കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/സംരംഭകത്വ വികസന ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സംരംഭകത്വ വികസന ക്ലബ്ബ് (ED CLUB)

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ ഇഡി ക്ലബ്ബുകൾ രൂപീകരിക്കുച്ചിരുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി യുവാക്കൾക്കിടയിൽ ശരിയായ സംരംഭക സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കിയത്. പുതിയ തലമുറയിലെ യുവാക്കളെ സംരംഭത്തിന്റെ വിളക്ക് വാഹകരായി പ്രവർത്തിക്കാനുള്ള കഴിവുകളും സാങ്കേതികതകളും മനോഭാവങ്ങളും ആത്മവിശ്വാസവും ക്ലബ്ബ് സജ്ജരാക്കുന്നു. കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സംരംഭകത്വ വികസന ക്ലബ്ബ് 2017 സെപ്റ്റംബറിലാണ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഇൽ രജിസ്റ്റർ ചെയ്തത്. സ്കൂൾ ഇ ഡി ക്ലബ്ബ്  വ്യാവസായിക-ഫീൽഡ് സന്ദർശനങ്ങൾ, സംരംഭകരുമായുള്ള ആശയവിനിമയം, ഉൽപ്പന്ന നിർമ്മാണ ശിൽപശാലയും അവരുടെ വിപണനവും, സ്കൂളിൽ ഭക്ഷ്യമേളകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ

ശുദ്ധീകരണ ഉൽപ്പന്നങ്ങളുടെ ശില്പശാല

2022 JULY സംരംഭകത്വ വികസന ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫിനോൽ, ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണ വർക്ക് ഷോപ്പ് നൽകി. ഹൈസ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ടീച്ചർ ആയ അനീഷ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ തന്നെയാണ് നിർമ്മാണ പരിശീലനം നൽകിയത്.

സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

സംരംഭകത്വ വികസന ക്ലബ്ബ് ഭക്ഷ്യ മേള നടത്തി.നാടൻ ,നോർത്തിന്ത്യൻ ,ഇറ്റാലിക്, അറബിക് തുടങ്ങി 40 ഓളം വിഭവങ്ങൾ മേളയിൽ ഉണ്ടായിരുന്നു.കുട്ടികൾ അവരുടെ ഇൻഡസ്ട്രിയൽ വിസിറ്റിന് വേണ്ടിയുള്ള ധന സമാഹരണാർത്ഥം നടത്തിയ പരിപാടി ആയിരുന്നു ഇത്.വാണിജ്യവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളുമായി കുട്ടികളെ പരിചയപ്പെടുത്താനുള്ള ഒരു സംരംഭം ആയിരുന്നു ഭക്ഷ്യമേള. കുട്ടികൾക്ക് കച്ചവടം ചെയ്യുന്നതിൽ പ്രവർത്തനാ അനുഭവങ്ങൾ നൽകാൻ പരിപാടിക്ക് സാധിച്ചു എന്ന കുട്ടികൾ അഭിപ്രായപ്പെട്ടു.