കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/ASAP
ASAP
വിദ്യാഭ്യാസത്തോടൊപ്പം തന്നെ വിവിധ കഴിവുകളും കുട്ടികളിൽ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളാ ഗവൺമെൻറ് നടപ്പിലാക്കിയ പദ്ധതിയാണ് അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം അഥവാ അസാപ് .കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനവും കമ്പ്യൂട്ടർ വൈദഗ്ധ്യവും വർദ്ധിപ്പിക്കുവാൻ വേണ്ടി വ്യത്യസ്ത സെഷനുകൾ ആയി സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ക്ലാസ്സുകൾ തുടങ്ങുകയാണ് ചെയ്യുന്നത്.രാവിലെയും വൈകുന്നേരവും ഒഴിവു ദിവസങ്ങളിലും ആണ് ക്ലാസുകൾ നടത്താറുള്ളത് . പ്രിൻസിപ്പൽമാരായ ശ്രീമതി.സി.പി. ആമിന, അബ്ദു എന്നിവരും കോഴ്സ് കോ-ഓർഡിനേറ്ററായി ആയി മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്ന അധ്യാപകനും ട്രെയിനർ ആയി ക്രതി കാബ്രയും ക്ലാർക്ക് ആയി നജുമ .കെ .പി .യുടേയും മേൽ നോട്ടത്തിൽ അസാപ് പ്രവർത്തിക്കുന്നു. കുറ്റിച്ചറ സ്കിൽ ഡവലപ്മെന്റ് സെന്ററിന്റെ കീഴിൽ 2005 മുതൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി വിഭാഗത്തിൽ അസാപ് പ്രവർത്തിക്കുന്നു.