൽ എൻ എസ് എസ് ആരംഭിച്ചത്.


സ്കൂളിലെ എൻഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗഹൃദ ക്ലബ്

കൗമാരക്കാരായ കുട്ടികളുടെ ശാരീരികവും മാനസികവും ആയ കരുത്തു നൽകുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി രൂപീകരിച്ച സംവിധാനമാണ് സൗഹൃദ ക്ലബ് (2013 മുതൽ ).

പ്രവർത്തനങ്ങൾ

സൗഹൃദ ക്ലബ് 2022
സൗഹൃദ ക്ലബ്
  • മെന്റൽ ഹെൽത്ത് ക്ലാസ്
  • റീപ്രൊഡക്ടിവ് ഹെൽത്ത് ക്ലാസ്
  • മക്കളെ അറിയാൻ
  • 'karuth' - ആയോധന കല പരിശീലനം



ASAP

വിദ്യാഭ്യാസത്തോടൊപ്പം തന്നെ  വിവിധ കഴിവുകളും കുട്ടികളിൽ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെകകേരളാ  ഗവൺമെൻറ് നടപ്പിലാക്കിയ പദ്ധതിയാണ്അ ഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം അഥവാ അസാപ് .കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനവും വും കമ്പ്യൂട്ടർ അവർ വൈദഗ്ധ്യവും വർദ്ധിപ്പിക്കുവാൻ വേണ്ടി വ്യത്യസ്ത സെഷനുകൾ ആയി സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ക്ലാസ്സുകൾ തുടങ്ങുകയാണ് ചെയ്യുന്നത്.രാവിലെയും വൈകുന്നേരവും ഒഴിവു ദിവസങ്ങളിലും ആണ് ക്ലാസുകൾ നടത്താറുള്ളത് . പ്രിൻസിപ്പൽമാരായ ശ്രീമതി.സി.പി. ആമിന ടീച്ചർ, അബ്ദു മാസ്റ്റർ എന്നിവരും കോഴ്സ് കോ-ഓർഡിനേറ്ററായി ആയി മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്ന അധ്യാപകനും ട്രെയിനർ ആയി ക്രതി കാബ്രയും ക്ലാർക്ക് ആയി നജുമ .കെ .പി .യുടേയും മേൽ നോട്ടത്തിൽ അസാപ് പ്രവർത്തിക്കുന്നു. കുറ്റിച്ചറ സ്കിൽ ഡവലപ്മെന്റ് സെന്ററിന്റെ കീഴിൽ 2005 മുതൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി വിഭാഗത്തിൽ അസാപ് പ്രവർത്തിക്കുന്നു.

ASAP assembly
ASAP





സംരംഭകത്വ വികസന ക്ലബ്ബ് (ED CLUB)

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ ഇഡി ക്ലബ്ബുകൾ രൂപീകരിക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി യുവാക്കൾക്കിടയിൽ ശരിയായ സംരംഭക സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം. പുതിയ തലമുറയിലെ യുവാക്കളെ സംരംഭത്തിന്റെ വിളക്ക് വാഹകരായി പ്രവർത്തിക്കാനുള്ള കഴിവുകളും സാങ്കേതികതകളും മനോഭാവങ്ങളും ആത്മവിശ്വാസവും ക്ലബ്ബ് സജ്ജരാക്കുന്നു. കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സംരംഭകത്വ വികസന ക്ലബ്ബ് 2017 സെപ്റ്റംബറിലാണ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഇൽ രജിസ്റ്റർ ചെയ്തത്. സ്കൂൾ ഇ ഡി ക്ലബ്ബ്  വ്യാവസായിക-ഫീൽഡ് സന്ദർശനങ്ങൾ, സംരംഭകരുമായുള്ള ആശയവിനിമയം, ഉൽപ്പന്ന നിർമ്മാണ ശിൽപശാലയും അവരുടെ വിപണനവും, സ്കൂളിൽ ഭക്ഷ്യമേളകൾ സംഘടിപ്പിക്കൽ തുടങ്ങിയവ സംഘടിപ്പിക്കുന്നു.

