കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

വിദ്യാഭ്യാസത്തിൻറെ പ്രഥമ ലക്ഷ്യം വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതല്ല മറിച്ച് സാമൂഹിക സേവനത്തിനു അവരെ പ്രാപ്തരാക്കുന്നതാണ് എന്ന മഹാത്മാഗാന്ധിയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഡോ. എസ്. രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻറെ അധ്യക്ഷനായിരുന്നപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനായി നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടു.

Motto

‘Not Me But You’’എന്ന വലിയൊരു ആശയം ഉൾക്കൊണ്ട്, സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തിൽ മുൻപോട്ട് പ്രവർത്തിക്കുന്നു ഈ യുവജന പ്രസ്ഥാനം.

എൻ.എസ്.എസ് യൂണിറ്റുകൾ

കാലിക്കറ്റ് ഗേൾസ് സ്‌കൂളിൽ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ആകെ രണ്ടു എൻ.എസ്.എസ് യൂണിറ്റുകളാണ് നിലവിലുള്ളത്.

എൻ.എസ്.എസ് വോളണ്ടിയർമാർ

ഓരോ യൂണിറ്റിലും ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് 50 കുട്ടികളും രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്ന് 50 കുട്ടികളും, ആകെ 100 കുട്ടികൾക്കാണ് എൻ.എസ്.എസ് ൽ ചേരാനുള്ള അവസരം ഉണ്ടാവുക.

പേജ് ലിങ്കുകൾ

ഹയർസെക്കണ്ടറി എൻ.എസ്.എസ്


വൊക്കേഷണൽ ഹയർസെക്കണ്ടറി എൻ.എസ്.എസ്