ED CLUB INAUGURATION SPED DISTRICT LEVEL PROGRAM HOSTED BY OUR ED CLUB 2019
ED CLUB

ശുദ്ധീകരണ ഉൽപ്പന്നങ്ങളുടെ ശില്പശാല

2022 JULY സംരംഭകത്വ വികസന ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫിനോൽ, ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണ വർക്ക് ഷോപ്പ് നൽകി. ഹൈസ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ടീച്ചർ ആയ അനീഷ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് നിർമ്മാണ പരിശീലനം നൽകിയത്.


ശുദ്ധീകരണ ഉൽപ്പന്നങ്ങളുടെ ശില്പശാല

സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

FOOD FEST 2022

സംരംഭകത്വ വികസന ക്ലബ്ബ് സംഘടിപ്പിച്ച ഭക്ഷ്യ മേള 40 ഓളം വിഭവങ്ങൾ നാടൻ നോർത്തിന്ത്യൻ ഇറ്റാലിക് അറബിക് വിഭവങ്ങൾകുട്ടികൾ അവരുടെ ഇൻഡസ്ട്രിയൽ വിസിറ്റിന് വേണ്ടിയുള്ള ധന സമാഹരണാർത്ഥം നടത്തിയ പരിപാടി.

വാണിജ്യവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളുമായി കുട്ടികളെ പരിചയപ്പെടുത്താനുള്ള ഒരു സംരംഭം ആയിരുന്നു ഭക്ഷ്യമേള. കുട്ടികൾക്ക് കച്ചവടം ചെയ്യുന്നതിൽ പ്രവർത്തനാ അനുഭവങ്ങൾ നൽകാൻ പരിപാടിക്ക് സാധിച്ചു എന്ന കുട്ടികൾ അഭിപ്രായപ്പെട്ടു.

ശുദ്ധീകരണ ഉൽപ്പന്നങ്ങളുടെ ശില്പശാല.


ED CLUB FOOD FEST at ELETTIL VATTOLI MJHSS,DISTRICT LEVEL PROGRAM 2018

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ

2005 മുതൽ നമ്മുടെ സ്കൂളിൽ കരിയർ ഗൈഡൻസ് വിംഗ് പ്രവർത്തിച്ചു വരുന്നു. ഉപരിപഠന രംഗത്ത് കുട്ടികൾക്ക് മാർഗ നിർദേശം നൽകുക എന്നതാണ് ഈ വിംഗ് പ്രധാനമായും ചെയ്തു വരുന്നത്.

ഫോക്കസ്  പോയിന്റ്

പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സംശയങ്ങൾ തീർത്തു കൊടുക്കാൻ വേണ്ടി Focus point എന്ന പേരിൽ ഒരു ഹെൽപ്പ് ഡെസ്ക് എല്ലാ വർഷവും പ്രവർത്തിച്ചു വരുന്നു.

ഏകജാലകം ഹെൽപ്പ് ഡെസ്ക്

+1 അപേക്ഷ ഫോമുകൾ എങ്ങിനെ തെറ്റു കൂടാതെ പൂരിപ്പിക്കാം എന്ന വിഷയത്തിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രാക്ടിക്കൽ ആയി ഓൺലൈൻ ക്ലാസുകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു.

CAREER GUIDANCE CLASS 2022

അഭിരുചി പരീക്ഷ

കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ ഉതകുന്ന അഭിരുചി പരീക്ഷ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ aptitude test സംഘടിപ്പിക്കുന്ന ഒരു നോഡൽ സെന്റർ ആണ് നമ്മുടെ സ്കൂൾ.

കരിയർ ഗൈഡൻസ്

സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് ഉപരിപഠന മേഖലകൾ,  സാധ്യതകൾ എന്നിവ സംബന്ധിച്ച് അവബോധം നൽകുന്നതിനും കരിയർ പ്ലാനിങ് നടത്തുന്നതിനും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

കോ കരിക്കുലാർ ആക്ടിവിറ്റീസ്(CCA) കമ്മിറ്റി

2003 മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൂൾ പ്രവർത്തനങ്ങളിൽ അക്കാദമികേതര പ്രവർത്തനങ്ങൾ നടക്കുന്നത് CCA യുടെ നേതൃത്വത്തിലാണ്

  • പ്ലസ് വൺ കുട്ടികൾക്കുള്ള പ്രവേശനോത്സവം.
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സ്നേഹോഷ്മളമായ സ്വീകരണം നൽകുന്നു. സ്കൂൾ അസംബ്ലി - ആഴ്ചയിൽ ഒരു  ദിവസം .മികവാർന്ന രീതിയിൽ അസംബ്ലി സംഘടിപ്പിക്കുന്നത് വിവിധ ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത കുട്ടികൾ ആണ് .ഒപ്പം ചെറിയ കലാപരിപാടികളും
    ASSEMBLY
  • സ്റ്റാർ സംവിധാനം - വിവിധ രീതിയിൽ ക്ലാസ്സുകളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകർ സ്റ്റാർ നൽകുന്നു. ആഴ്ചയിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാങ്ങിയ കുട്ടിക്ക് സ്റ്റാർ ഓഫ് ദ വീക്ക്.
  • ആഴ്ചകൾ തോറും ഗ്രീൻ ക്ലാസ് റൂം അവാർഡ് - പ്ലസ് വൺ ക്ലാസ്സുകളിൽ നിന്നും പ്ലസ് ടു ക്ലാസുകളിൽ നിന്നും ഏറ്റവും മികച്ച ക്ലാസ് മുറികൾക്ക് അധ്യാപകർ ക്ലാസ് റൂം സന്ദർശിച്ച് മാർക്ക് ഇടുകയും ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഒരു പ്ലസ് വൺ ക്ലാസിനും ഒരു പ്ലസ് ടു ക്ലാസിനും ഗ്രീൻ ക്ലാസ്സും അവാർഡ് നൽകുകയും ചെയ്തു പോരുന്നുഒരു മാസ ത്തിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാങ്ങിയാൽ സ്റ്റാർ ഓഫ് ദ മൻത് 2 മാസം തുടർച്ചയായി വാങിയാൽ സൂപ്പർ സ്റ്റാർ 4 മാസം തുടച്ചയായി വാങ്ങിയാൽ മെഗാ സ്റ്റാർ ഒരു വർഷം മുഴുവൻ ഏറ്റവും കൂടുതൽ സ്റ്റാർ വാങ്ങിയവർ സ്റ്റാർ ഓഫ് ദി യുയർ അവാർഡിന് അർഹയാകും.

മറ്റുപ്രവർത്തനങ്ങൾ

പാരൻ്റ്സ് സ്കൂൾ 2022-23

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് നിരന്തരമായി പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് നൽകുക. ഒരു കുട്ടിയെ ഗർഭം ധരിക്കുന്നത് മുതൽ കൗമാര ഘട്ടം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇ- ലോകത്ത് കുട്ടികളെ നേർവഴിയിൽ നയിക്കാൻ വേണ്ട നിർദേശങ്ങളുമാണ് ഈ പരിശീലന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിജയോത്സവം

ഒന്നാം വർഷ പൊതുപരീക്ഷയുടെ മുന്നോടിയായി  “STAY FOCUSSED” എന്ന പേരിൽ സയൻസ്,കോമേഴ്സ് വിഷയങ്ങളിലെ കുട്ടികൾക്ക്  29/7/21 & 30/7/21തിയതികളിൽ മോട്ടിവേഷൻ ക്ളാസ് സംഘടിപ്പിച്ചു.. 31/7/21 മുതൽ 25/8/21 വരെ പ്രത്യേക റിവിഷൻ ക്ളാസ്  സംഘടിപ്പിച്ചു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഡിസംബർ 20,21 തിയതികളിൽ പ്രത്യേക  മോട്ടിവേഷൻ ക്ളാസ് സംഘടിപ്പിച്ചു.. ജനുവരി 17 മുതൽ 28 വരെ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് വേണ്ടി റിവിഷൻ ക്ളാസ്  സംഘടിപ്പിച്ചു.1/3/22 മുതൽ11/3/22 വരെ പ്ളസ് ടു പരീക്ഷയുടെ മുന്നോടിയായി വിഷയാടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്ളസ് വൺ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ബാച്ചുകളായി തിരിച്ചാണ് ക്ളാസുകൾ സംഘടിപ്പിച്ചത്.14/3/22 &15/3/22 എന്നീ തിയതികളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 7 കുട്ടികളുടെ വിടുകൾ സംന്ദർശിച്ച് പഠനത്തിനാവശ്യമായ നോട്ട്സ് നൽകി.

വിജയോത്സവം
വിജയോത്സവം